Nerium oleander: പൂജക്കെടുക്കുന്ന സാത്വിക പുഷ്പം; നിവേദ്യത്തിൽ നിന്ന് അരളിപ്പൂ ഒഴിവാക്കിയത് എന്തുകൊണ്ട്?
Arali flower: സാത്വിക, രാജസ പുഷ്പങ്ങള്‍ നിത്യ പൂജാദികള്‍ക്കും താമസ പുഷ്പങ്ങള്‍ വിശേഷ പൂജകള്‍ക്കുമാണ് ഉപയോഗിക്കുന്നത്. ദേവതാ ഭേദമനുസരിച്ച് ദേവതയുടെ ഇഷ്ടപുഷ്പങ്ങളും നിത്യ പൂജയ്ക്ക് ഉപയോഗിക്കും.
പൂക്കളെ സാത്വിക പുഷ്പങ്ങൾ എന്നും രാജസ പുഷ്പങ്ങൾ എന്നും താമസ പുഷ്പങ്ങൾ എന്നും മൂന്നായി വിഭജിച്ചിരിക്കുന്നു. അരളി, തുളസി, തെച്ചി, നന്ദ്യാർവട്ടം, മന്ദാരം, വെള്ള എരുക്ക്, തുമ്പ, മുല്ല, വെള്ളത്താമര എന്നീ പുഷ്പങ്ങൾ സാത്വിക പുഷ്പങ്ങള്‍ ആണ്. പാടലപുഷ്പം, ഉമ്മം, ചുവന്ന താമര മുതലായവ രാജസ പുഷ്പങ്ങളാണ്. ചെമ്പരത്തി, കാശി പുഷ്പം, കൈതപ്പൂവ് എന്നിവ താമസ പുഷ്പങ്ങളാണ്.
സാത്വിക, രാജസ പുഷ്പങ്ങള്‍ നിത്യ പൂജാദികള്‍ക്കും താമസ പുഷ്പങ്ങള്‍ വിശേഷ പൂജകള്‍ക്കുമാണ് ഉപയോഗിക്കുന്നത്. ദേവതാ ഭേദമനുസരിച്ച് ദേവതയുടെ ഇഷ്ടപുഷ്പങ്ങളും നിത്യ പൂജയ്ക്ക് ഉപയോഗിക്കും. ഓരോ ദേവത സങ്കൽപ്പങ്ങൾക്കും മന്ത്രങ്ങൾ ഉള്ളത് പോലെ യോജ്യമായ പൂക്കളും പറയുന്നു.
ഗണപതിക്ക് ഏറ്റവും പ്രിയം ചുവന്ന അരളിപ്പൂവാണ്. ഗണേശ കുസുമം എന്നും ചുവന്ന അരളിപ്പൂവ് അറിയപ്പെടുന്നു. ചുവന്ന അരളി കൊണ്ട് ഗണപതിക്ക് പുഷ്പാഞ്ജലി നടത്തിയാല്‍ സകല വിഘ്നങ്ങളും അകന്നു പോകുമെന്നാണ് വിശ്വാസം. എന്നാൽ, പല ക്ഷേത്രങ്ങളും നിവേദ്യപുഷ്പങ്ങളില്‍നിന്ന് അരളി ഒഴിവാക്കിയിട്ടുണ്ട്. അതെന്തുകൊണ്ടാണെന്ന് അറിയാം.
ALSO READ: അടുക്കളയിൽ വരുത്തുന്ന ഈ തെറ്റുകൾ കുടുംബാംഗങ്ങൾക്ക് ദോഷം ചെയ്യും; ശ്രദ്ധിക്കുക!
അരളിയുടെ ഇലയിലും പൂവിലും കായിലും വേരിലും വിഷാംശം അടങ്ങിയിട്ടുണ്ട്. പൂക്കളേക്കാള്‍ മറ്റ് ഭാഗങ്ങളിലാണ് വിഷാംശം കൂടുതലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇവ ശരീരത്തിലെത്തിയാല്‍ മരണം വരെ സംഭവിക്കാം. ശരീരത്തില്‍ ഇത് എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഗുരുതരാവസ്ഥ. അരളിച്ചെടിയുടെ ഭാഗങ്ങള്‍ ചെറിയ അളവില്‍ വയറ്റിലെത്തിയാല്‍ വയറിളക്കം, നിര്‍ജലീകരണം, ഛര്‍ദി തുടങ്ങിയവയാണ് ഉണ്ടാവുക. വലിയ അളവില്‍ കഴിച്ചാല്‍ മരണം സംഭവിക്കാം. അതിനാലാണ് പല ക്ഷേത്രങ്ങളിലും അരളിപ്പൂവ് നിവേദ്യത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
നെരിയം ഒലിയാന്‍ഡര്‍ എന്നാണ് അപ്പോസൈനേസ്യ ജനുസില്‍പ്പെടുന്ന അരളിയുടെ ശാസ്ത്രീയനാമം. ഈ ജനുസ്സില്‍പ്പെടുന്ന ചെടികളില്‍ കാണുന്ന പാല്‍നിറത്തിലുള്ള പശപോലുള്ള ദ്രവത്തിലെ ലെക്റ്റിനുകളാണ് ഇവയുടെ വിഷാംശത്തിന് കാരണം. അപ്പോസൈനേസ്യ വിഭാഗത്തില്‍പ്പെടുന്ന ചെടികളിലെല്ലാം ഇത് കാണപ്പെടും.
ALSO READ: വെള്ളിയാഴ്ച ഇക്കാര്യങ്ങൾ ചെയ്യൂ, ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും; സമ്പത്ത് നിങ്ങളെ തേടിയെത്തും
അരളിയുടെ ഒരിലപോലും ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ളതാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ഇതില്‍ ഓലിയാന്‍ഡര്‍, ഓലിയാന്‍ഡര്‍ ജനില്‍ എന്നിങ്ങനെയുള്ള വിഷപദാർഥങ്ങളാണ് ഉള്ളത്. ഇത് ഹൃദയത്തെയും നാഡികളെയും ഗുരുതരമായി ബാധിക്കുന്നു. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കൂടാനും അതുവഴി ഹൃദയസ്തംഭനം ഉണ്ടാകാനും ഇത് കാരണമാകും.
അരളിയുടെ പൂവിലും ഇലയിലും ഗ്ലൈക്കോസൈഡ് എന്ന വിഷാംശമുണ്ട്. ഇത് ആന്തരിക രക്തസ്രാവമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇത് ഏത് അവയവത്തേയും ബാധിക്കാം. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളെ ഗ്ലൈക്കോസൈഡുകള്‍ നശിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.