Horoscope: ആത്മവിശ്വാസം കൂടും, ജോലിസ്ഥലത്ത് അർഹിക്കുന്ന അംഗീകാരം ലഭിക്കും; നിങ്ങളുടെ ഇന്നത്തെ രാശിഫലം
Horoscope May 17: വൃശ്ചികം രാശിക്കാർ അവരുടെ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ പരിശ്രമിക്കും. ലക്ഷ്യങ്ങളിലെത്താൻ കഠിനാധ്വാനം ചെയ്യേണ്ടതായി വരും.
ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ എല്ലാ രാശികളെയും സ്വാധീനിക്കും. ഓരോ ദിവസവും ഓരോരുത്തർക്ക് പലവിധത്തിലാകും. ചില ദിവസങ്ങൾ അൻുകൂലമാണെങ്കിൽ ചില ദിവസങ്ങളിൽ നിങ്ങൾ ആഗ്രഹിക്കുന്നതിനും പ്രതീക്ഷിക്കുന്നതിനും വിപരീതമായിട്ടാകും കാര്യങ്ങൾ സംഭവിക്കുക. ഇന്നത്തെ (മെയ് 17) രാശിഫലം നോക്കാം.
മേടം: പ്രണയ ജീവിതത്തിൽ അപ്രതീക്ഷിതമായ നിരവധി കാര്യങ്ങൾ സംഭവിക്കും. സ്വന്തം കഴിവിൽ വിശ്വസിച്ച് ഓരോ ചുവടുകളും വയ്ക്കുക. കാര്യങ്ങൾ അറിയാനുള്ള വ്യഗ്രത കൂടും. ലക്ഷ്യത്തിലെത്താൻ നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങളെ സഹായിക്കും. പങ്കാളിയുമായി തുറന്ന മനസോടെ സംസാരിക്കാൻ ശ്രമിക്കുക. അപ്രതീക്ഷിതമായി ഒരു യാത്ര പോകേണ്ടതായി വന്നേക്കാം.
ഇടവം: പ്രണയജീവിതവും ദാമ്പത്യ ജീവിതവും സുഖകരമായിരിക്കും. നിശ്ചയദാര്‍ഢ്യത്തിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കും. പഠന കാര്യങ്ങളിൽ കൂടുതൽ കഠിനാധ്വാനം വേണം. ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ശ്രമങ്ങൾ പാതിവഴിയിൽ നിർത്താതെ തുടരുക. പങ്കാളിയ്ക്ക് കൂടുതൽ ശ്രദ്ധ നൽകണം. ആരോഗ്യം ശ്രദ്ധിക്കുക. സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകാന്‍ സാധ്യതയുണ്ട്.
മിഥുനം: ഈ ദിവസം നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം തോന്നും. ദമ്പതികൾ പരസ്പരം മനസിലാക്കി പ്രവർത്തിക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യം പ്രധാനമാണ്. അത് ശ്രദ്ധിക്കുക. യോഗ പോലുള്ളവ ചെയ്യുക. യാത്ര പോകുന്നതും മാനസിക സമ്മർദ്ദം കുറയ്ക്കും.
Also Read: Budh Margi 2023: ഒരു മാസത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ശക്തമായ നേട്ടങ്ങൾ, ഇവരുടെ ഭാഗ്യം തെളിയും
കർക്കടകം: സഹപ്രവർത്തകരുമായി നല്ല രീതിയിൽ പെരുമാറണം. ബന്ധങ്ങളിൽ വിശ്വാസമുണ്ടാകണം. പങ്കാളിയുമായി എല്ലാ കാര്യവും തുറന്ന് സംസാരിക്കുക. മാനസികാരോഗ്യം ശ്രദ്ധിക്കുക. യാത്ര ചെയ്യുന്നത് ഉത്തമമാണ്.
ചിങ്ങം: ബിസിനസിൽ വിജയമുണ്ടാകും. നേതൃത്വഗുണം പരമാവധി പ്രയോജനപ്പെടുത്തുന്നത് നിങ്ങളുടെ ടീമിനെ വിജയത്തിലേക്ക് നയിക്കും. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ കൂടുതൽ ഊർജസ്വലരാകുക. പ്രണയകാര്യത്തിൽ ശ്രദ്ധ കൊടുക്കുക. പങ്കാളിയ്ക്ക് സ്നേഹവും പിന്തുണയും നൽകുക.
കന്നി: ജോലിയിൽ നിങ്ങൾ അർഹിക്കുന്ന അംഗീകാരം ലഭിക്കും. പഠന മേഖലയിലുള്ളവരും ഊർജസ്വലരാകണം. ബന്ധങ്ങളിൽ വിശ്വാസവും, സത്യസന്ധതയും ആണ് അടിസ്ഥാന ഘടകം. പങ്കാളിയോട് എല്ലാ കാര്യങ്ങളും തുറന്ന് പറയാൻ കഴിയണം. മാനസിക-ശാരീരിക ആരോഗ്യം തൃപ്തികരമായിരിക്കും. യാത്ര പോകാന്‍ സാധിക്കും.
തുലാം: ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി അത് നിലനിർത്താൻ ശ്രദ്ധിക്കുക. നിങ്ങളുടെ വ്യക്തിത്വവും, സംസാരവും എല്ലാ കാര്യത്തിലും നിങ്ങളെ വിജയത്തിലേക്ക് എത്തിക്കും. കലാപരമായ മേഖലയില്‍ താല്‍പ്പര്യം കാണിക്കും. പഠന നിലവാരം ഉയര്‍ത്താന്‍ ശ്രദ്ധിക്കണം. പങ്കാളിയിൽ നിന്നും പൂർണ പിന്തുണ നിങ്ങൾ ആഗ്രഹിക്കുന്നു.
വൃശ്ചികം: ബന്ധങ്ങളില്‍ വിള്ളൽ വീഴാതെ നിങ്ങൾ ശ്രദ്ധിക്കും. ദാമ്പത്യ ജീവിതത്തിലും ഇതിന് ശ്രമിക്കുക. ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ലക്ഷ്യങ്ങളിലെത്താൻ കിനാധ്വാനം ചെയ്യണം. ബന്ധങ്ങളിൽ വിശ്വാസവും സത്യസന്ധതയും ആവശ്യമാണ്. പങ്കാളിയോട് കാര്യങ്ങൾ തുറന്നു സംസാരിക്കണം. യാത്ര പോകാന്‍ താല്‍പര്യം കാണിക്കും.
ധനു: നിങ്ങളുടെ പെരുമാറ്റം ബിസിനസിൽ വലിയ മാറ്റങ്ങളുണ്ടാക്കും. ബിസിനസ് പങ്കാളികളില്‍ ഇത് ആകര്‍ഷണം ഉണ്ടാക്കും. സമാനമായ ചിന്താഗതിയുള്ളവരുമായി അടുക്കുന്നതിന് സഹായിക്കും. സഹപ്രവർത്തകർക്ക് മാതൃകയാാൻ സാധിക്കും. പങ്കാളിയ്ക്ക് പൂർണ പിന്തുണ നൽകുക. അപ്രതീക്ഷിതമായി യാത്ര പോകാനിട വരും.
മകരം: ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടും. ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും. നിങ്ങളുടെ അച്ചടക്കവും കഠിനാധ്വാനവും മറ്റുള്ളവര്‍ക്ക് മാതൃകയാകും. പ്രൊഫഷണൽ രംഗത്ത് നേട്ടമുണ്ടാക്കാൻ ഇത് വളരെയധികം സഹായിക്കും. പങ്കാളിയുമായി സമയം ചെലവഴിക്കാൻ ശ്രദ്ധിക്കുക.
കുംഭം: ജോലി സ്ഥലത്ത് അംഗീകരിക്കപ്പെടും. പുതിയ ആശയങ്ങള്‍ മുന്നോട്ട് വെയ്ക്കും. പങ്കാളിയുടെ കാര്യങ്ങളില്‍ അമിതമായി ഇടപെടുന്നത് ഒഴിവാക്കണം. മാനസികാരോഗ്യം ശ്രദ്ധിക്കുക. ഇന്ന് എവിടേക്കെങ്കിലും യാത്ര പോകാന്‍ സാധ്യതയുണ്ട്.
മീനം: പങ്കാളിയുമായുള്ള ബന്ധം ആഴത്തിലുള്ളതാകും. ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും. ഏൽപ്പിച്ച ജോലികൾ കൃത്യമായി പൂർത്തിയാക്കും. യാത്ര പോകാന്‍ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...