Zodiac Compatibility: വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്ന് നാം കേട്ടിട്ടുണ്ട്. അതായത്, ഓരോ വ്യക്തിയ്ക്കും ചേര്‍ന്ന ഇണയെ ദൈവം കണ്ടെത്തി  നല്‍കുന്നു എന്ന് സാരം...  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ജ്യോതിഷം അനുസരിച്ച് നിങ്ങളുടെ പങ്കാളിയെ കണ്ടെത്തുന്നതില്‍ നിങ്ങളുടെ രാശിയ്ക്കും വലിയ പങ്കുണ്ട്. അതായത്, ഓരോ രാശികള്‍ക്കും ചേരുന്ന ചില രാശികള്‍ ഉണ്ട്. ഈ രാശികള്‍ തമ്മില്‍ ചേരുമ്പോള്‍ നാം പറയും എന്ത് നല്ല ജോഡികള്‍...!  എന്ന്.... അതായത് ഈ രാശിക്കാര്‍ ഏറ്റവും മികച്ച പ്രണയിതാക്കളായിരിയ്ക്കും. കൂടാതെ ഇവര്‍ തങ്ങളുടെ പങ്കാളികളെ തികച്ചും അന്ധമായി വിശ്വസിക്കുകയും ചെയ്യും. 


Also Read:  Mars Transit 2023: ചന്ദ്രന്‍റെ രാശിയിൽ ചൊവ്വയുടെ സംക്രമണം, 12 രാശികളിലും പ്രഭാവം   


 ജ്യോതിഷത്തിൽ, ഒരു വ്യക്തിയുടെ രാശി അറിയുന്നതിലൂടെ ആ വ്യക്തിയുടെ സ്വഭാവം വിലയിരുത്താന്‍ സാധിക്കും. അതായത്, ആ വ്യക്തിയുടെ രാശിയില്‍ ഭരിക്കുന്ന ഗ്രഹത്തിന്‍റെ സ്ഥാനം അവന്‍റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ വലിയ തോതിൽ സ്വാധീനിക്കുന്നത് കൂടാതെ പങ്കാളിയുമായുള്ള ബന്ധവും നിര്‍ണ്ണയിക്കുന്നു.


Also Read:  Kedar Yog 2023: 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാർ യോഗം, ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, പണത്തിന്‍റെ പെരുമഴ!!


 ചില ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തില്‍ എപ്പോഴും വാക്ക് തര്‍ക്കങ്ങളും കലഹവും എല്ലാ കാര്യങ്ങളിലും പിണക്കവും ഉണ്ടാകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. മറുവശത്ത്, ചില ആളുകളുടെ പ്രണയ ജീവിതം വളരെ സന്തോഷകരമായിരിയ്ക്കും. അവര്‍ എല്‍ കാര്യങ്ങളിലും പരസ്പരം വളരെയധികം പിന്തുണയ്ക്കുന്നു. 


വിവാഹസമയത്ത് രണ്ട് വ്യക്തികളുടെ  രാശികള്‍ തമ്മിലുള്ള പൊരുത്തം നോക്കാറുണ്ട്. ഇത് വളരെ പ്രധാനമാണ് എന്ന് വിദഗ്ധർ പറയുന്നു. രാശികള്‍ തമ്മിലുള്ള പൊരുത്തം ആ വ്യക്തികളുടെ ജീവിതത്തില്‍ സന്തോഷം വർദ്ധിപ്പിക്കുന്നു. 


പരസ്പരം യോജിക്കുന്ന രാശികള്‍ ഏതൊക്കെയാണ് എന്ന് അറിയാം... 


മേടം രാശിക്കാര്‍ക്ക് മിഥുനം, തുലാം രാശിക്കാര്‍ ഉത്തമമാണ്. അവര്‍ നന്നായി ഇടപഴകുകയും നല്ല പങ്കാളികളാണെന്ന് തെളിയിക്കുകയും ചെയ്യുമെന്ന് വേദങ്ങൾ പറയുന്നു.  ഇടവം രാശിക്കാര്‍ക്ക് വൃശ്ചികം, മകരം രാശിക്കാർ നല്ല പങ്കാളികൾ ആയിരിക്കും. മിഥുനം രാശിക്കാർക്ക് ഇടവം, തുലാം, ചിങ്ങം രാശിക്കാര്‍ ഉത്തമ പങ്കാളികളായി ഭവിക്കും. 


നിങ്ങളുടെ രാശി കര്‍ക്കിടകമാണെങ്കിൽ, വൃശ്ചികം രാശിക്കാർ നിങ്ങൾക്ക് ഏറ്റവും മികച്ച പങ്കാളിയാണെന്ന് തെളിയിക്കും. ഇതുകൂടാതെ, കർക്കടകം  രാശിക്കാര്‍  ചിങ്ങം, മേടം എന്നീ രാശിക്കാരുമായും നന്നായി ഇടപഴകുന്നു. ചിങ്ങം രാശിക്കാർ ധനു രാശിക്കാർക്ക് ഏറ്റവും മികച്ച പങ്കാളികളായിരിയ്ക്കും. ചിങ്ങം രാശിക്കാർ അൽപ്പം ദേഷ്യക്കാര്‍ ആയിരിയ്ക്കും, അതിനാല്‍ പങ്കാളി ശാന്തത പാലിക്കുന്നവരായിരിക്കണം. കുംഭം രാശിക്കാരെക്കുറിച്ച് പറഞ്ഞാൽ, അവരുടെ സ്വഭാവം വളരെ നല്ലതാണ്. അവരുടെ പങ്കാളി അവരെ പിന്തുണയ്ക്കാൻ കഴിയുന്ന സ്വഭാവമുള്ളവര്‍ ആയിരിക്കണം. കുംഭം രാശിക്കാര്‍ക്ക് ചിങ്ങം, മേടം രാശിക്കാർ ഉത്തമ പങ്കാളികള്‍ ആയിരിയ്ക്കും എന്ന് വിശ്വസിക്കപ്പെടുന്നു.  
 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.