പുതുവത്സര തലേന്ന് മലയാളി കുടിച്ചുതീർത്തത് 108 കോടി രൂപയുടെ മദ്യം. ബെവ്കോ ഔട്ട്ലെറ്റുകൾ വഴി മാത്രം 96.42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ക്രിസ്മസ് ന്യൂഇയർ സീസണിലെ റെക്കോർഡ് മദ്യ വില്പനയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞവർഷം ഇത് 95.69 കോടി രൂപയായിരുന്നു. 12.86 കോടി രൂപയുടെ അധിക വില്പനയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഈ വർഷം 96.42 കോടിയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത്. 97.77 കോടി രൂപയായിരുന്നു ഔട്ട്ലെറ്റുകൾ വഴി വിറ്റ മദ്യത്തിന്റെ കഴിഞ്ഞകൊല്ലത്തെ കണക്ക്.
ഒരുകോടി 74 ലക്ഷം രൂപയുടെ അധിക വില്പന കഴിഞ്ഞ വർഷവുമായി തട്ടിച്ചു നോക്കുമ്പോൾ ഔട്ട്ലെറ്റുകളിലൂടെ ബെവ്കോക്ക് സമാഹരിക്കാൻ കഴിഞ്ഞു. ക്രിസ്മസ് കാലയളവ് മുതൽ പുതുവത്സരം വരെയുള്ള വിൽപ്പനയിലും റെക്കോർഡ് നേട്ടമാണ് ബിവറേജസ് കോർപ്പറേഷൻ സ്വന്തമാക്കിയിരിക്കുന്നത് .712 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ് പുതുവത്സര സീസണിൽ വിറ്റഴിച്ചിരിക്കുന്നത്. 697.05 കോടി രൂപയുടെ മദ്യമായിരുന്നു കഴിഞ്ഞവർഷം ഈ സീസണിൽ വിറ്റത്.
എറണാകുളം പാലാരിവട്ടത്തെ രവിപുരം ഔട്ട്ലെറ്റാണ് മദ്യ വില്പനയിൽ മുന്നിൽ. 92.31 ലക്ഷം രൂപയുടെ മദ്യമാണ് രവിപുരത്ത് മാത്രം വിറ്റഴിച്ചത്. 86.65 ലക്ഷം രൂപയുടെ മദ്യ വില്പനയുമായി രണ്ടാം സ്ഥാനത്ത് തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലെറ്റ് എത്തിയപ്പോൾ 79.9 ലക്ഷം രൂപയുടെ മദ്യം വിറ്റ എറണാകുളത്തെ കടവന്ത്ര ഔട്ട്ലെറ്റ് മൂന്നാമത്തെത്തി.
അതേസമയം, 2024ലെ ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവിൽപനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബര്‍ 25ലെ വില്പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.