കോട്ടയം: കോട്ടയം നീണ്ടൂരിൽ യുവാവ് കുത്തേറ്റു മരിച്ചു. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ് മരിച്ചത്. മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. മറ്റൊരാൾക്ക് കൂടി കുത്തേറ്റിട്ടുണ്ട്. അനന്ദു എന്നയാൾക്കാണ് കുത്തേറ്റത്. അനന്ദു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജീപ്പ് കെഎസ്ആർടിസി സ്വിഫ്റ്റിൽ ഇടിച്ച് രണ്ട് മരണം


എംസി റോഡിൽ കുളനട മാന്തുക പെട്രോൾ പമ്പിന് സമീപത്ത് അപകടത്തിൽ രണ്ട് പേർ മരിച്ചു. ജീപ്പിൽ സഞ്ചരിച്ചിരുന്ന ലതിക, ഡ്രൈവർ അരുൺകുമാർ എന്നിവരാണ് മരിച്ചത്. അഞ്ചലിൽ നിന്ന് കോട്ടയത്തേക്ക് പോയ ജീപ്പ് മാന്തുക പെട്രോൾ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ട് കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു.


തൃശൂരിൽ നിന്ന് കളിക്കാവിളയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് ജീപ്പ് ഇടിച്ചത്. ജീപ്പിൽ ഏഴ് പേർ ഉണ്ടായിരുന്നു. 
ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് അപകടം. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കോട്ടയത്തേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.