Camphor Benefits: പിതൃദോഷം ഇല്ലാതാക്കും, കര്‍പ്പൂരത്തിനുണ്ട് നാമറിയാത്ത അനവധി ഗുണങ്ങള്‍

Camphor Benefits: ആരാധനയ്ക്ക് മാത്രമല്ല കർപ്പൂരത്തിന് ധാരാളം ഔഷധ ഗുണങ്ങളും ഉണ്ട്. കര്‍പ്പൂരത്തിന്‍റെ ഗുണങ്ങൾ ജ്യോതിഷത്തിൽ വിവരിച്ചിട്ടുണ്ട്. പിതൃദോഷം ഇല്ലാതാക്കാന്‍ കര്‍പ്പൂരം സഹായകമാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 5, 2023, 05:57 PM IST
  • പിതൃദോഷം ഇല്ലാതാക്കാന്‍ കര്‍പ്പൂരം സഹായകമാണ്. നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ കർപ്പൂരത്തിന് കഴിയും.
Camphor Benefits: പിതൃദോഷം ഇല്ലാതാക്കും, കര്‍പ്പൂരത്തിനുണ്ട് നാമറിയാത്ത അനവധി ഗുണങ്ങള്‍

Camphor Benefits: ഹൈന്ദവ ആരാധനയില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് കര്‍പ്പൂരം. ആരാധനയില്‍ കര്‍പ്പൂരം ഉപയോഗിക്കുന്നത് ഏറെ ശുഭകരമായി കണക്കാക്കുന്നു. കര്‍പ്പൂരം ഇല്ലാതെയുള്ള ആരാധന അപൂർണ്ണമായി കണക്കാക്കപ്പെടുന്നു. 

വീടുകളില്‍ പൂജയ്ക്ക് ശേഷം കര്‍പ്പൂരം കത്തിയ്ക്കുന്നത്‌ ഉത്തമമാണ്.   ഭഗവാന്‍ പ്രസാദിക്കുന്നത് കൂടാതെ  വീടിന്‍റെ അന്തരീക്ഷം ശുദ്ധമാവുകയും നെഗറ്റീവ് എനർജി ഇല്ലാതാകുകയും ചെയ്യുന്നു. 

Also Read:  Grahan 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും എന്നാണ് സംഭവിക്കുക?

എന്നാല്‍, ആരാധനയ്ക്ക് മാത്രമല്ല കർപ്പൂരത്തിന് ധാരാളം ഔഷധ ഗുണങ്ങളും ഉണ്ട്. കര്‍പ്പൂരത്തിന്‍റെ ഗുണങ്ങൾ ജ്യോതിഷത്തിൽ വിവരിച്ചിട്ടുണ്ട്. പിതൃദോഷം ഇല്ലാതാക്കാന്‍ കര്‍പ്പൂരം സഹായകമാണ്. നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ കർപ്പൂരത്തിന് കഴിയും. 

Also Read:  Zodiac Sign Characteristics: ഈ രാശിക്കാര്‍ പ്രതിസന്ധികളില്‍ നിന്ന് വേഗം ഒളിച്ചോടുന്നവര്‍

ജ്യോതിഷ പ്രകാരം, കര്‍പ്പൂരത്തിന്‍റെ ചില ഗുണങ്ങള്‍ നിങ്ങളുടെ ജീവിതത്തിൽ വരുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കും. നമ്മുടെ ജീവിതത്തില്‍ സുഖ സമൃദ്ധി ഉണ്ടാകാന്‍ കര്‍പ്പൂരം ഉപയോഗിച്ച് ചെയ്യുന്ന ഈ പ്രതിവിധികള്‍ സഹായകമാണ്. 

Also Read:  Growth in Career: നിങ്ങളുടെ ഓഫീസില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കൂ, ഉന്നതവിജയം വിരല്‍ തുമ്പില്‍

വാസ്തുദോഷം നമ്മുടെ ജീവിതത്തില്‍ വിജയത്തിന്‍റെയും സന്തോഷത്തിന്‍റെയും പാതയില്‍ വിലങ്ങു തടിയാകുന്ന ഒന്നാണ്. അതായത്, വാസ്തുദോഷം മൂലം പലര്‍ക്കും ജീവിതത്തില്‍ വിജയം നേടുവാന്‍ സാധിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ വാസ്തുപ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ കര്‍പ്പൂരം ഏറെ സഹായകമാണ്. ഇതിനായി കർപ്പൂരം ഒരു പാത്രത്തിൽ എടുത്ത് ചെറിയ കഷ്ണങ്ങളാക്കി വാസ്തുദോഷം പരാമര്‍ശിക്കപ്പെടുന്ന സ്ഥലത്ത് വയ്കുക. കർപ്പൂരം തീര്‍ന്നുകഴിയുമ്പോൾ അതിൽ വീണ്ടും കർപ്പൂരം ഇടുക. കുറച്ച് ദിവസത്തേക്ക് ഈ പ്രതിവിധി ചെയ്താൽ, ശുഭഫലം നിങ്ങൾക്ക് കാണുവാന്‍ സാധിക്കും. 

ഒരു വ്യക്തിയുടെ ജാതകത്തിൽ പിതൃദോഷമോ കാലസർപ്പദോഷമോ ഉണ്ടെങ്കിൽ അയാൾക്ക് ഒരിയ്ക്കലും വിജയം ലഭിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ, ഈ ദോഷങ്ങളിൽ നിന്ന് മുക്തി നേടുന്നതിന്, രാവിലേയും വൈകുന്നേരവും രാത്രിയും വീട്ടിൽ കർപ്പൂരം കത്തിക്കണം. ഇത് ഈ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നു.

രാവിലെയും വൈകുന്നേരവും വീട്ടിൽ കർപ്പൂരം കത്തിക്കുന്നത് വീടിന്‍റെ അന്തരീക്ഷം ശുദ്ധീകരിക്കുകയും നെഗറ്റീവ് എനർജി അകറ്റുകയും ചെയ്യുന്നു. വീട്ടില്‍ സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കുന്നു. 

 ഉറങ്ങുന്ന സമയത്ത് ഭയപ്പെടുന്ന ആളുകള്‍ ഉണ്ട്. അത്തരം ആളുകള്‍ രാത്രിയിൽ നിങ്ങളുടെ കിടപ്പുമുറിയിൽ കർപ്പൂരം കത്തിക്കുക. കര്‍പ്പൂരം കത്തിയ്ക്കുന്നതുവഴി നെഗറ്റീവ് ശക്തികൾ അകന്നുപോകുന്നു, ഭയപ്പെടുത്തുന്ന സ്വപ്നങ്ങളും ഉണ്ടാവില്ല. 

ശനിദോഷം ഉള്ളവര്‍ അത് മാറ്റാനായി ശനിയാഴ്ച കുളിക്കുന്ന വെള്ളത്തിൽ കുറച്ച്  കർപ്പൂരവും കുറച്ച് തുള്ളി മുല്ലപ്പൂ എണ്ണയും ഇടുക. ഇത് ശനി ദോഷം കുറയ്ക്കുകയും പണത്തിന്‍റെ  വരവിന് വഴി തുറക്കുകയും ചെയ്യുന്നു.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News