നിക്ഷേപകരുടെ വ്യാജരേഖയുണ്ടാക്കി 1,62 കോടി തട്ടി; കിഴുവിലം സർവീസ് സഹകരണ ബാങ്കിന്റെ ഇൻചാർജ് മാനേജർ അറസ്റ്റിൽ
ഇലക്ട്രോണിക്സ് രേഖകളിൽ എല്ലാം കൃത്രമം കാണിച്ചാണ് പ്രതിയായി ബാങ്ക് ഇൻചാർജ് മാനേജർ ക്രമക്കേട് നടത്തിയത്
തിരുവനന്തപുരം : തിരുവനന്തപുരം കിഴുവിലം സർവീസ് സഹകരണ ബാങ്കിൽ 1.62 കോടിയുടെ സമ്പത്തിക ക്രമക്കേട് നടത്തിയ സംഭവത്തിൽ ബാങ്കിന്റെ ഇൻചാർജ് മാനേജർ അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി അജയ്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 1.62 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായാണ് ഇയാൾക്കെതിരെയുള്ള കേസ്.
തിരുവനന്തപുരം കിഴുവിലം സർവീസ് സഹകരണ ബാങ്കിലാണ് വൻ തുകയുടെ തിരിമറി നടന്നത്. 2022 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് വരെ ഈ ബാങ്കിൽ മാനേജർ ഇൻചാർജായി നോക്കിവന്ന സമയത്തായിരുന്നു ക്രമക്കേട് നടന്നത്. ഇലക്ട്രോണിക് രേഖകളിലടക്കം കൃത്രിമം കാണിച്ചായിരുന്നു സാമ്പത്തിക. ബാങ്കിലെ നിക്ഷേപകരുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ വ്യാജ രേഖകളുണ്ടാക്കുകയും വ്യാജ ഒപ്പിട്ടും ലോൺ അനുവദിച്ചാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയത്.
ALSO READ : കാട്ടാനയുടെ കൊമ്പ് മുറിച്ചെടുത്ത് കുഴിച്ചു മൂടിയ സംഭവം; മുഖ്യപ്രതിയും കീഴടങ്ങി
ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ബാങ്ക് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം റൂറൽ പൊലീസാണ് അജയ്കുമാറിനെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...