ന്യൂഡൽഹി: Aadhaar Card Latest News: UIDAI എൻആർഐകൾക്കായി ആധാർ നിർമ്മിക്കുന്നതിനുള്ള നിയമങ്ങൾ (NRI Aadhaar Card Rule) ഉണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും NRI ആധാർ കാർഡ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് ഉണ്ടാക്കാൻ കഴിയും.
പക്ഷേ അവർക്ക് ഇതിനായി ഇന്ത്യൻ പാസ്പോർട്ട് സമർപ്പിക്കേണ്ടി വരും. UIDAI പറയുന്നതനുസരിച്ച് ഏതെങ്കിലും സേവന ദാതാവിന് ഒരു എൻആർഐക്ക് (NRI) ആധാർ അധിഷ്ഠിത പരിശോധന നടത്തണമെങ്കിൽ എൻആർഐ പൗരന്മാർ ഈ നിയമങ്ങൾ പാലിക്കേണ്ടതുണ്ട് എന്നാണ്.
Also Read: RBI New Rule: ബാങ്കിൽ Cheque നൽകുന്നതിനുമുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക! അല്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും
എൻആർഐയ്ക്കുള്ള ആധാർ കാർഡ് (Aadhar Card for NRI) ചേർത്തിരിക്കണം
ആധാർ കാർഡിനായി (Aadhaar Card) പ്രവാസികൾക്ക് ചില നിയമങ്ങൾ പാലിക്കണമെന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്. ആധാർ കാർഡ് ലഭിക്കുന്നതിന് പ്രവാസികൾക്ക് ഇന്ത്യൻ പാസ്പോർട്ട് ആവശ്യമാണ്. ഇനി നിങ്ങൾക്ക് നിങ്ങളുടെ ഇണയ്ക്കായി (ഭാര്യ/ഭർത്താവ്) നിങ്ങളുടെ പാസ്പോർട്ട് തെളിവായി സമർപ്പിക്കേണ്ടതുണ്ടെങ്കിൽ നിങ്ങളുടെ പങ്കാളിയുടെ പേരും നിങ്ങളുടെ പാസ്‌പോർട്ടിൽ എഴുതിയിരിക്കണം.
പ്രവാസികളുടെ കുട്ടികൾക്കുള്ള ആധാർ കാർഡ് (Aadhar card for children of NRIs)
1. NRI കുട്ടികൾക്കായി ആധാർ കാർഡ് ഉണ്ടാക്കണമെങ്കിൽ UIDAI ഈ നിയമങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണ്.
2. കുട്ടി ഒരു NRI ആണെങ്കിൽ അയാളുടെ സാധുവായ ഇന്ത്യൻ പാസ്പോർട്ട് ആവശ്യമാണ്, കുട്ടി ഒരു ഇന്ത്യൻ പൗരനാണെങ്കിൽ മാതാപിതാക്കളുമായുള്ള ബന്ധത്തിന്റെ ഏതെങ്കിലും രേഖ സമർപ്പിക്കേണ്ടത് ആവശ്യമാണ്.
3. ഇതുകൂടാതെ രക്ഷിതാക്കളിൽ ഒരാൾ കുട്ടിയുടെ പേരിൽ അംഗീകാരം നൽകണം.
Also Read: SBI Customer Alert: ബാങ്കിംഗ് സേവനങ്ങൾ തുടരുന്നതിന് ഇക്കാര്യം ഉടൻ ചെയ്യുക; മുന്നറിയിപ്പുമായി SBI
മൊബൈൽ പരിശോധന (mobile verification)
NRI ക്ക് ആധാർ കാർഡിനായി നൽകിയിരിക്കുന്ന വിശദാംശങ്ങളിൽ നിങ്ങൾ ഇന്ത്യൻ മൊബൈൽ നമ്പർ നൽകേണ്ടത് നിർബന്ധമാണ്. UIDAI പറയുന്നതനുസരിച്ച് ആധാർ കാർഡിനായി അന്താരാഷ്ട്ര നമ്പറുകളുടെ അംഗീകാരം ഇതുവരെ നൽകിയിട്ടില്ലെന്നാണ്. അതിനാൽ പ്രവാസികൾളുടെ (NRI) കയ്യിൽ ഒരു ഇന്ത്യൻ മൊബൈൽ നമ്പർ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.
ആധാർ കാർഡിനായി എൻആർഐ എങ്ങനെ അപേക്ഷിക്കാം (How to Apply NRI for Aadhar Card)
1. എൻആർഐക്ക് ഒരു ആധാർ കാർഡ് നിർമ്മിക്കുന്നതിന് ആദ്യം ഏതെങ്കിലും ആധാർ കേന്ദ്രത്തിൽ പോകേണ്ടിവരും.
2. സാധുവായ ഒരു ഇന്ത്യൻ പാസ്‌പോർട്ട് കൂടെ കൊണ്ടുപോകുക.
3. ഇനി enrollment form ൽ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.
4. ആധാർ എൻറോൾ ചെയ്യുന്നതിന് ഇ-മെയിൽ ഐഡി ആവശ്യമാണ്.
5. enrollment form ശ്രദ്ധാപൂർവ്വം വായിച്ച് ഡിക്ലറേഷനിൽ ഒപ്പിടുക.
6. നിങ്ങളെ ഒരു എൻആർഐ ആയി എൻറോൾ ചെയ്യാൻ നിങ്ങളുടെ ഓപ്പറേറ്ററോട് ആവശ്യപ്പെടുക.
7. നിങ്ങളുടെ പാസ്‌പോർട്ട് നിങ്ങളുടെ തിരിച്ചറിയൽ കാർഡായി നൽകുക.
8. പാസ്പോർട്ടിൽ നിന്നും നിങ്ങളുടെ വിലാസവും ജനനത്തീയതിയും ലഭിക്കും
9. നിങ്ങളുടെ biometric process പൂർത്തിയാക്കുക, ശേഷം എൻറോൾമെന്റ് സ്ലിപ്പ് നേടുക.
10. നിശ്ചിത സമയത്തിനുള്ളിൽ നിങ്ങൾക്ക് നിങ്ങളുടെ ആധാർ കാർഡ് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...