Budh Shukra Mangal Yuti:  50 വര്‍ഷങ്ങള്‍ക്ക് ശേഷം മകര രാശിയില്‍ സമ്പത്തും മഹത്വവും നല്‍കുന്ന ശുക്രന്റെയും, ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധന്റെയും ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെയും ഒരു സംയോഗം ഉണ്ടാകാന്‍ പോകുകയാണ്.  ഈ സംയോജനം ഫെബ്രുവരി മാസത്തിലാണ് സംഭവിക്കാൻ പോകുന്നത്. എല്ലാ രാശിക്കാരിലും ഇതിന്റെ സ്വാധീനം കാണപ്പെടും. എന്നാല്‍ ഈ സമയത്ത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്ന 3 രാശികളുണ്ട്. ഇവരുടെ  സമ്പത്തില്‍ വൻ വര്‍ദ്ധനവുണ്ടാകും. മകരത്തില്‍ ത്രിഗ്രഹയോഗം രൂപപ്പെടുന്നതിനാല്‍ ഭാഗ്യനേട്ടം കൈവരുന്ന ആ രാശികള്‍ ആരൊക്കെ? അറിയാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Guru Shukra Yuti: വ്യാഴ-ശുക്ര സംയോഗം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!


ധനു (Sagittarius): ഈ രാശിക്കാർക്ക് ത്രിഗ്രഹ യോഗം വളരെയധികം ശുഭകരമായിരിക്കും.  ധനു രാശിയുടെ ധനത്തിന്റെയും സംസാരത്തിന്റെയും ഗൃഹത്തിലാണ് ഈ യോഗമുണ്ടാകാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴില്‍ മാറ്റത്തിനുള്ള ശ്രമങ്ങള്‍ വിജയിക്കും. തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ ലഭിക്കും. കൂടാതെ ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടും. ജോലിയില്‍ വിജയം ഉണ്ടാകും. ബിസിനസുകാര്‍ക്ക് കിട്ടാനുള്ള പണം ലഭിക്കും.


മകരം (Capricorn): ത്രിഗ്രഹ യോഗത്തിലൂടെ മകരം രാശിക്കാർക്കും വലിയ നേട്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ചും മകരം രാശിയിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, ആത്മവിശ്വാസവും വര്‍ദ്ധിക്കും, എല്ലാ ജോലികളും സമയത്ത് പൂര്‍ത്തിയാക്കും, സര്‍ക്കാര്‍ ജോലിക്കാർക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും, വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളിയ്ക്ക് പുരോഗതിയുണ്ടാകും. സാമൂഹിക മേഖലയില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും ഒപ്പം വൻ നേട്ടങ്ങളും.  പങ്കാളിത്ത ബിസിനസിൽ നല്ല നേട്ടങ്ങള്‍ ലഭിക്കും.


Also Read: വെറും വയറ്റിൽ ചിയ സീഡ്‌സ് കുതിർത്ത വെള്ളം കുടിക്കൂ, ഗുണങ്ങൾ ഏറെ...


 


മേടം (Aries): ത്രിഗ്രഹ യോഗത്തിലൂടെ മേടം രാശിക്കാർക്കും നിരവധി ഗുണ പഹലങ്ങൾ ലഭിക്കും. ഈ രാശിയുടെ കര്‍മ്മ ഗൃഹത്തിലാണ് ഈ യോഗം രൂപംകൊള്ളുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും നല്ല വിജയം നേടാന്‍ കഴിയും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഇ സമയം പിതാവിന്റെയും പൂര്‍വ്വിക സ്വത്തുക്കളുടെയും ആനുകൂല്യം ലഭിക്കും. ജോലിയുള്ളവർക്ക് ജോലിസ്ഥലത്ത് എല്ലാവരുടെയും പിന്തുണ ലഭിക്കും. ബിസിനസ്സുകാര്‍ക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ കഴിയും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.