Akshaya Tritiya 2022: അക്ഷയ തൃതീയയിൽ ഓർമ്മിക്കാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്!
Akshaya Tritiya 2022 Date: ശുഭകരമായ മംഗളകരമായ കാര്യങ്ങൾക്ക് അനുകൂലമായ ദിനമാണ് അക്ഷയ തൃതീയ ദിനം എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഈ ദിനം നമ്മൾ സ്വർണ്ണം, വെള്ളി, വീട്, കാർ മുതലായവ വാങ്ങാറുമുണ്ട്. ഇതിലൂടെ നമ്മുടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും കസ്ടന്നു വരും എന്നാണ് വിശ്വാസം. എന്നാൽ അക്ഷയ തൃതീയ നാളിലെ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ല.
Akshaya Tritiya 2022: അക്ഷയ തൃതീയ ദിനത്തിൽ എല്ലാ ഐശ്വര്യവും പൂർണ്ണമായും സ്വായത്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ദിവസം ദേവിയെ ആരാധിക്കുന്നത് ഉത്തമമാണ്. ഈ ദിവസം ആഭരണങ്ങളും സ്വർണവും വെള്ളിയും ഒക്കെ വാങ്ങുന്നതും ശുഭമാണ്. അതുകൊണ്ടുതന്നെ അക്ഷയതൃതീയ ദിനത്തിലെ ശുഭ മുഹൂർത്തത്തിൽ പൂജ നടത്തുന്നതും, ദാനം നൽകുന്നതും, മന്ത്രം ജപിക്കുന്നതും അതിന്റെ പൂർണ്ണ ഫലം ലഭിക്കുന്നതിന് നല്ലതാണ്.
ഈ ദിവസം ചെയ്യുന്ന ജപം, യാഗം, തർപ്പണം, ദാനധർമ്മങ്ങൾ എന്നിവയുടെ ഫലം എന്നും നിലനിൽക്കും. ഈ വർഷം മെയ് 3 ചൊവ്വാഴ്ചയാണ് അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്.
Also Read: അക്ഷയ തൃതീയയിൽ ഇവ ദാനം ചെയ്യുന്നത് നിങ്ങൾക്ക് ഭാഗ്യം എത്തിക്കും, ഓരോന്നും അറിഞ്ഞിരിക്കണം
അക്ഷയ തൃതീയ ദിനത്തിൽ ഓൺലൈനിലൂടെ നിക്ഷേപം നടത്തുന്നതും നല്ലതാണ്. ശരിക്കും പറഞ്ഞാൽ അക്ഷയ തൃതീയയിൽ നിക്ഷേപം നടത്താനുള്ള പദ്ധതി വളരെ നല്ലതാണ്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് അക്ഷയതൃതീയ ദിനത്തിൽ ശുഭ മുഹൂർത്തത്തിൽ ഓൺലൈനിലൂടെ നിക്ഷേപിക്കാം. ശുഭ മുഹൂർത്തത്തിൽ നടത്തുന്ന ഒരു നിക്ഷേപവും നഷ്‌ടമുണ്ടാക്കില്ല, ഇത് ഭാവിയിൽ പ്രയോജനകരമാകും. അക്ഷയ തൃതീയയിൽ ആരംഭിക്കുന്ന എല്ലാ കാര്യങ്ങളും അനന്തമായി തുടരും. അതുകൊണ്ടുതന്നെ ഈ ദിനം ഐശ്വര്യം, സന്തോഷം, വിജയം എന്നിവ നൽകുന്ന കാര്യങ്ങൾ വേണം ചെയ്യാൻ.
അക്ഷയ തൃതീയ ദിനത്തിൽ ഇങ്ങനെ ചെയ്യൂ ഇതൊക്കെ വാങ്ങൂ നിങ്ങൾക്ക് ഐശ്വര്യമുണ്ടാകും എന്നൊക്കെ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും അല്ലെ? എന്നാൽ ഈ ദിനം ചെയ്തുകൂടാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് അറിയാമോ? അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കിയാലോ..
അക്ഷയ തൃതീയ ദിനത്തിൽ വീട് വൃത്തികേടായി കിടക്കരുത്. അത് പ്രത്യേകം ശ്രദ്ധിക്കണം. കാരണം ശുചിത്വമുള്ള വീട്ടിലെ ലക്ഷ്മിദേവി തങ്ങൂ. അതുകൊണ്ട് ഈ ദിനത്തിൽ വീട് നന്നായി സൂക്ഷിക്കുക. മാത്രമല്ല ദേവിയെ ആരാധിക്കുമ്പോൾ മനസും ശരീരവും ശുദ്ധമായിരിക്കാനും ശ്രദ്ധിക്കണം. ഈ ദിനം മദ്യപാനവും പുകവലിയും ഒഴിവാക്കണം. അതുപോലെ നോൺവെജ് ഉപേക്ഷിക്കുക.
ഈ ദിനത്തിൽ കോപം അരുത്. ദേവിയെ ഉപാസിക്കുമ്പോൾ നിങ്ങളുടെ ഉള്ളിലെ കോപവും നെഗറ്റിവ് ചിന്തകളും ഉപേക്ഷിക്കണം. മാത്രമല്ല ഈ ദിനം ആർക്കും ദോഷമുണ്ടാക്കുന്ന ഒരു ചിന്തയും പാടില്ല.
ഈ ദിനം തുളസി ചെടിയെ അശുദ്ധമാക്കരുത്. അക്ഷയ തൃതീയ ദിനത്തിൽ തുളസി ആരാധന നടക്കാറുണ്ട്. മഹാവിഷുവിന് പ്രിയപ്പെട്ടതാണ് തുളസിച്ചെടി എന്നാണ് പുരാണങ്ങളിൽ പറയുന്നത്. അതുകൊണ്ടുതന്നെ ഈ ദിനം തുളസിച്ചെടി അശുദ്ധമാകാതിരിക്കാൻ ശ്രദ്ധിക്കുക. കുളിച്ച ശേഷം മാത്രം തുളസിച്ചെടിയെ ആരാധിക്കണം.
അക്ഷയ തൃതീയ ദിനത്തിൽ ഉപനയനം പൂണൂൽ ആദ്യമായി ഇടുന്ന ചടങ്ങ് അരുത് എന്നാണ് പറയപ്പെടുന്നത്. അതുപോലെ അക്ഷയ തൃതീയ ദിനത്തിൽ നിങ്ങൾ ഉപവാസം എടുക്കുന്നുണ്ടെങ്കിൽ അത് വൈകുന്നേരം പൂർത്തിയാക്കരുത് പകരം പിറ്റേ ദിവസം രാവിലെ വേണം പൂർത്തിയാക്കാൻ.
Also Read: Viral Video: രാജവെമ്പാലയെ വളഞ്ഞ് മംഗൂസുകൾ, പിന്നെ സംഭവിച്ചത്..!
അക്ഷയ ത്രിതീയ ദിനത്തിൽ പുതിയ വീട് വാങ്ങുന്നത് നല്ലതാണെങ്കിലും വീടിന്റെ നിർമ്മാണം തുടങ്ങുന്നതിന് നല്ല ദിനമല്ല. ഈ ദിനം വീട്ടിലേക്ക് എന്തെങ്കിലും വാങ്ങുന്നത് നല്ലതാണ്. സ്വർണവും വെള്ളിയും വാങ്ങാൻ കഴിയുന്നില്ലെങ്കിൽ അതിൽ വിഷമിക്കേണ്ട പകരം ബാർലി, മൺപാത്രങ്ങൾ, പിച്ചള പാത്രങ്ങൾ എന്നിവയും വാങ്ങാം. ഈ ദിനം വിഷ്ണുവിനെയും ലക്ഷ്മി ദേവിയേയും പ്രത്യേകിച്ച് ആരാധിക്കേണ്ട ഓർമിച്ചു വേണം ആരാധിക്കാൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...