തിരുവനന്തപുരം: പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പോത്തൻകോട് സ്വദേശി ശ്രീകല (61) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. മഴയിൽ കുതിർന്നിരുന്ന വീടിൻ്റെ ചുമരാണ് ഇടിഞ്ഞ് വീണത്. പഴയ വീടിന്റെ ചുമരാണ് ഇടിഞ്ഞ് വീണത്. പുതിയ വീട് നിർമ്മിച്ചപ്പോൾ പഴയ വീട് പൂർണ്ണമായും ഇടിച്ച് മാറ്റിയിരുന്നില്ല. ശക്തമായ മഴയിൽ കുതിർന്നിരുന്ന ചുവരുകൾ ഇടിഞ്ഞു വീഴുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പാചകത്തിനായി വിറകെടുക്കാൻ ഇറങ്ങിയപ്പോൾ ചുമരിടിഞ്ഞ് ശ്രീകലയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വീട്ടുകാരും അയൽവാസികളും ചേർന്ന് തകർന്ന ചുമരിനടിയിൽ നിന്ന് ഇവരെ രക്ഷിച്ച് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണപ്പെട്ടു.


അതേസമയം സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പുലർച്ചെ മുതൽ പലയിടത്തും മഴ പെയ്യുകയാണ്. കനത്ത മഴയെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശമുണ്ട്. അതേസമയം മുന്നറിയിപ്പുണ്ടെങ്കിലും രാവിലെ പല ജില്ലകളിലും കാര്യമായ മഴ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.