Vastu Tips for Food: ഭക്ഷണം പാകം ചെയ്യുന്നത് വളരെ പവിത്രമായ ജോലിയായി കണക്കാക്കപ്പെടുന്നു. മനുഷ്യശരീരത്തിന് ഊർജം നല്‍കുന്ന ഒന്നാണ് ഭക്ഷണം. കൂടാതെ ഹിന്ദു മതത്തിൽ, ആദ്യം ഭക്ഷണം ദൈവത്തിന് അർപ്പിക്കുന്നു, അതിനു ശേഷമാണ് മറ്റുള്ളവര്‍ കഴിയ്ക്കുന്നത്. അതായത്, നമ്മുടെ വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം പ്രസാദം പോലെ പവിത്രമായി കരുതണം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Lakshmi Puja: വെള്ളിയാഴ്ച അബദ്ധത്തില്‍ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, ജീവിതത്തില്‍ ക്ലേശങ്ങള്‍ സൃഷ്ടിക്കും 
 
ഭക്ഷണം ആദ്യം ദൈവത്തിന് സമര്‍പ്പിക്കുന്നതിലൂടെ എല്ലാ ദേവതകളും സന്തോഷിക്കുന്നു. ഹിന്ദു മതത്തിൽ അന്നപൂർണയെ ഭക്ഷണത്തിന്‍റെ ദേവത എന്നാണ് വിശേഷിപ്പിക്കുന്നത്. ലക്ഷ്മി ദേവിയുടെ രൂപമാണ് അന്നപൂര്‍ണ്ണ.  അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും ദേവി അന്നപൂർണയെ സ്മരിക്കുകയും നന്ദി പറയുകയും വേണം. ലക്ഷ്മി ദേവിയും ഇതിൽ സന്തോഷിക്കുന്നു. ഇപ്രകാരം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഒരിയ്ക്കലും പണത്തിന് ഒരു കുറവും വരുത്തില്ല. അതേസമയം ഭക്ഷണം പാഴാക്കുകയോ ഭക്ഷണത്തെ അപമാനിക്കുകയോ ചെയ്യുന്നത് ഒരു വ്യക്തിയെ ദരിദ്രനാക്കുന്നു. 


Also Read:  Chandrayaan 3 Update: 14  ദിവസം നീണ്ട ഉറക്കത്തിന് ശേഷം ചന്ദ്രയാന്‍ 3 ഉണരുമോ? രാജ്യം ആകാംഷയോടെ കാത്തിരിയ്ക്കുകയാണ്.  
 
വാസ്തു ശാസ്ത്രത്തില്‍ ഓരോ ജോലിയും ചെയ്യാനുള്ള ശരിയായ വഴിയും ചില നിയമങ്ങളും പറഞ്ഞിട്ടുണ്ട്.  ഭക്ഷണത്തിന്‍റെ കാര്യത്തിലും ചില വാസ്തു നിയമങ്ങളുണ്ട്, അവ പാലിച്ചില്ലെങ്കിൽ നിങ്ങള്‍ ദാരിദ്ര്യത്തിൽ അകപ്പെടും. വാസ്തു ശാസ്ത്രം അനുസരിച്ച്, പാകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും അടുക്കള പരിപാലിക്കുന്നതിനും ചില രീതികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഈ വാസ്തു നിയമങ്ങൾ അവഗണിച്ച് ഭക്ഷണം പാകം ചെയ്യുന്നവരുടേയും ഭക്ഷണം കഴിക്കുന്നവരുടേയും ജിവിതത്തില്‍ നെഗറ്റീവ് എനര്‍ജിയുടെ സ്വാധീനം ഉണ്ടാകുമെന്നും പറയപ്പെടുന്നു.


വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഭക്ഷണം കഴിച്ചതിനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം.... 
 
ഭക്ഷണം കഴിച്ചതിന് ശേഷം ചില കാര്യങ്ങള്‍ മനസ്സിൽ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്, അല്ലാത്തപക്ഷം നിങ്ങള്‍ വരുത്തുന്ന ഈ തെറ്റ് ഒരു പക്ഷേ നിങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കും. ചിലർ ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റിൽ കൈ കഴുകുന്നത് നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. അത്തരമൊരു തെറ്റ് ഒരിക്കലും ചെയ്യരുത്. ഭക്ഷണശേഷം പ്ലേറ്റിൽ കൈകഴുകുന്നത് ലക്ഷ്മീ ദേവിയെ അപ്രീതിപ്പെടുത്തുകയും ആ വ്യക്തി ക്രമേണ ദരിദ്രനായിത്തീരുകയും ചെയ്യുന്നു. 


ഭക്ഷണം പാഴാക്കരുത്


ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണം മാത്രം എടുക്കുക. വീട്ടിൽ ഭക്ഷണം അവശേഷിക്കുന്നുണ്ടെങ്കിൽ, അത് ആവശ്യക്കാർക്കോ പശുവിനോ കൊടുക്കുക. ഭക്ഷണം പാഴാക്കുന്നത് അല്ലെങ്കിൽ ഭക്ഷണത്തെ അപമാനിക്കുന്നത് ലക്ഷ്മി ദേവിയെ അപ്രീതിപ്പെടുത്തുന്നു. ഇത് വീട്ടില്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴിയൊരുക്കും. 
 
അടുക്കള ഒരിക്കലും വൃത്തിഹീനമാക്കരുത്.


അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പ്രത്യേകിച്ച് രാത്രിയിൽ അടുക്കള വൃത്തിഹീനമായി ഉപേക്ഷിക്കരുത്. ഇത് ലക്ഷ്മി  ദേവിയുടെ കോപത്തിന് ഇടയാക്കും. രാത്രിയിൽ അടുക്കളയിൽ ഉപയോഗിച്ച പാത്രങ്ങൾ ഉപേക്ഷിക്കുന്നത് വലിയ വാസ്തു ദോഷങ്ങൾക്ക് കാരണമാകുകയും വീട്ടിലേക്കുള്ള പണത്തിന്‍റെ വരവ് തടയുകയും ചെയ്യുന്നു. 


അടുക്കളയില്‍ അല്പം വെളിച്ചം 


നിങ്ങളുടെ അടുക്കളയില്‍ കുടിവെള്ളം സൂക്ഷിച്ചിട്ടുണ്ട് എങ്കില്‍ അടുക്കളയിൽ മങ്ങിയ വെളിച്ചം എപ്പോഴും ഉണ്ടാകാന്‍ ശ്രദ്ധിക്കുക. എല്ലാ രാത്രിയിലും അവിടെ വിളക്ക് കത്തിക്കുന്നത് നല്ലതാണ്. ഇതില്‍ ലക്ഷ്മി ദേവി  സന്തുഷ്ടയാകും. 


വൃത്തിയായി പാകം ചെയ്യുക


വൃത്തിഹീനമായ കൈകൾ കൊണ്ടോ കുളിക്കാതെയോ ഒരിക്കലും ഭക്ഷണം പാകം ചെയ്യരുത്. പാചകം ചെയ്യുമ്പോൾ കോപവും മറ്റ് നെഗറ്റീവ് ചിന്തകളും ഒഴിവാക്കുക. അശുദ്ധമായ ശരീരവും മനസ്സും ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണം ശരീരത്തിന് നിഷേധാത്മകത മാത്രമേ നൽകുന്നുള്ളൂ. അത് പിന്നീട് പല  രോഗങ്ങൾക്കും വഴി തെളിയ്ക്കുന്നു.   


ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ദിശ 


തെക്ക് അഭിമുഖമായി ഭക്ഷണം പാകം ചെയ്യരുത്. ഭക്ഷണം പാകം ചെയ്യുന്നതിന് വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശ മാത്രമാണ് ഉത്തമമായി കണക്കാക്കുന്നത്. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.