Lucky Zodiac Signs 2025: 2025 ഇവർക്ക് ഭാഗ്യവർഷം; മൂന്ന് രാശിക്കാരുടെ തലവര മാറും, കാത്തിരിക്കുന്നത് വമ്പൻ നേട്ടങ്ങൾ
astrological predictions: പുതുവർഷത്തെ പ്രതീക്ഷയോടെയും ആശങ്കയോടെയുമായിരിക്കും ഓരോ രാശിക്കാരും നോക്കിക്കാണുന്നത്.
പുതുവർഷം എങ്ങനെയുള്ളതായിരിക്കുമെന്നറിയാൻ ഓരോ രാശിക്കാരിലും ആകാംക്ഷയുണ്ടായിരിക്കും. 2025നെ പ്രതീക്ഷയോടെയും ആശങ്കയോടെയുമായിരിക്കും ഓരോ രാശിക്കാരും നോക്കിക്കാണുന്നത്. പല രാശിക്കാർക്കും നിരവധി നേട്ടങ്ങളുണ്ടാകുന്ന വർഷമാണ് 2025.
എന്നാൽ, ചില രാശിക്കാർക്ക് 2025 പൂർണമായും ഒരു ഭാഗ്യവർഷം തന്നെയാണ്. ഇവർക്ക് ഭാഗ്യദേവതയുടെ കടാക്ഷമുണ്ടാകും. അപ്രതീക്ഷിതമായി ധാരാളം നേട്ടങ്ങളും അവസരങ്ങളും വന്നുചേരും. ഏതെല്ലാം രാശിക്കാരെയാണ് ഭാഗ്യം കാത്തിരിക്കുന്നതെന്ന് അറിയാം.
ALSO READ: വർഷാരംഭത്തിൽ തന്നെ രാജയോഗം; അഞ്ച് രാശിക്കാർക്ക് ബുധാദിത്യ രാജയോഗം നൽകും കിടിലൻ നേട്ടങ്ങൾ
മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് 2025 ഭാഗ്യവർഷമാണ്. ജീവിതത്തിലെ മികച്ച വർഷങ്ങളിലൊന്നായിരിക്കും ഈ രാശിക്കാർക്ക് 2025. കാലങ്ങളായുള്ള പരിശ്രമങ്ങൾക്കെല്ലാം ഫലപ്രാപ്തിയുണ്ടാകും. ഏത് കാര്യത്തിലും വിജയം നേടാനാകും. മിഥുനം രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും 2025 മികച്ചതായിരിക്കും.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് 2025 സാമ്പത്തികമായി വളരെ നേട്ടമുണ്ടാകുന്ന വർഷമായിരിക്കും. സമ്പത്ത് വർധിക്കും. എന്നാൽ, പണമിടപാടുകളിൽ വളരെ ശ്രദ്ധപുലർത്തണം. പുതിയ സംരംഭങ്ങൾ തുടങ്ങാനും നിക്ഷേപം നടത്താനും മികച്ച സമയം. എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും.
ALSO READ: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം
കുംഭം (Aquarius): പ്രധാന സ്ഥലങ്ങളിലെല്ലാം ശ്രദ്ധാകേന്ദ്രമായി മാറാൻ ഈ രാശിക്കാർക്ക് പ്രത്യേക കഴിവുണ്ട്. ഊർജ്ജസ്വലതയും സ്വഭാവ സവിശേഷതകളും ഇവരുടെ കൈമുതലായിരിക്കും. 2025 ആരോഗ്യപരമായി കുംഭം രാശിക്കാർക്ക് മികച്ച വർഷമായിരിക്കും. അനുകൂലമായി അവസരങ്ങൾ കുംഭം രാശിക്കാർക്ക് വന്നുചേരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.