Friday Remedies: വെള്ളിയാഴ്ച ഇക്കാര്യങ്ങൾ ചെയ്യൂ, ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും; സമ്പത്ത് നിങ്ങളെ തേടിയെത്തും

Goddess Lakshmi: ലക്ഷ്മീദേവിയെ ഭക്തിപൂർവം ആരാധിക്കുന്നവർക്ക് പണത്തിന് ക്ഷാമം ഉണ്ടാകില്ലെന്നും സമ്പത്ത് വർധിക്കുമെന്നുമാണ് വിശ്വാസം.

Written by - Zee Malayalam News Desk | Last Updated : May 3, 2024, 03:53 PM IST
  • ലക്ഷ്മീദേവിയെ ആരാധിക്കുകയും മന്ത്രങ്ങൾ ജപിക്കുകയും ചെയ്താൽ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ല
  • വെള്ളിയാഴ്ച ദിവസം ലക്ഷ്മീദേവിക്ക് പൂജ ചെയ്യുന്നത് ജീവിതത്തിൽ സന്തോഷം കൊണ്ടുവരും
Friday Remedies: വെള്ളിയാഴ്ച ഇക്കാര്യങ്ങൾ ചെയ്യൂ, ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും; സമ്പത്ത് നിങ്ങളെ തേടിയെത്തും

വെള്ളിയാഴ്ച ദിവസം ലക്ഷ്മിയെ ദേവിയെ ആരാധിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ലഭിക്കുന്നതിലൂടെ സമ്പത്ത്, ഭാ​ഗ്യം, ഐശ്വര്യം എന്നിവ നിങ്ങൾക്കുണ്ടാകും. വെള്ളിയാഴ്ച ദിവസം ഭക്തർ ഉപവസിക്കുകയും ലക്ഷ്മി ദേവിയെ ആരാധിക്കുകയും ചെയ്യുന്നു. ഇത് സമ്പത്തും ഐശ്വര്യവും നൽകുമെന്ന് വിശ്വസിക്കുന്നു.

പൂജയും പ്രാർഥനയും നടത്തുന്നതിലൂടെ ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ലഭിക്കുകയും അവരുടെ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും സമ്പത്തും വർധിക്കുകയും ചെയ്യുന്നു. ലക്ഷ്മീദേവിയെ ഭക്തിപൂർവം ആരാധിക്കുന്നവർക്ക് പണത്തിന് ക്ഷാമം ഉണ്ടാകില്ലെന്നും സമ്പത്ത് വർധിക്കുമെന്നുമാണ് വിശ്വാസം. ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ലഭിക്കുന്നതിന് വെള്ളിയാഴ്ച എന്തെല്ലാം ചെയ്യണമെന്ന് അറിയാം.

ALSO READ: വൈശാഖ അമാവാസിയുടെ തിയതിയും പിതൃപൂജാസമയവും പൂജാവിധികളും അറിയാം

ലക്ഷ്മിദേവിയെ ആരാധിക്കുകയും ലക്ഷ്മി സഹസ്രനാമം ജപിക്കുകയും ചെയ്താൽ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ല. വെള്ളിയാഴ്ച ലക്ഷ്മിദേവിയുടെ ചിത്രത്തിനോ വി​ഗ്രഹത്തിനോ മുൻപിൽ നെയ് വിളക്ക് കത്തിക്കുക. ലക്ഷ്മി സഹസ്ര നാമം ജപിക്കണം. പാലിൽ ഉണ്ടാക്കിയ പായസമോ മധുരപലഹാരങ്ങളോ ദേവിക്ക് സമർപ്പിക്കുക. ഇത് ഐശ്വര്യവും ഭാ​ഗ്യവും നൽകും.

എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മിദേവിയെ പൂജിക്കുന്നതാണ് ഉത്തമം. ഈ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധി വരുത്തി പുതിയ വസ്ത്രങ്ങൾ ധരിച്ച് പൂജാമുറിയിൽ പ്രവേശിക്കുക. പൂജാമുറിയിൽ ലക്ഷ്മിദേവിയുടെ ചിത്രമോ വി​ഗ്രഹമോ വയ്ക്കുക. ഇതിന് മുന്നിൽ വിളക്ക് കത്തിക്കുക. ഇതിനൊപ്പം സാമ്പ്രാണിത്തിരിയും കത്തിക്കുക. പുഷ്പങ്ങളും ഉപയോ​ഗിച്ച് വി​ഗ്രഹം അലങ്കരിക്കാം.

ALSO READ: ചൊവ്വാഴ്ച ഇക്കാര്യങ്ങൾ ചെയ്യുക; ഹനുമാൻ സ്വാമിയുടെ അനു​ഗ്രഹത്താൽ ജീവിതത്തിൽ ഉയർച്ചയുണ്ടാകും

ഇനി പൂജ ആരംഭിക്കാവുന്നതാണ്. മനസ് ഏകാ​ഗ്രമാക്കി മൂന്ന് പ്രാവശ്യം 'ഓം' മന്ത്രം ജപിക്കുക. ഇതിന് ശേഷം ​ഗണപതിയെ മനസിൽ ധ്യാനിച്ച് തേങ്ങയും ഫലങ്ങളും നൽകുക. ഇതിനൊപ്പം ജലം, ചന്ദനം, മഞ്ഞൾ,  സിന്ദൂരം, പുഷ്പം, അരി, വെറ്റില, പഴങ്ങൾ എന്നിവയും നേദിക്കുക. ഇതിന് ശേഷം ലക്ഷ്മി സഹസ്രനാമം അല്ലെങ്കിൽ ലക്ഷ്മി ശ്ലോകം ഉരുവിട്ട് ഓരോ പുഷ്പങ്ങളായി വി​ഗ്രഹത്തിലേക്ക് അർപ്പിക്കുക. 108 തവണയാണ് ശ്ലോകം ഉരുവിടേണ്ടത്.

നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!

ശംഖ ചക്രഗദാ ഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!

ശംഖചക്ര ഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!

ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!

പദ്മാസനസ്ഥിതേ ദേവീ പരബ്രഹ്മ സ്വരൂപിണി!

പരമേശ്വരി ജഗന്മാതാ മഹാലക്ഷ്മി നമോസ്തുതേ!

പരമേശ്വരി ജഗന്മാതാ

മഹാലക്ഷ്മി നമോസ്തുതേ!

പരമേശ്വരി ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ!

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News