Morning Tips: രാവിലെ ഉറക്കമുണരുമ്പോള്‍ ആദ്യം കാണുന്ന വസ്തുക്കള്‍ അല്ലെങ്കില്‍ വ്യക്തി നമ്മുടെ ആ  ദിവസത്തില്‍ സ്വധീനം ചെലുത്തും എന്ന് പഴമക്കാര്‍ പറയാറുണ്ട്. അതിനാല്‍, പലപ്പോഴും ആളുകൾ രാവിലെ ഉണരുമ്പോള്‍ അവരുടെ ദിവസം നല്ലതാക്കി മാറ്റുന്ന കാര്യങ്ങൾ മാത്രം കാണാൻ ഇഷ്ടപ്പെടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Makar Sankranti 2023: മകരസംക്രാന്തി ദിനത്തിൽ ഇക്കാര്യങ്ങള്‍ ഒരു കാരണവശാലും ചെയ്യരുത്, അല്ലാത്തപക്ഷം പശ്ചാത്തപിക്കേണ്ടിവരും


എന്നാല്‍, വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് രാവിലെ കാണുന്ന ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും. അതായത്, ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നല്ലത് വരുത്തുമ്പോള്‍  ചിലത് നമ്മുടെ ജീവിതത്തില്‍ വളരെ മോശമായ രീതിയില്‍ സ്വാധീനം ചെലുത്തും. അതുമാത്രമല്ല, നിങ്ങളുടെ ആ ദിവസം വളരെ മോശമായ രീതിയില്‍ കടന്നുപോകാന്‍ ഇടയാക്കുന്നു. സന്തോഷം നഷ്ടപ്പെടുക മാത്രമല്ല, പണനഷ്ടമടക്കം പല കാര്യങ്ങളും സംഭവിക്കാം. അതിനാല്‍, രാവിലെ ഉറക്കമുണര്‍ന്നശേഷം കാണാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്  


Also Read:  Camphor Benefits: പിതൃദോഷം ഇല്ലാതാക്കും, കര്‍പ്പൂരത്തിനുണ്ട് നാമറിയാത്ത അനവധി ഗുണങ്ങള്‍


രാവിലെ ഉറക്കമുണര്‍ന്ന ശേഷം ഉടന്‍തന്നെ ഇക്കാര്യങ്ങള്‍ കാണരുത്...  


1. രാവിലെ ഉറക്കമുണര്‍ന്ന് എത്തുമ്പോള്‍ വൃത്തിഹീനമായ പാത്രങ്ങള്‍ കാണരുത്.  ഇത് ദാരിദ്ര്യത്തിന്‍റെ സൂചനയാണ്. അതിനാല്‍, രാത്രി ഉറങ്ങുന്നതിന് മുമ്പ് എല്ലാ പാത്രങ്ങളും കഴുകി അടുക്കള വൃത്തിയാക്കിയശേഷം ഉറങ്ങുക. 
 
2. രാവിലെ എഴുന്നേറ്റ് മറ്റൊരാളുടെ നിഴലോ സ്വന്തം നിഴലോ കാണരുത്. പ്രത്യേകിച്ച് പടിഞ്ഞാറ് ദിശയിൽ കാണപ്പെടുന്ന നിഴൽ വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു.


3. ഇന്ന് ആളുകള്‍ വീടുകള്‍ അലങ്കരിയ്ക്കുന്നതിന് വളരെ ഫാൻസിയായ  സാധനങ്ങൾ വാങ്ങാറുണ്ട്.   അതിലൊന്നാണ് വന്യമൃഗങ്ങളുടെ ചിത്രങ്ങൾ. ഈ ചിത്രങ്ങൾ നിങ്ങളുടെ വീട്ടിൽ സ്ഥാപിക്കുന്നത് നെഗറ്റീവ് എനർജി സൃഷ്ടിക്കും. അതിനാല്‍, വീട്ടില്‍ ഇത്തരം ചിത്രങ്ങള്‍ വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അഥവാ ഉണ്ടെങ്കില്‍ത്തന്നെ രാവിലെ എണീക്കുമ്പോള്‍ ഇത്തരം ചിത്രങ്ങള്‍ കാണാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ മനസ്സില്‍ തെറ്റായ ചിന്തകളും വീട്ടിൽ നെഗറ്റീവ് എനര്‍ജിയും കൊണ്ടുവരും.


4. ഒരു വ്യക്തി രാവിലെ ഉണരുമ്പോള്‍ അബദ്ധത്തിൽ പോലും കണ്ണാടി നോക്കരുത്. രാത്രി മുഴുവൻ കണ്ണാടി നെഗറ്റീവ് എനർജി തന്നിലേക്ക് ആകർഷിക്കുന്നുവെന്ന് പറയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, രാവിലെ എഴുന്നേറ്റു കണ്ണാടിയിൽ നോക്കുന്ന വ്യക്തിയില്‍ ആ നെഗറ്റീവ് എനർജി  ബാധിക്കുമെന്ന് പറയപ്പെടുന്നു. അതിനാലാണ് രാവിലെ ഉണരുമ്പോള്‍ കണ്ണാടിയില്‍ നോക്കരുത് എന്ന് പറയുന്നത്. 


 
നിരാകരണം : ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനെ ബന്ധപ്പെടുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.