Guru Gochar: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും നിശ്ചിത കാലയളവിനു ശേഷം രാശി മാറാറുണ്ട്. വ്യാഴം ഏതാണ്ട് ഒരു വര്‍ഷത്തോളം ഒരേ രാശിയില്‍ തന്നെ തുടരും. ഈ സമയത്ത് വ്യാഴം മേടത്തിലാണ് സ്ഥിതി ചെയ്യുന്നത്.
Shukra Gochar: ഏപ്രില്‍ 24 ന് ശുക്രനും ഈ രാശിയില്‍ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ശുക്രന്റെയും വ്യാഴത്തിന്റെയും ഒരു സംയോഗം മേട രാശിയില്‍ ഉണ്ടാകും.
ഈ സമയത്ത് വ്യാഴം മേടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏപ്രില്‍ 24 ന് ശുക്രനും ഈ രാശിയില്‍ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ശുക്രന്റെയും വ്യാഴത്തിന്റെയും ഒരു സംയോഗം മേട രാശിയില്‍ ഉണ്ടാകും.
അസുരന്മാരുടെ ഗുരുവായ ശുക്രന്റെയും ദേവന്മാരുടെ ഗുരുവായ വ്യാഴത്തിന്റെയും സംയോഗം പല രാശിക്കാരുടെയും ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തും. ഈ രാശിക്കാര്‍ക്ക് ബമ്പര്‍ ഗുണങ്ങള്‍ ലഭിക്കും, സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകും. വ്യാഴം-ശുക്രന്‍ സംയോഗത്താല്‍ ഭാഗ്യകാലം തുടങ്ങുന്ന ആ രാശികള്‍ ഏതൊക്കെയാണെന്ന് അറിയാം...
മേടം (Aries): ഈ രാശിയുടെ ലഗ്‌ന ഭവനത്തില്‍ രണ്ട് ഗ്രഹങ്ങളുടെയും സംയോഗം രൂപപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് ഈ ഗ്രഹസംയോഗം വലിയ ഭാഗ്യമായിരിക്കും. ഈ രാശിക്കാര്‍ എല്ലാ മേഖലയിലും വിജയം കൈവരിക്കും. സമൂഹത്തില്‍ ആദരവ് ഒപ്പം ബിസിനസ്സിലും തുടര്‍ച്ചയായ ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ സമയം നിങ്ങളുടെ ജോലികളെല്ലാം വിലമതിക്കപ്പെടും. അതിലൂടെ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കും. ഇതോടൊപ്പം പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ദാമ്പത്യ ജീവിതവും ഈ സമയം നല്ലതായിരിക്കും.
മിഥുനം (Gemini): മിഥുനം രാശിയില്‍ ശുക്രനും വ്യാഴവും പതിനൊന്നാം ഭാവത്തിലാണ് കൂടിച്ചേരുന്നത്. ഇതിലൂടെ ഇവർക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും. ഇതോടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. കരിയറില്‍ നിങ്ങള്‍ക്ക് വലിയ വിജയത്തോടൊപ്പം സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇതോടൊപ്പം നിങ്ങളുടെ ജോലിയും അര്‍പ്പണബോധവും കണ്ട് എല്ലാവരില്‍ നിന്നും നിങ്ങള്‍ക്ക് പ്രശംസ ലഭിച്ചേക്കാം. പ്രണയ ജീവിതം നല്ലതായിരിക്കും. കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും.
കർക്കിടകം (Cancer): ഈ രാശിയുടെ പത്താം ഭാവത്തില്‍ ശുക്രന്റെയും വ്യാഴത്തിന്റെയും സംയോഗം നടക്കും. അത്തരമൊരു സാഹചര്യത്തില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയം നേടാന്‍ കഴിയും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ പുതിയ എന്തെങ്കിലും ആരംഭിക്കാന്‍ കഴിയും. ഭാവിയില്‍ നിങ്ങള്‍ക്ക് ഇതില്‍ നിന്ന് ധാരാളം നേട്ടങ്ങള്‍ ഉണ്ടായേക്കാം. പ്രണയ ജീവിതം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ കൊണ്ട് നിങ്ങള്‍ക്ക് എല്ലാവരുടെയും പ്രിയങ്കരനാകാന്‍ കഴിയും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും.
ധനു (Sagittarius): ഈ കൂടിച്ചേരൽ ധനു രാശിക്കാർക്കും ഗുണം ചെയ്യും. ധനു രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ സംഗമം ഉണ്ടാകാൻ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. പ്രണയബന്ധത്തില്‍ വിജയം നേടാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മത്സരങ്ങളില്‍ വിജയം ലഭിക്കും. സാമൂഹിക മേഖലയില്‍ സ്വാധീനവും സ്ഥാനമാനങ്ങളും ലഭിക്കും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാര്‍ക്ക് ഈ സംയോഗം ശുഭകരമായിരിക്കും. ചിങ്ങം രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് ഈ സംഗമം ഉണ്ടാകാൻ പോകുന്നത്. ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഈ സമയം കഴിയും. സാമൂഹിക മേഖലയില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാന്‍ അവസരമുണ്ടാകും. ചില മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയും. ഈ സമയത്ത് ബിസിനസുകാര്‍ക്ക് എന്തെങ്കിലും പുതിയ ലാഭകരമായ ബിസിനസ്സ് ഇടപാടുകള്‍ നടത്താന്‍ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)