Muthalapozhi Accident: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു, മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി

കഴിഞ്ഞയാഴ്ചയാണ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Jul 23, 2023, 12:34 PM IST
  • കഴിഞ്ഞയാഴ്ചയാണ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്
  • മുതലപ്പൊഴിയിൽ അപകടങ്ങൾ തടയാൻ ശക്തമായ നടപടി ആവശ്യപ്പെട്ട് ജനങ്ങൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു
Muthalapozhi Accident: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു, മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം:  മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലിൽ വീണ ഒരു മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി.മത്സ്യബന്ധനം കഴിഞ്ഞ് കടലിൽ പ്രവേശിക്കവെയാണ് വള്ളം മറിഞ്ഞത്. രാവിലെ 9:40 നാണ്  സംഭവം. അപകട സമയം നാലുപേർ വള്ളത്തിൽ ഉണ്ടായിരുന്നു. അതേസമയം, നിരന്തരം മുതലപ്പൊഴിയിൽ ബോട്ടപകടങ്ങൾ നടക്കുന്നതിൽ മത്സ്യത്തൊഴിലാളികൾ  പ്രതിഷേധത്തിലുമാണ്.

കഴിഞ്ഞയാഴ്ചയാണ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ഇതേ തുടർന്ന് മുതലപ്പൊഴിയിൽ അപകടങ്ങൾ തടയാൻ ശക്തമായ നടപടി ആവശ്യപ്പെട്ട് ജനങ്ങൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. അശാസ്ത്രീയമായ ഹാർബർ നിർമ്മാണമാണ് തുർച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. മത്സ്യബന്ധന വള്ളം മറിഞ്ഞതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവർക്കെതിരെ രൂക്ഷമായാണ് ആളുകൾ പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News