കാട്ടാനയുടെ കൊമ്പ് മുറിച്ചെടുത്ത് കുഴിച്ചു മൂടിയ സംഭവം; മുഖ്യപ്രതിയും കീഴടങ്ങി

ആനയുടെ കൊമ്പുമായി പിടികൂടിയ അഖിലിന്റെ അറസ്റ്റ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് റോയ് ഗോവയിലുണ്ടെന്ന നിഗമനത്തിൽ വനംവകുപ്പ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

Written by - Zee Malayalam News Desk | Last Updated : Jul 20, 2023, 05:08 PM IST
  • ആനയുടെ കൊമ്പുമായി പിടികൂടിയ അഖിലിന്റെ അറസ്റ്റ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു
  • രാവിലെ ഏഴു മണിയോടെ മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് മുൻപാകെ റോയിയും കൂട്ടാളിയായ ജോബിയും കീഴടങ്ങുകയായിരുന്നു
  • കേസിൽ പത്ത് പ്രതികളാണുള്ളത്. മുഖ്യപ്രതി റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് റബ്ബർ എസ്റ്റേറ്റ്
കാട്ടാനയുടെ കൊമ്പ് മുറിച്ചെടുത്ത് കുഴിച്ചു മൂടിയ സംഭവം; മുഖ്യപ്രതിയും കീഴടങ്ങി

തൃശ്ശൂർ: ചേലക്കരയിൽ കാട്ടാനയുടെ കൊമ്പ് മുറിച്ചെടുത്ത് കുഴിച്ചു മൂടിയ സംഭവത്തിൽ മുഖ്യപ്രതി റോയിയും കൂട്ടാളിയും കീഴടങ്ങി. ഇന്ന് രാവിലെ മച്ചാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് മുമ്പാകെയാണ് ഇരുവരും കീഴടങ്ങിയത്. ഇരുവരേയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ 14 നാണ് മുള്ളൂർക്കര വാഴക്കോട് റബ്ബർ തോട്ടത്തിൽ ആനയുടെ ജഡം കണ്ടെത്തിയത്. 

ആനയുടെ കൊമ്പുമായി പിടികൂടിയ അഖിലിന്റെ അറസ്റ്റ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് റോയ് ഗോവയിലുണ്ടെന്ന നിഗമനത്തിൽ വനംവകുപ്പ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഗോവയിൽ ജോലി ചെയ്തിരുന്ന റോയുടെ ഭാര്യയുടെ മൊഴി വനംവകുപ്പ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഏഴു മണിയോടെ മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് മുൻപാകെ റോയിയും കൂട്ടാളിയായ ജോബിയും കീഴടങ്ങുകയായിരുന്നു.

ALSO READ: വിഷ്ണു മോഹന്റെ സംവിധാനത്തിൽ ബിജു മേനോൻ നായകൻ; പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങി

കേസിൽ പത്ത് പ്രതികളാണുള്ളത്. മുഖ്യപ്രതി റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് റബ്ബർ എസ്റ്റേറ്റ്. റോയ്, ടെസ്സി, ജോബി എന്നിവരാണ് കെണിവെച്ചത്. സിബി, ജോബി, മഞ്ജു എന്നിവർ മറവു ചെയ്യാൻ സഹായിച്ചതായും വനംവകുപ്പ് കണ്ടെത്തിയിരുന്നു. കൊമ്പ് മുറിച്ചത് അഖിലിന്റെ നേതൃത്വത്തിലായിരുന്നു. ഇവർ തമ്മിലുണ്ടായ തർക്കമാണ് സംഭവം പുറത്താവാൻ കാരണമായത്.

സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. കീഴടങ്ങിയ റോയിയെയും കൂട്ടാളിയെയും സംഭവസ്ഥലത്തെത്തിച്ച് വനംവകുപ്പ് സംഘം തെളിവെടുപ്പ് നടത്തി. വിഷയത്തിൽ കേന്ദ്ര സംഘമുൾപ്പെടെ വിവരങ്ങൾ ശേഖരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News