തിരുവനന്തപുരം : മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ പോയ സമയത്ത് തിരുവനന്തപുരം കരകുളം വേങ്കാട് ആളില്ലാത്ത വീട്ടിൽ മോഷണം. വേങ്കാട് പ്ലാത്തറയിൽ ദീപുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ടര പവൻ സ്വർണവും 2,000 രൂപയും നഷ്ടമായി. കുഞ്ഞിന്റെ ചികിത്സിയക്കായി ദീപുവും കുടുംബവും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അശുപത്രിയിലായിരുന്നു. ഇത് അറിഞ്ഞുകൊണ്ട് നടത്തിയ മോഷണമാണിതെന്ന് നാട്ടുകാർ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വീടിന്റെ മുൻവശത്തെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചിരിക്കുന്നത്. തുടർന്ന് വീട്ടിലെ രണ്ട് അലമാരകളിൽ നിന്നുമാണ് സ്വർണവും പണവും മോഷ്ടിച്ചിരിക്കുന്നത്. മൂന്ന് മാല, 1 ബ്രൈസ്‌ലറ്റ്, 1 വള, രണ്ട് ജോഡി കമ്മൽ കുഞ്ഞ് മോതിരങ്ങൾ  അടക്കം എട്ടര പവനും 2000 രൂപയും ആണ് നഷ്ടപ്പെട്ടത്.


ALSO READ : Robbery case: അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി പണം കവർന്ന കേസ്; ഒളിവിലായിരുന്ന രണ്ട് പേർ കീഴടങ്ങി


സംഭവത്തിൽ വട്ടപ്പാറ പോലീസെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാളെ വിദഗ്ധരും കെ-9 ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം പ്ലാത്തറ മേഖലയിൽ സമാന രീതിയിലുള്ള മോഷണം പതിവാണെന്നും പോലീസിന്റെ നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ അവശ്യപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.