തിരുവനന്തപുരം കരമനയാറ്റിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി
രണ്ട് ദിവസം മുൻപ് കാണാതായ വിട്ടിയം സ്വദേശി 85 വയസുള്ള പൊന്നമ്മയുടേതാണ് മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തിയത്
തിരുവനന്തപുരം കരമനയാറ്റിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. വിട്ടിയം സ്വദേശി പൊന്നമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി പൊന്നമ്മയെ കാണാനില്ലായിരുന്നു. വട്ടിയൂർക്കാവിന് സമീപനം വെള്ളൈക്കടവ് പാലത്തിന് സമീപത്തു നിന്ന് രാവിലെയാണ് മൃതദേഹം ലഭിച്ചത്.
രാവിലെയാണ് വെള്ളെക്കടവ് പാലത്തിനു താഴെ കമനയാറ്റിൽ അഴുകിയ നിലയിൽ വൃദ്ധയുടെ മൃതദേഹം കണ്ടത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിളപ്പിൽശാല പോലീസ് സ്ഥലത്തെത്തി. രണ്ട് ദിവസം മുൻപ് കാണാതായ വിട്ടിയം സ്വദേശി 85 വയസുള്ള പൊന്നമ്മയുടേതാണ് മൃതദേഹം. ബന്ധുക്കളെത്തി ഇത് സ്ഥിരീകരിച്ചു.
ALSO READ : Muthalapozhi Accident: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു, മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി
മൃതദേഹത്തിന് രണ്ട് ദിവത്തെ പഴക്കമുണ്ട്. പൊന്നമ്മയെ കാണാതായ വെള്ളിയാഴ്ച ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കണ്ടത്തുന്നവർ ബന്ധുക്കളെ അറിയിക്കണമെന്ന് കാട്ടി സോഷ്യൽ മീഡിയ വഴിയും നാട്ടുകാർ വിവരം പങ്കുവച്ചിരുന്നു.
മാനസിക പ്രശ്നങ്ങൾ പ്രകടമാക്കിയിരുന്ന പൊന്നമ്മ ആറ്റിലേയ്ക്ക് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...