Attukal Pongala 2024 : കുംഭ മാസത്തിലെ കാർത്തിക അമ്മയ്ക്ക് ഇഷ്ട നിവേദ്യം സമർപ്പിക്കുന്നു; ആറ്റുകാൽ പൊങ്കാലയുടെ ചരിത്രം ഇങ്ങനെ
Attukal Pongala Mythology And History : ആറ്റുകലമ്മ കണ്ണകി, അന്നപൂർണേശ്വരി ഭാവങ്ങളിലായി ഇവിടെ കുടി കൊള്ളുന്നതായി വിശ്വാസമുള്ളതാണ്
വർഷം തോറും ലക്ഷക്കണക്കിന് ഭക്തരാണ് ആറ്റുകാൽ പൊങ്കാല സമർപ്പിക്കാൻ എത്തുന്നത്. അന്നപൂർണശ്വരിയായ ഭഗവതിയുടെ ഇഷ്ട നിവേദ്യമായി പൊങ്കാലയെ കണക്കാക്കുന്നു. പൊങ്കാല അർപ്പിച്ചു പ്രാർത്ഥിച്ചാൽ ഭക്തരുടെ ആഗ്രഹങ്ങൾ ആറ്റുകാലമ്മ സാധിച്ച് തരും എന്നുള്ളതാണ് വിശ്വാസം. അത് കൊണ്ട് തന്നെ പൊങ്കാല സമർപ്പിക്കുന്നവരുടെ എണ്ണം ഓരോ വർഷവും വർധിച്ച് വരുന്നതാണ് പതിവ്.
പൊങ്കാലയുടെ ചരിത്രം
കുംഭ മാസത്തിലെ കാർത്തിക നക്ഷത്രത്തിലാണ് പൊങ്കാല ഉത്സവം ആരംഭിക്കുന്നത്. ഈ ദിവസങ്ങളില്‍ പൂരം നാളും പൗര്‍ണമിയും ഒത്തു വരുന്ന അന്നാണ് പൊങ്കാല സമർപ്പിക്കുന്നത്. മധുരാപുരി ചുട്ടെരിച്ചെത്തിയ കണ്ണകിയെ ശാന്തയാക്കാൻ ജനങ്ങൾ പൊങ്കാലയിട്ട് ഏതിരേറ്റു എന്നാണ് സങ്കൽപ്പം. മഹിഷാസുര മർദ്ദനത്തിന് ശേഷം സാക്ഷാൽ ശ്രീഭദ്രകാളിയെ ഏതിരേറ്റതും ഇത്തരത്തിലാണെന്നും കഥയുണ്ട്.
ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന് നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്.2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തു.
ALSO READ : Attukal Pongala 2024 : പൊങ്കാല ഇടാൻ കലം ഓൺലൈനായി വാങ്ങാം; ചെയ്യേണ്ടത് ഇത്രമാത്രം
പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അതിന്റെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ, മോക്ഷത്തിന്റെ പായസമായി മാറുന്നു എന്നാണിത് കൊണ്ട് അർത്ഥമാക്കുന്നത്. ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ.
പൊങ്കാലയിൽ സാധാരണയായി ശർക്കര പായസം, ഭദ്രാ ഭഗവതിയുടെ പ്രിയ നിവേദ്യമായ കടുംപായസം അഥവാ കഠിനപായസം, വെള്ള ചോറ്, വെള്ളപായസം, എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായ ഏത് ഭക്ഷ്യ വസ്തുവും ഉണ്ടാക്കി ഭക്തിയോടെ ഭഗവതിക്ക് നിവേദിക്കാം.
ചടങ്ങുകൾ
പൊങ്കാല നാളിൽ പണ്ടാര അടുപ്പിൽ നിന്നും തന്ത്രി ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തിക്ക് കൈമാറും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ പകർന്നശേഷം സഹമേൽശാന്തിക്ക് ദീപം കൈമാറും, സഹമേൽശാന്തി പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.