വേദ ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങളുടെ രാശികളിലെ മാറ്റം കാരണം രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ കാലാകാലങ്ങളിൽ ഉണ്ടാകുന്നു. ഏതെങ്കിലും രാശിയിൽ രണ്ടോ അതിലധികമോ ഗ്രഹങ്ങളുടെ സംയോജനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും അതു വഴി ശുഭ, അശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഒരു ഗ്രഹ സംയോജനം ഉണ്ടാകുമ്പോഴോ അവസാനിക്കുമ്പോഴോ, അത് എല്ലാ രാശികളെയും ബാധിക്കും. ഈ സമയം വ്യാഴത്തിൻറെയും രാഹുവിന്റെയും സംയോഗം മേടരാശിയിലാണ്. ഇത് ഒക്ടോബർ 30-ന് അവസാനിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്‌ടോബർ 30-ന് രാഹു മേടരാശിയിൽ യാത്ര അവസാനിപ്പിച്ച് മീനരാശിയിലേക്ക് നീങ്ങും. സാധാരണയായി ജ്യോതിഷത്തിൽ, രാഹു-വ്യാഴം കൂട്ടുകെട്ട് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു, എങ്കിലും ഈ ഗ്രഹങ്ങളുടെ സംയോജനം അവസാനിക്കുമ്പോൾ, ചില രാശിക്കാർക്ക് നല്ല ഫലങ്ങളും ലഭിക്കും അവർ ആരൊക്കെയെന്ന് നോക്കാം.


മേടം


രാഹു-ഗുരു സംയോജനം മേടം രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. ശനിയുടെ മൂന്നാം ഭാവം മേടം രാശിക്കാർക്ക് ചില വലിയ നേട്ടങ്ങളും അവസരങ്ങളും നൽകും. രാഹു-ഗുരു സംയോഗം അവസാനിക്കുന്നതിനാൽ സമൂഹത്തിൽ ബഹുമാനവും പദവിയും ഉയരും. തൊഴിലില്ലാത്തവർക്ക് നല്ല തൊഴിലവസരങ്ങൾ ലഭിക്കും. പുതിയ പദ്ധതികൾ വിജയിക്കും നിങ്ങൾ വളരെ സന്തുഷ്ടരായിരിക്കും. വിദേശയാത്രയും സാധ്യമാണ്. 


ചിങ്ങം


ഗുരുവിന്റെയും വ്യാഴത്തിൻറെയും സംയോഗം അവസാനിക്കുമ്പോൾ ചിങ്ങം രാശിക്കാർക്ക് ആശ്വാസം ലഭിക്കും. ഗുരു-രാഹു സംയോഗം മൂലം രൂപപ്പെട്ട ഗുരു ചണ്ഡലയോഗം പൂർത്തിയാകും ചിങ്ങം രാശിക്കാർക്ക് നല്ല നാളുകൾ ആരംഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, ഭാഗ്യമുണ്ടാകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും. ജോലിയിൽ പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റത്തിനും ധനലാഭത്തിനും അവസരങ്ങൾ ലഭിക്കും. ആദരവ് കൂടും. 


ധനു


രാഹു-ഗുരു സംയോഗം അവസാനിക്കുന്നതോടെ ധനു രാശിക്കാർക്ക് നല്ല നാളുകൾ വരുമെന്നാണ് സൂചനകൾ. നിങ്ങൾക്ക് ഭാഗ്യം നിറയും. പദ്ധതികൾ വിജയിക്കും. ഭൂമി, വസ്തു, വീട് എന്നിവ വാങ്ങുന്ന സ്വപ്നം സഫലമാകും. തൊഴിൽ ചെയ്യുന്നവർക്ക് ലാഭസാധ്യതകൾ ലഭിക്കും, നിങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടും. ഒക്‌ടോബർ 30ന് ശേഷം ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാവാം. ആരോഗ്യം നന്നായിരിക്കും, സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും.


(നിരാകരണം: ഈ ലേഖനത്തിലെ വിവരങ്ങൾ, ഉള്ളടക്കം, പ്രവചനങ്ങൾ എന്നിവയുടെ കൃത്യതയോ വിശ്വാസ്യതയോ ഞങ്ങൾ ഉറപ്പുനൽകുന്നില്ല. ഈ വിവരങ്ങൾ വിവിധ മാധ്യമങ്ങൾ, ജ്യോതിഷികൾ,വിശ്വാസങ്ങൾ, ആത്മീയ പുസ്തകങ്ങൾ എന്നിവയിൽ നിന്ന് ശേഖരിക്കുന്നതാണ്. ഇതിന് ZEE NEWS അതിന് ഉത്തരവാദിയല്ല. .)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.