Dhan Lakshmi Yog: ഇന്നത്തെ ഭാ​ഗ്യരാശികൾ ഇവർ; ധനലക്ഷ്മീ യോ​ഗത്തിലൂടെ സർവൈശ്വര്യം വന്നുചേരും

ബുധനും ശുക്രനും മിഥുന രാശിയിൽ ഒരുമിച്ച് വരുമ്പോൾ അവിടെ രൂപപ്പെട്ടിരിക്കുന്നത് ധനലക്ഷ്മി യോ​ഗമാണ്. 4 രാശികൾക്ക് ഇത് സർവൈശ്വര്യം പ്രധാനം ചെയ്യും.

 

​രണ്ട് ​ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുമ്പോൾ അവിടെ രാജയോ​ഗങ്ങൾ രൂപം കൊള്ളുന്നു. ബുധനും ശുക്രനും മിഥുന രാശിയിൽ ഒന്നിച്ച് സഞ്ചരിക്കുകയാണ്. ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഒമ്പതാം തിഥിയാണ് ഇന്ന്. ധനലക്ഷ്മി യോഗത്തോടൊപ്പം സര്‍വാര്‍ത്ത സിദ്ധിയോഗം, അമൃത സിദ്ധിയോഗം, രവിയോഗം, അത്തം നക്ഷത്രം എന്നിവയുടെ ഒരു ശുഭകരമായ സംയോജനവും ഇന്നത്തെ ദിവസം സംഭവിക്കുന്നു. ഇത് മൂലം ഇന്നത്തെ ദിവസം ഈ നാല് രാശിക്കാർക്ക് ശുഭകരമാണ്. 

 

1 /5

മേടം: മേടം രാശിക്കാര്‍ക്ക് ഇന്ന് വളരെ അനുകൂലവും ഫലപ്രദവുമായ ദിവസമാണ്. സാമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. തൊഴില്‍ മേഖലയിൽ പുരോ​ഗതി കൈവരിക്കും. നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. സ്വത്ത് സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങൾക്കുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടും. ബിസിനസിൽ വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ആഡംബരങ്ങള്‍ക്കായി പണം ചെലവഴിക്കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നേക്കാം.  

2 /5

മിഥുനം: ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ ദിവസമായിരിക്കും. കഠിനാധ്വാനത്തിലൂടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യമുണ്ടാകും. ബിസിനസ്സ് സംബന്ധമായ കാര്യങ്ങളിൽ നല്ല വിജയമുണ്ടാകും. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. വെല്ലുവിളികളെ വിവേകത്തോടെ മറികടക്കാൻ കഴിയും. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാന്‍ സാധിക്കും. ആരോ​ഗ്യം തൃപ്തികരമായിരിക്കും.   

3 /5

ധനു: ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ സവിശേഷമാണ്. ബിസിനസ്സ് രംഗത്ത് പുതിയ പങ്കാളികളെ ലഭിക്കും, അവരുടെ സഹകരണത്തോടെ ലാഭം ലഭിക്കും. ഒരു അതിഥി വീട്ടില്‍ വന്നേക്കാം. കുടുംബത്തിന്റെ അന്തരീക്ഷം സന്തോഷം കൊണ്ട് നിറയും.   

4 /5

കുംഭം: ഇന്ന് കുംഭം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. നാളുകളായി ജീവിതത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ഇന്ന് മുക്തി ലഭിക്കും.  ബിസിനസിൽ പുരോ​ഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. പുതിയ വാഹനമോ വീടോ വാങ്ങും. ജീവിതത്തില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola