ഇംഫാൽ: ഇംഫാലിലെ സുരക്ഷ മേഖലയില്‍ വൻ തീപിടിത്തം. സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപമുള്ള കെട്ടിടങ്ങളിലാണ് ശനിയാഴ്ച വൈകിട്ടോടെ തീപിടിത്തമുണ്ടായത്. ലാംബുലൈനിലെ ഉപേക്ഷിക്കപ്പെട്ട വീടിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതിന് സമീപമാണ് മണിപ്പൂർ മുഖ്യമന്ത്രിയുടെ വസതി, പോലീസ് ആസ്ഥാനം എന്നിവയെല്ലാം ഉള്ളത്. അന്തരിച്ച ഗോവ മുൻ ചീഫ് സെക്രട്ടറി താങ്‌ഖോപാവോ കിപ്‌ഗെൻ്റേതാണ് വീടെന്ന് പോലീസ് പറഞ്ഞു. 2005 മാർച്ച് മൂന്നിനാണ് കിപ്‌ജെൻ അന്തരിച്ചത്. വീട്ടിൽ അദ്ദേഹത്തിൻ്റെ കുടുംബം താമസിച്ചിരുന്നു. എന്നാൽ മണിപ്പൂരിലെ സംഘർഷങ്ങൾക്ക് പിന്നാലെ ഇവർ ഈ വീട് വിട്ട് പോയിരുന്നുവെന്നാണ് വിവരം.
ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഏറെ പണിപ്പെട്ടാണ് അഗ്നിരക്ഷാ സേന തീയണച്ചത്. അതേസമയം തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. മണിപ്പൂരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷം തുടരുകയാണ്. ഇതിനിടെയാണ് ഇംഫാലിൽ തീപിടിത്തം ഉണ്ടായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.