Salaar Movie Update: സലാറിൽ വില്ലനാണോ? ചോദ്യങ്ങൾക്ക് മറുപടി നൽകി പൃഥ്വിരാജ്

Salaar Movie Update: വർദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ സലാർ എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 19, 2022, 01:47 PM IST
  • പ്രഭാസ് ഹീറോ ഞാൻ വില്ലൻ അങ്ങനെ ആയിരിക്കില്ല സലാറിൽ തന്റെ കഥാപാത്രം എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
  • ഷാജി കൈലാസ് ഒരുക്കുന്ന കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
  • സലാറിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണെന്നും ജനുവരിയിൽ അടുത്ത ഷെഡ്യൂളിന് താൻ ജോയിൻ ചെയ്യുമെന്നും പൃഥ്വിരാജ് പറഞ്ഞു.
Salaar Movie Update: സലാറിൽ വില്ലനാണോ? ചോദ്യങ്ങൾക്ക് മറുപടി നൽകി പൃഥ്വിരാജ്

പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രമാണ് സലാർ. ചിത്രത്തിൽ പൃഥ്വിരാജും പ്രധാന കതാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടടർ പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ഒരു അപ്ഡേറ്റ് ആയിരുന്നു അത്. ഇപ്പോഴിത ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുമായി താരം എത്തിയിരിക്കുകയാണ്. സലാറിൽ പ്രഭാസിന്റെ വില്ലൻ ആയിട്ടാണോ പൃഥ്വിരാജ് എത്തുന്നതെന്ന ചോദ്യത്തിനാണ് പൃഥ്വിരാജ് മറുപടി നൽകിയത്. 

'പ്രഭാസ് ഹീറോ ഞാൻ വില്ലൻ' അങ്ങനെ ആയിരിക്കില്ല സലാറിൽ തന്റെ കഥാപാത്രം എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഷാജി കൈലാസ് ഒരുക്കുന്ന കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സലാറിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണെന്നും ജനുവരിയിൽ അടുത്ത ഷെഡ്യൂളിന് താൻ ജോയിൻ ചെയ്യുമെന്നും പൃത്വിരാജ് പറഞ്ഞു. ഹൈദരാബാദിൽ വെച്ചായിരിക്കും ചിത്രീകരണം നടക്കുക.

''പ്രശാന്തിനെ എന്റെ സുഹൃത്താണ്. എനിക്ക് ഒരുപാട് നാളായി അറിയാവുന്ന ആളാണ്. സലാറിന്റെ കുറച്ച് ഫുട്ടേജുകളൊക്കെ പ്രശാന്ത് എന്നെ കാണിച്ചിരുന്നു. കൊള്ളാം...'' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. സിനിമ എത്ര കോടി രൂപ കളക്ട് ചെയ്യുമെന്നൊന്നും അറിയില്ലെന്നും എനിക്ക് മൊത്തത്തിൽ ഇഷ്ടപ്പെട്ടുവെന്നും താരം കൂട്ടിച്ചേർത്തു. 

Also Read: Thattassery Koottam OTT Release : അർജുൻ അശോകന്റെ തട്ടാശ്ശേരി കൂട്ടം ഉടൻ ഒടിടിയിലേക്ക്?

 

2023 സെപ്റ്റംബർ 28ന് സലാർ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് പ്രഭാസെത്തുന്നത്. ശ്രുതി ഹാസൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

കെജിഎഫിന്റെ അതെ അണിയറ പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. രവി ബസ്രുർ ചിത്രത്തിന് സംഗീതം നൽകും. അൻപറിവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കാപ്പ, ടൈസൺ, കാളിയൻ തുടങ്ങി നിരവധി ചിത്രങ്ങൾ പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News