FIFA World Cup 2022 Live Updates : എംബാപ്പെയുടെ ഇരട്ട ഗോളിൽ ഫ്രാൻസിന് ജയം; ഫ്രഞ്ച് പട പ്രീക്വാർട്ടറിൽ; ലോകകപ്പ് മത്സരങ്ങളുടെ തൽസമയം

Sun, 27 Nov 2022-5:45 am,

France vs Denmark FIFA World Cup 2022 Live Update ഇന്ത്യൻ സമയം രാത്രി 9,30ന് സ്റ്റേഡിയം 974ൽ വെച്ചാണ് ഫ്രാൻസ് ഡെൻമാർക്ക് മത്സരം നടക്കുന്നത്.

FIFA World Cup 2022 France vs Denmark Live Updates : കറുത്ത കുതിരകളുടെ ഭീഷിണി മറികടന്ന് പ്രീക്വാർട്ടിൽ അനയാസം പ്രവേശിക്കാൻ ഇന്ന് ഫ്രാൻസ് രണ്ടാം റൗണ്ട് മത്സരത്തിനായി ഇറങ്ങും. യൂറോപ്യൻ ശക്തികളും ടൂർണമെന്റിൽ കറുത്ത കുതിരകളായി കണക്കാപ്പെടുന്ന ഡെൻമാർക്കാണ് ഫ്രാൻസിന്റെ എതിരാളി. സ്റ്റേഡിയം 974ൽ വെച്ചാണ് മത്സരം. ഇന്ത്യൻ സമയം രാത്രി 9.30നാണ് ഫ്രാൻസ് ഡെൻമാർക്ക് മത്സരം.


ഫ്രാൻസ് ഡെൻമാർക്ക് ലോകകപ്പ് മത്സരങ്ങളുടെ തൽസമയം ചുവടെ

Latest Updates

  • ഫ്രാൻസിന് ജയം. എംബാപ്പയുടെ ഇരട്ട ഗോളിലാണ് നിലവിലെ ചാമ്പ്യന്മാർ ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടിറിൽ പ്രവേശിച്ചിരിക്കുന്നത്

  • മത്സരത്തിന് ആറ് മിനിറ്റ് അധിക സമയം നൽകി

  • ഫ്രാൻസിന് രണ്ടാം ഗോൾ. 85-ാം മിനിറ്റിൽ എംബാപ്പെയാണ് ഫ്രഞ്ച് ടീമിന് ലീഡ് നൽകിയത്. മത്സരത്തിൽ എംബാപ്പെയുടെ രണ്ടാം ഗോളാണിത്

  • ഫ്രാൻസിന് ഡെൻമാർക്കിന്റെ മറുപടി. 67-ാം മിനിറ്റിൽ ക്രിസ്റ്റ്യൻസെനാണ് ഗോൾ നേടിയത്. ഹെഡ്ഡറിലൂടെയാണ് താരത്തിന്റെ ഗോൾ നേട്ടം

  • സമനില പൂട്ട് പൊളിച്ച് ഫ്രാൻസ്. 60-ാം മിനിറ്റിൽ എംബാപ്പെയാണ് ഫ്രഞ്ച് ടീമിനായി ഗോൾ നേടിയത്. ജിറൂദ് നൽകിയ പാസ് പിഎസ്ജി താരം കൃത്യമായി ഡാനിഷ് ടീമിന്റെ വലയിൽ എത്തിക്കുകയായിരുന്നു.

  • മത്സരത്തിന്റെ രണ്ടാം പകുതി തുടക്കം

  • ഫ്രാൻസ് ഡെൻമാർക്ക് മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു

  • ആദ്യപകുതിക്ക് മൂന്ന് മിനിറ്റ് അധിക സമയം അനുവദിച്ചു

  • മത്സരത്തിന്റെ ആദ്യ അരമണിക്കൂർ പിന്നുടമ്പോൾ ഇരു ടീമുകൾക്ക് ഗോൾ ഒന്നും നേടാനായില്ല

  • ഫ്രാൻസ് ഡെൻമാർക്ക് പോരാട്ടത്തിന് കിക്കോഫ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link