Photos and Vastu: ഒരു വ്യക്തി കണ്ണുകൊണ്ട് കാണുന്നതെന്തും, അവന്‍റെ മനസ്സിലേക്കും തലച്ചോറിലേക്കും എത്തുന്നു. കണ്ണുകൊണ്ട് കാണുന്നതെന്തും മനസ്സിനെ നേരിട്ട് സ്വാധീനിക്കുന്നു. ഭക്ഷണപദാർത്ഥങ്ങൾ വായിലൂടെ പോഷകങ്ങളുടെ രൂപത്തില്‍ വയറിനെ സ്വാധീനിക്കുന്നതുപോലെ, നമ്മുടെ മനസ്സിൽ ഇത് ഏറെ സ്വാധീനം ചെലുത്തുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  CBSE Board Exam 2024 Time Table: 10, 12 ക്ലാസ് ടൈംടേബിൾ പുറത്തിറക്കി സിബിഎസ്ഇ  
 
ചിത്രങ്ങള്‍ വീട്ടിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു?


ചിത്രങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്, അവ നമ്മുടെ മനസ്സിൽ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നു. ഭയപ്പെടുത്തുന്ന ഒരു രംഗം കണ്ടാൽ അതിന്‍റെ ചിത്രം നമ്മുടെ മനസ്സില്‍ വളരെക്കാലം നിലനിൽക്കും, നേരെമറിച്ച്, എന്തെങ്കിലും നല്ല കാര്യം കാണുന്നുവെങ്കിൽ അതും നമ്മുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. 


Also Read: CM Mohan Yadav: ഉജ്ജയിനിൽനിന്നുള്ള മോഹൻ യാദവിന് ഇനി ഇവിടെ താമസിക്കാന്‍ സാധിക്കില്ല! ഈ  മഹാകാൽ നഗരത്തിനുണ്ട് ചില നിയമങ്ങൾ!! 
 
പുരാതന കാലം മുതല്‍ നമ്മുടെ വീടുകളില്‍ ചിത്രങ്ങള്‍ കാണാം, ദൈവത്തിന്‍റെ ചിത്രങ്ങളാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍  ഐശ്വര്യം നിറയ്ക്കാന്‍ സഹായകമായി. 


വീട്ടില്‍ ചിത്രങ്ങള്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  
.
നല്ല ചിത്രങ്ങൾ മാത്രമേ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കുന്നുള്ളൂ. അതിനാൽ, നിങ്ങളുടെ ഡ്രോയിംഗ് റൂമിലോ കിടപ്പുമുറിയിലോ പൂജാമുറിയിലോ ഒരിടത്തും ഭയങ്കരവും വേദനാജനകവുമായ ചിത്രങ്ങൾ വയ്ക്കരുത്. വികലമായതും ഭയാനകവും നിറമില്ലാത്തതും അല്ലെങ്കിൽ ഏതെങ്കിലും അപകടവുമായി ബന്ധപ്പെട്ടതുമായ ചിത്രങ്ങൾ ചുവരിൽ വയ്ക്കരുത്.  നഗ്നമായ, അശ്ലീലമായ, മാംസം ഭക്ഷിക്കുന്ന നായ്ക്കൾ, പാമ്പ്, കീരി, സിംഹം മുതലായവയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഒട്ടിക്കുന്നത് ഒരിയ്ക്കലും ശുഭമല്ല. ഇത്തരം ചിത്രഗല്‍ ആ വീട്ടില്‍ താമസിക്കുന്നവരുടെ ഉള്ളില്‍ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നു. 


നമ്മുടെ വീടുകളില്‍ നാം സാധാരണ ചെയ്യാറുള്ള ഒന്നാണ് പൂര്‍വ്വികരുടെ അല്ലെങ്കില്‍ നമ്മെ വേര്‍പിരിഞ്ഞു പോയവരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുക എന്നത്. എന്നാല്‍, ഇത് ചിലപ്പോള്‍ പിതൃദോഷത്തിന് വഴിയോരുക്കാം. അതായത് നാം ചെയ്യുന്ന ചില ചെറിയ പിഴവുകള്‍ നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. 


വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  വീട്ടില്‍ പൂര്‍വികരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്ന അവസരത്തില്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് വീടുകളില്‍ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതും വളരെ പ്രധാനമാണ്. 


വീട്ടില്‍ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ സ്ഥാപിക്കാനും പ്രത്യേക ദിശ നിശ്ചയിച്ചിട്ടുണ്ട്. അറിയാതെ പോലും പൂര്‍വ്വികരുടെ ചിത്രങ്ങള്‍ കിടപ്പുമുറി, അടുക്കള, പൂജാമുറി എന്നിവിടങ്ങളില്‍ സൂക്ഷിക്കരുത്‌. ഇത് വ്യക്തിയുടെ ജീവിതത്തില്‍നിന്നും സന്തോഷവും സമൃദ്ധിയും ഇല്ലാതാക്കുന്നു. വീട്ടിൽ വാദപ്രതിവാദങ്ങൾ, കലഹങ്ങള്‍ ആരംഭിക്കുന്നു. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്, പൂർവ്വികരുടെ ചിത്രങ്ങള്‍ ഒരിയ്ക്കലും പെട്ടെന്ന് കാണുവാന്‍ സാധിക്കുന്ന സ്ഥലത്ത് വയ്ക്കരുത്. 


വാസ്തു വിദഗ്ധരുടെ അഭിപ്രായത്തിൽ, പൂർവ്വികരുടെ ചിത്രം ശരിയായ ദിശയിൽ സ്ഥാപിക്കേണ്ടത് ആവശ്യമാണ്. പൂർവ്വികരുടെ ചിത്രം തെക്ക് ദിശയിലാണ് സ്ഥാപിക്കേണ്ടത്. യമരാജനോടൊപ്പം പൂർവ്വികരുടെ ദിശയായി ഈ ദിശയെ കണക്കാക്കുന്നു. അതിനാൽ, വീടിന്‍റെ തെക്ക് ദിശയിൽ പൂർവ്വികരുടെ ചിത്രം സ്ഥാപിക്കാം.  



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.