തിരുവനന്തപുരം: പോക്സോ കേസിൽ നാല് പ്രതികൾക്ക് കഠിന തടവും പിഴയും വിധിച്ചു. പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അതിന് ഒത്താശ ചെയ്ത് കൊടുക്കുകയും ചെയ്ത നാല് പ്രതികൾക്കാണ് 30 വർഷം കഠിനതടവും പിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി വിധിച്ചത്. ഒന്നാം പ്രതി കാവിൻപുറം സ്വദേശിനി കല (47), രണ്ടാംപ്രതി മലയിൻകീഴ് അരുവിപ്പാറ സ്വദേശിനി കുളത്തുമ്മൽ പൊട്ടൻകാവ് ഷാഹിദാ ബീവി എന്ന ഷൈനി (52), മൂന്നാം പ്രതി മാറനല്ലൂർ ചീനിവിള മുണ്ടൻചിറ സ്വദേശി സദാശിവൻ (71), നാലാം പ്രതി വെള്ളനാട് മുണ്ടേല കുരിശടി സ്വദേശി സുമേഷ് എന്ന രമേഷ് (33) എന്നിവരെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ 30 വർഷം കഠിനതടവിനും ഓരോരുത്തരിൽ നിന്നുമായി ഒരു ലക്ഷം രൂപ പിഴ ഈടാക്കുവാനുമായി ശിക്ഷ വിധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പിഴത്തുക അതിജീവിതയ്ക്ക് നൽകണം. ഇല്ലെങ്കിൽ ഒരു വർഷവും 5 മാസവും അധിക കഠിന തടവു കൂടി നൽകണമെന്നും വിധി ന്യായത്തിൽ പറയുന്നു. കുട്ടി അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് ഈ തുക അപര്യാക്തമാണെന്നും കൂടുതൽ തുക കുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. 2015 ക്രിസ്മസിന് മുൻപായിരുന്നു ആദ്യ സംഭവം. അതിജീവത വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒന്നാം പ്രതിയുടെ വീട്ടിൽ ജോലിക്ക് പോകുമായിരുന്നു. അവിടെ വച്ച് ഒന്നാം പ്രതിയുടെ ഒത്താശയോടെ നാലാം പ്രതി പണം വാഗ്ദാനം നൽകി അതിജീവിതയെ പല തവണയായി പീഡിപ്പിച്ചു. തുടർന്ന് ഒന്നാം പ്രതിയുടെ സുഹൃത്തായ രണ്ടാം പ്രതിയും മലയിൻകീഴ് മേപ്പുക്കടയിലെ വീട്ടിൽ വച്ചും ഒന്നാം പ്രതിയുടെ ഒത്താശയോടെ പണം നൽകാമെന്നും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കുകയായിരുന്നു. 


Also Read: Trainer Stabbed to Death: ജിം ട്രെയിനറെ വാടക വീട്ടിൽ വെച്ച് കൊലപ്പെടുത്തി; ജിം ഉടമ പിടിയിൽ!


 


തുടർന്ന് കുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. മൂന്നാം പ്രതിയുടെ ഓട്ടോറിക്ഷയിലാണ് കുട്ടിയെ പല സ്ഥലങ്ങളിലായി എത്തിച്ചത്. ഇതിനിടെ മൂന്നാം പ്രതിയും നെയ്യാറ്റിൻകര, നെടുമങ്ങാട്, കാട്ടാക്കട എന്നീ സ്ഥലങ്ങളിൽ വച്ചു പീഡിപ്പിച്ചു എന്ന് കുട്ടി മൊഴി നൽകി. സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് സാഹചര്യ തെളിവുകൾ ചേർത്താണ് വിധി പ്രഖ്യാപിച്ചത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് അതിജീവതയെ അന്നത്തെ നെടുമങ്ങാട് ഡിവൈഎസ്പി ചോദ്യം ചെയ്തതിനെ തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. പീഡനത്തെ തുടർന്ന് കുട്ടി ഗർഭിണി ആകുകയും കുട്ടിയുടെ മാതാവ് വിളപ്പിൽശാല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് 14 പേർ പീഡിപ്പിച്ചതായി പോലീസ് എഫ്.ഐ ആർ ഇട്ട് കേസ് എടുത്തിരുന്നു. 


എന്നാൽ നാല് പേര് ആണ് പ്രതി പട്ടികയിൽ ഉള്ളത്. മറ്റുള്ളവർക്കായി അന്വേഷണം നടത്തുന്നതായി പോലീസ് കോടതിയിൽ പറഞ്ഞു. അന്ന് ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവം ആണ്. പോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദ്, അഡ്വക്കേറ്റ് പ്രണവ്, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സെൽവി ലെയ്സൺ ഓഫീസറായി കോടതിയിൽ ഹാജരായി. പ്രോസിക്യൂഷന് വേണ്ടി 36 സാക്ഷികളും 58 രേഖകളും ഹാജരാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.