ബംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് ആധാർ കാർഡ് ഹാജരാക്കണമെന്ന് നിർദ്ദേശം. ഉത്തരവിറക്കിയത് ഉഡുപ്പി ഡെപ്പ്യുട്ടി കമ്മീഷണറാണ്.  കേരളത്തിൽ നിന്നും വരുന്നവർ ക്ഷേത്രത്തിനുളളിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റിവ് സർഫിക്കറ്റും നിർബമന്ധമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫിസർ പി.ബി. മഹേഷാണ് ഇക്കാര്യം അറിയിച്ചത്.  ഈ നിയന്ത്രണം പുതിയ ഉത്തരവുണ്ടാകുന്നതുവരെ തുടരുമെന്നും അറിയിച്ചു.  ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ ജില്ലകളിൽ കൊവിഡ് (Covid19) കേസുകൾ വർധിച്ച സാഹചര്യത്തിലാണ് തീരുമാനം.


Also Read: Karnataka: പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർഥികൾക്ക് ക്വാറന്റൈനിൽ ഇളവുകൾ നൽകി കർണാടക


അതുപോലെ ചെക്ക്പോസ്റ്റുകളിലും കർശന പരിശോധന നടത്തുന്നുണ്ട്. ആധാർ കാർഡ് (Aadhaar Card) പരിശോധനയ്‌ക്ക് പുറമേ ഭക്തരുടെ ഫോൺ നമ്പരും എടുക്കും. ക്ഷേത്രവളപ്പിൽ മാസ്‌ക് ധരിക്കുകയും സാമുഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് മാനേജ്‌മെൻറ് നിർദേശിച്ചു.


കർണാടകയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. ഈ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.