Journey and Astrology: യാത്ര പോകേണ്ട ദിശയും ദിവസവും ജ്യോതിഷവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ട് എന്ന് പറയാം. അതായത്, ഭാരതീയ ജ്യോതിഷം അനുസരിച്ച്, യാത്രയ്ക്ക് മുമ്പ് ജ്യോതിഷത്തിലെ പ്രധാനപ്പെട്ട നിയമങ്ങൾ പാലിച്ചാൽ, അശുഭ കാര്യങ്ങളും മറ്റും ഒഴിവാക്കാം.
Also Read: Astro Remedies for Tuesday: കടബാധ്യതയിൽ നിന്ന് മുക്തി, ചൊവ്വാഴ്ച രാമഭക്തനായ ഹനുമാനെ ആരാധിക്കാം
തിരക്കേറിയ ഇന്നത്തെ ലോകത്ത്, മിക്ക ആളുകൾക്കും അവരുടെ യാത്ര മുന്‍കൂട്ടി തീരുമാനിക്കാന്‍ സാധിച്ചു എന്ന് വരില്ല. അതായത്, ഒരു വ്യക്തിയുടെ രാശി അനുസരിച്ച് ദിശ, നക്ഷത്രം, ശുഭദിനം എന്നിവയിൽ ശ്രദ്ധിക്കാൻ കഴിയില്ല. ഇന്ത്യൻ ജ്യോതിഷം അനുസരിച്ച്, ഒരു വ്യക്തി യാത്ര ആരംഭിക്കുന്നതിന് മുമ്പ് ജ്യോതിഷത്തിലെ പ്രധാന നിയമങ്ങൾ പാലിച്ചാൽ അയാൾക്ക് ജീവൻ, സമ്പത്ത്, ബഹുമാനം, പ്രശസ്തി മുതലായവ നഷ്ടപ്പെടുന്നത് ഒഴിവാക്കാം.
Also Read: Career Growth: കരിയറില്‍ തടസം, പുരോഗതിയുടെ പാതകള്‍ തുറക്കാന്‍ ഇതാ വഴികള്‍
ഇന്ത്യൻ ജ്യോതിഷം അനുസരിച്ച്, യാത്രയുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങൾക്കൊപ്പം ഏത് ദിവസം ഏത് ദിശയിലേക്ക് യാത്ര ചെയ്യുന്നത് ശുഭമാണ് എന്നും ഏത് ദിവസം ഏത് ദിശയിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണം എന്നും അറിയാം.
ജ്യോതിഷം അനുസരിച്ച്, ചില ദിവസങ്ങളില്‍ ചില പ്രത്യേക ദിശയിലേയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണം. അഥവാ ഈ ദിവസങ്ങളിൽ യാത്ര ചെയ്താൽ, ദുഃഖം, കുഴപ്പങ്ങൾ, കഷ്ടപ്പാടുകൾ, ലക്ഷ്യത്തിലെത്താതിരിക്കൽ, റോഡപകടങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്.
ദിവസങ്ങളും യാത്ര പോകാന്‍ പാടില്ലാത്ത ദിശയും അറിയാം.
തിങ്കൾ, ശനി ദിവസങ്ങളില്‍ കിഴക്ക് ദിശയിലേയ്ക്ക് യാത്ര ഒഴിവാക്കാം
ഞായർ, വെള്ളി ദിവസങ്ങളില്‍ പടിഞ്ഞാറ് ദിശയിലേയ്ക്ക് യാത്ര ഒഴിവാക്കാം
ചൊവ്വ, ബുധൻ ദിവസങ്ങളില്‍ വടക്ക് ദിശയിലേയ്ക്ക് യാത്ര വേണ്ട
വ്യാഴാഴ്ച ദിവസം തെക്ക് ദിശയിലുള്ള യാത്ര ഒഴിവാക്കാം
അതേസമയം, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളില്‍ രാത്രികളിൽ യാത്ര ചെയ്യുന്നത് ദോഷകരമല്ല. ബുധനാഴ്ച, പകൽ യാത്രയായാലും രാത്രി യാത്രയായാലും അത് ഒഴിവാക്കുക.
യാത്രയ്ക്ക് മുമ്പ് ഇവ പരിശോധിക്കുന്നത് ഉറപ്പാക്കുക.
നിങ്ങൾ ഒരു ശുഭദിനം, തിയതി, നക്ഷത്രരാശി, ശുഭ സമയം, സംക്രമത്തിലെ ശുഭഗ്രഹം, നല്ല സമയം എന്നിവ നോക്കിയശേഷം യാത്ര ആരംഭിക്കുകയാണ് എങ്കില്‍, നിങ്ങളുടെ യാത്ര ശുഭമായി ഭവിക്കും. അതായത് യാത്രയില്‍ നിങ്ങള്‍ വിജയിക്കും, നിങ്ങള്‍ ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കും, നിങ്ങളുടെ ജോലി സഫലമാകും.
ജ്യോതിഷം അനുസരിച്ച് യാത്രകള്‍ രണ്ട് തരം, അതായത്, രണ്ട് തരത്തിലുള്ള യാത്രകളുണ്ട്. ആദ്യത്തേത് യാത്രയുടെ ഉദ്ദേശ്യവും രണ്ടാമത്തേത് യാത്രയുടെ ദൂരത്തെ അടിസ്ഥാനമാക്കിയുള്ള യാത്രയുമാണ് ഇവ.
യാത്രയുടെ ഉദ്ദേശ്യം: നിങ്ങൾ ഒരു യാത്ര ആരംഭിക്കുമ്പോള്‍ അതിന് പിന്നില്‍ വ്യത്യസ്ത കാരണങ്ങളുണ്ട്. വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള യാത്രകൾ, സമ്പത്ത് അല്ലെങ്കിൽ ഉപജീവനമാർഗം തേടിയുള്ള യാത്രകള്‍, ബന്ധങ്ങളുമായി ബന്ധപ്പെട്ടുള്ള യാത്രകൾ, തീർത്ഥാടനങ്ങൾ.
ദൂരത്തെ അടിസ്ഥാനമാക്കിയുള്ള യാത്രകൾ
1. ചെറിയ യാത്ര
ഒരു ചെറിയ യാത്ര, അതായത്, 144 കിലോമീറ്റർ വരെയുള്ള യാത്രയെ ചെറിയ യാത്രയായി പരിഗണിക്കുന്നു.
2. മിതമായ യാത്ര
ദൂരം 300 കിലോമീറ്റര്‍ താണ്ടുന്ന യാത്രയെ മിതമായ യാത്രയായി പരിഗണിക്കുന്നു.
3. നീണ്ട യാത്ര
300 കിലോമീറ്ററിലധികം ദൂരം യാത്ര.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ഇന്ത്യൻ ജ്യോതിഷത്തെയും മതവിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി ഒരു വിദഗ്ധനെ സമീപിക്കുക.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.