Money and Vastu: ജീവിതത്തിൽ എല്ലാവിധ സുഖങ്ങളും ആഡംബരങ്ങളും ലഭിക്കാൻ ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. അതുവഴി സ്വന്തം കുടുംബത്തിന് അവർ ആഗ്രഹിക്കുന്ന എല്ലാ സന്തോഷവും നൽകാൻ കഴിയും. ഒരു വ്യക്തി കുടുംബത്തെ സന്തോഷിപ്പിക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്യുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Career Growth: കരിയറില്‍ തടസം, പുരോഗതിയുടെ പാതകള്‍ തുറക്കാന്‍ ഇതാ വഴികള്‍  
 
എന്നാൽ, പലപ്പോഴും, ഭാഗ്യത്തിന്‍റെ അഭാവം മൂലം, ഒരു വ്യക്തിക്ക് തന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലം അവര്‍ ആഗ്രഹിക്കുന്നതുപോലെ ലഭിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ ഒരു വ്യക്തിക്ക് നിരാശ തോന്നുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ പണത്തിന്‍റെ അഭാവം ആ വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. 


Also Read:  Journey and Astrology: ദിവസവും ദിശയും തമ്മില്‍ ബന്ധമുണ്ടോ? യാത്രയുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങൾ അറിയാം 
 
വാസ്തു ശാസ്ത്രത്തിൽ, ഒരു വ്യക്തിയുടെ 4 ദുശീലങ്ങൾ ദാരിദ്യത്തിനും രോഗത്തിനും കാരണമായി കണക്കാക്കുന്നു. ഒരു വ്യക്തിയുടെ അത്തരം പല ശീലങ്ങളും വാസ്തു ശാസ്ത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. അത്   ദരിദ്രത്തിലേയ്ക്ക് നയിക്കുന്നു. അത്തരത്തിലുള്ള ചില ദുശ്ശീലങ്ങളെ കുറിച്ച് അറിയാം...


വാസ്തു വിദഗ്ധർ പറയുന്നത്, ഒരു വ്യക്തിയുടെ ചില ശീലങ്ങൾ  ലക്ഷ്മി ദേവിയുടെ കോപത്തിന് വഴി തെളിക്കുന്നു. ഇത് ആ വ്യക്തിയുടെ ഭവനത്തില്‍ ദാരിദ്ര്യം ക്ഷണിച്ചു വരുത്തുന്നു. സമ്പത്തിന്‍റെ ദേവതയുടെ അനുഗ്രഹം നിങ്ങളുടെമേൽ നിലനിൽക്കണമെന്നും നിങ്ങളുടെ പക്കല്‍ എപ്പോഴും പണം ഉണ്ടാവണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ 4 ശീലങ്ങളിൽ നിന്ന് സ്വയം അകന്നുനിൽക്കുക. ഈ നാല് ശീലങ്ങൾ ഒരു വ്യക്തിക്ക് സാമ്പത്തിക പ്രശ്നങ്ങൾ മാത്രമല്ല ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും നൽകുന്നു. 


ഒരു വ്യക്തിയെ നശിപ്പിക്കുന്ന 4 ശീലങ്ങൾ 


1. കട്ടിലിൽ ഇരുന്ന് ഭക്ഷണം കഴിക്കുക


ഒരാൾ കട്ടിലിൽ ഇരുന്നു ഭക്ഷണം കഴിക്കുകയാണെങ്കിൽ, ഈ ശീലം വ്യക്തിയെ നശിപ്പിക്കുമെന്ന് വാസ്തു വിദഗ്ധർ പറയുന്നു. വാസ്തു ശാസ്ത്രത്തിൽ ഇത് തെറ്റായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ഈ  ശീലം വീട്ടിൽ ഐശ്വര്യം ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, ഇത് ഒരു വ്യക്തിയുടെ വിജയത്തിൽ നിരവധി തടസ്സങ്ങൾ സൃഷ്ടിക്കുന്നു. വ്യക്തി കടത്തിൽ മുങ്ങിത്താഴുന്നു. 


2. വൃത്തിഹീനമായ അടുക്കള 


വീടിന്‍റെ പ്രധാന സ്ഥലം അടുക്കളയാണെന്ന് വാസ്തു വിദഗ്ധർ പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ, വീടിന്‍റെ അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അടുക്കള വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ഇത് മാത്രമല്ല, വ്യക്തിക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും നേരിടേണ്ടിവരും. നിങ്ങളുടെ വീടിന്‍റെ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. കൂടാതെ, ഉപയോഗിച്ച പാത്രങ്ങള്‍ അടുക്കളയില്‍ അതേപടി ഉപേക്ഷിക്കരുത്. 


3. ഒഴിഞ്ഞ ബക്കറ്റ് 


വാസ്തു ശാസ്ത്ര പ്രകാരം വീടിന്‍റെ കുളിമുറിയില്‍ ഉപയോഗിക്കുന്ന ബക്കറ്റില്‍ എപ്പോഴും വെള്ളം നിറച്ചു വയ്ക്കുക. വീടിന്‍റെ അടുക്കളയിൽ വെള്ളം നിറച്ച ബക്കറ്റ് സൂക്ഷിക്കുന്നത് വീടിന്‍റെ സാമ്പത്തിക പ്രശ്നങ്ങൾ അകറ്റുമെന്നും ലക്ഷ്മി ദേവിയുടെ അനുഗ്രഹം വീട്ടിൽ നിലനിൽക്കുമെന്നും പറയപ്പെടുന്നു.   


4. സന്ധ്യാസമയത്ത് ദാനം ചെയ്യരുത്


ഒരു വ്യക്തി ഒരിക്കലും സന്ധ്യാസമയത്ത് ദാനം ചെയ്യരുതെന്നും പറയുന്നു. സന്ധ്യാസമയത്ത് ദാനം ചെയ്യുന്നവർ ദാരിദ്ര്യം ക്ഷണിച്ചുവരുത്തുമെന്നാണ് വിശ്വാസം. 



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.