തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ക്രൂരമായ പീഡനത്തിനിരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ പുത്തൻവിള ആർസി ചർച്ചിന് സമീപം പള്ളിത്തറ പുത്തൻവീട്ടിൽ 68 വയസ്സുള്ള ബാലകൃഷ്ണൻ എന്നു വിളിക്കുന്ന ജോയിയെ ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാലു വാങ്ങാൻ വന്ന പെൺകുട്ടിയെ വീട്ടിൽ വച്ച് പലതവണ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമപ്രകാരം വിവിധ വകുപ്പുകളിലായി 32 വർഷം കഠിനതടവും 1,10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ 15 മാസം അധിക തടവു കൂടി അനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ വ്യക്തമാക്കി.


ALSO READ: ചികിത്സക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയായ ഡോക്ടർക്ക് സസ്പെൻഷൻ


കൂടാതെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും അർഹമായ തുക അതിജീവിതയ്ക്ക് നൽകുന്നതിനും കോടതി വിധി ന്യായത്തിലൂടെ ഉത്തരവിട്ടു. 2016ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിജീവിത നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പ്രതിയുടെ വീട്ടിൽ പാലു വാങ്ങാൻ പോകുമായിരുന്നു. ആരും ഇല്ലാത്ത സമയത്ത് പ്രതി കുട്ടിയെ വീടിനകത്ത് കയറ്റി പലതവണ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു.


വിവരം പുറത്തു പറയാതിരിക്കാൻ മിഠായിയും പണവും നൽകുമായിരുന്നു. സമാനമായ മറ്റൊരു കേസിൽ സിഡബ്ല്യുസി മുൻപാകെ മൊഴി നൽകുന്ന സമയത്താണ് അതിജീവിത ഈ കേസിന്റെ വിവരം പുറത്തു പറയുന്നത്. തുടർന്ന് മാറനല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.


ALSO READ: വിദ്യാർഥികളെ അശ്ലീല വീഡിയോ കാണിക്കൽ, ലൈഗികാതിക്രമം; എല്‍.പി സ്കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റിൽ


പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. അന്നത്തെ മാറനല്ലൂർ സബ് ഇൻസ്പെക്ടർമാരായിരുന്ന തൻസിം അബ്ദുൽ സമദ്, സതികുമാർ ടി എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.