വയനാട്: കൽപ്പറ്റയിൽ ചികിത്സക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മാനന്തവാടി മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്ധൻ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടും ഇയാൾ സർവീസിൽ തുടരുകയായിരുന്നു.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചാണ് ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തിൽ ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ALSO READ: വിദ്യാർഥികളെ അശ്ലീല വീഡിയോ കാണിക്കൽ, ലൈംഗികാതിക്രമം; എല്‍.പി സ്കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റിൽ
പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പ്രതി സർവീസിൽ തുടരുന്നതും ജില്ലയിലെ പഠന വൈഷമ്യമുള്ള എസ് എസ് എൽ സി വിദ്യാർഥികളുടെ എൽ ഡി സ്ക്രീനിംഗ് ക്യാമ്പിന് നേതൃത്വം നൽകുന്നതും സംബന്ധിച്ച് വാർത്ത പുറത്ത് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി. വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ്, കെജിഎംഒഎ മുൻ ജില്ലാ പ്രസിഡന്റായിരുന്നു. ഭരണാനുകൂല സംഘടനകളുടെ വഴിവിട്ട പിന്തുണയാണ് അനർഹമായ ആനുകൂല്യങ്ങൾ ലഭിക്കാൻ പ്രതിക്ക് തുണയാകുന്നത് എന്നാരോപിച്ച് വിവിധ യുവജന, വനിതാ സംഘടനകൾ രംഗത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy