Mars Transit 2023: ചന്ദ്രന്‍റെ രാശിയിൽ ചൊവ്വയുടെ സംക്രമണം, 12 രാശികളിലും പ്രഭാവം

Mars Transit 2023:  ചന്ദ്രന്‍റെ രാശിയായ കര്‍ക്കിടകത്തില്‍ ചൊവ്വ സംക്രമിക്കും. 25 ദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന ഈ സംക്രമണത്തിന്‍റെ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും.

Written by - Zee Malayalam News Desk | Last Updated : Apr 16, 2023, 12:49 AM IST
  • ന്ദ്രന്‍റെ രാശിയായ കര്‍ക്കിടകത്തില്‍ ചൊവ്വ സംക്രമിക്കും. 25 ദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന ഈ സംക്രമണത്തിന്‍റെ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും
Mars Transit 2023: ചന്ദ്രന്‍റെ രാശിയിൽ ചൊവ്വയുടെ സംക്രമണം, 12 രാശികളിലും പ്രഭാവം

Mangal Gochar 2023: ജ്യോതിഷ പ്രകാരം, വരും ദിവസങ്ങളില്‍ ഒരു പ്രധാന സംക്രമണം നടക്കാന്‍ പോകുകയാണ്. അതായത്, ചന്ദ്രന്‍റെ രാശിയായ കര്‍ക്കിടകത്തില്‍ ചൊവ്വ സംക്രമിക്കും. 25 ദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന ഈ സംക്രമണത്തിന്‍റെ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും. ഈ സംക്രമണം മൂലം ചില രാശിക്കാരുടെ ഭാഗ്യം തിളങ്ങുമ്പോള്‍ ചിലര്‍ക്ക് ജാഗ്രത പാലിക്കേണ്ട സമയമാണ്.

Also Read:  Solar Eclipse 2023: 5 ശുഭ യോഗങ്ങളുമായി സൂര്യ ഗ്രഹണം,  ഈ രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും പണവും വര്‍ഷിക്കും 

 

ജ്യോതിഷത്തിൽ, ഗ്രഹങ്ങൾ ഭൂമിയെ മാത്രമല്ല മനുഷ്യജീവിതത്തെയും ബാധിക്കുന്ന തരത്തില്‍ രാശിചക്രം മാറിക്കൊണ്ടിരിക്കുന്നു. ഗ്രഹലോകത്ത് ചൊവ്വയെ ഗ്രഹങ്ങളുടെ കമാൻഡർ എന്നാണ് വിളിക്കുന്നത്‌.  കോപം, യുദ്ധം, ആയുധങ്ങൾ, ധൈര്യം, ധീരത, എന്നിവയുടെ അധിപനായി ചൊവ്വയെ കണക്കാക്കുന്നു. അതിനാല്‍ തന്നെ . 25 ദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന  ചൊവ്വയുടെ സംക്രമണത്തിന് ഏറെ പ്രാധാന്യം ഉണ്ട്.  

Also Read:  Jupiter Transit 2023: വ്യാഴ സംക്രമം നല്‍കും ഈ രാശിക്കാര്‍ക്ക് കരിയറിൽ വന്‍ പുരോഗതി!! സാമ്പത്തിക നേട്ടം ഉറപ്പ്

ചന്ദ്രന്‍റെ രാശിയായ കര്‍ക്കിടകത്തില്‍ നടക്കുന്ന ചൊവ്വ സംക്രമണം 12 രാശികളിലും വരുത്തുന്ന സ്വാധീനം അറിയാം....  

മേടം  രാശി (Aries Zodiac Sign) 
 
കർക്കടകത്തിലെ ചൊവ്വയുടെ ഈ സംക്രമം മേടം രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങളുടെ സമയമാണ്. അതായത്, വീടിന്‍റെ അന്തരീക്ഷം മോശമായിരിയ്ക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് തടസങ്ങള്‍ ഉണ്ടാവനുള്ള സാധ്യത ധാരാളമാണ്.   നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാകാം. ഒരു പുതിയ വാഹനം വാങ്ങുന്നതിനെക്കുറിച്ച്  ചിന്തിച്ചേക്കാം, നിങ്ങളുടെ വീടിനോ വാഹനത്തിനോ വേണ്ടി അനാവശ്യമായി പണം ചിലവഴിച്ചേക്കാം. ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയം മികച്ച വിജയം ലഭിക്കും.

ഇടവം രാശി  ( Zodiac Sign) 

ഈ സമയത്ത് അനാവശ്യമായ വാക്ക് തർക്കങ്ങൾ ഒഴിവാക്കുക. സോഷ്യൽ മീഡിയയിലെ നിങ്ങളുടെ അഭിപ്രായങ്ങല്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് വിനയാകാം. കുടുംബ ജീവിതത്തില്‍ പ്രശങ്ങള്‍ ഉണ്ടാകാം.  നിങ്ങളുടെ സഹോദരങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. പൊതുവെ കോപാകുലമായ ധാരാളം ആശയവിനിമയങ്ങൾ ഉണ്ടാകും, യാത്ര പോകുന്നത് ഈ സമയത്ത് ഉചിതമാണ്. ഇത് മനസിനെ ശാന്തമാക്കാന്‍ സഹായിയ്ക്കും.  

മിഥുനം രാശി  ( Gemini Zodiac Sign) 

കർക്കടകത്തിലെ ചൊവ്വയുടെ സംക്രമണം  ഈ രാശിക്കാര്‍ക്ക് കൂടുതല്‍ ശത്രുക്കളെ  നല്‍കും.  
ജോലി സ്ഥലത്ത് പ്രശ്നങ്ങള്‍ നേരിടാം. ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങളുടെ ഭക്ഷണ രീതികളും ജീവിത  ശൈലിയും ഒരു പക്ഷേ നിങ്ങള്‍ക്ക് രോഗങ്ങളും ഉദരസംബന്ധമായ പ്രശ്നങ്ങളും ക്ഷണിച്ചു വരുത്താം. ഈ സമയത്ത് കൂടുതല്‍ പച്ചക്കറികളും പോഷകസമൃദ്ധമായ ഭക്ഷണങ്ങളും കഴിക്കണം, അധിക എരിവുള്ള ഭക്ഷണം ഒഴിവാക്കുക. നിങ്ങളുടെ കുടുംബാംഗങ്ങളോട് നന്നായി പെരുമാറുകയും ബഹുമാനത്തോടെ സംസാരിക്കുകയും വേണം.

കര്ക്കി‍ടകം രാശി  (Cancer Zodiac Sign) 

കർക്കടകത്തിലെ ചൊവ്വയുടെ ഈ സംക്രമത്തിൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാം. നിങ്ങളുടെ ആരോഗ്യം പ്രത്യേകിച്ച് രക്തസമ്മർദ്ദം, പ്രമേഹം, വിളർച്ച മുതലായ രക്ത സംബന്ധമായ അസുഖങ്ങൾ ബാധിച്ചേക്കാം. പൊതുവായ അസ്വാസ്ഥ്യമായ ഒരു അവസ്ഥ ഉണ്ടാകാം. എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടും. വ്യായാമവും പോസിറ്റീവ് ചിന്തയും ശ്രദ്ധിക്കുക. 

ചിങ്ങം രാശി  (Leo Zodiac Sign) 

ഈ സമയത്ത്  നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തിലും ശ്രദ്ധിക്കണം. നിങ്ങൾക്ക് ജലജന്യ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ഉണ്ട്.  ആശുപത്രി പ്രവേശനവും ഉണ്ടാകാം. ദീര്‍ഘ യാത്രയ്ക് അവസരം ഉണ്ടാകും. ഈ സമയം നല്ല ഇടപാടുകള്‍ നടത്താന്‍ ഉചിതമല്ല.  ജീവിത ചിലവ് വര്‍ദ്ധിക്കും. അപകടങ്ങള്‍ക്ക് സാധ്യത, അതിനാല്‍ ജാഗ്രത പുലര്‍ത്തുക. 

കന്നി രാശി  (Virgo Zodiac Sign) 

ബന്ധങ്ങളില്‍ വിള്ളല്‍ പ്രതീക്ഷിക്കാം. ബിസിനസ് നടത്തുന്നവര്‍ക്ക്‌ ഇത്  ഏറെ ശുഭമായ സമയമല്ല. പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കില്ല. കർക്കടകത്തിലെ ചൊവ്വയുടെ ഈ സംക്രമത്തിൽ പണമിടപാടുകളെക്കുറിച്ച് പ്രൊഫഷണൽ അഭിപ്രായം തേടുന്നത് ഉചിതമാണ്.  
 
തുലാം രാശി  (Libra Zodiac Sign) 

നിങ്ങളുടെ പങ്കാളിയുമായി പ്രശ്നങ്ങള്‍ ഉണ്ടാകാം. കുടുംബാംഗങ്ങൾക്കിടയിൽ സമാധാനവും ധാരണയില്ലായ്മയും ഉണ്ടാകും. ഓഫീസ് രാഷ്ട്രീയം  ശക്തമാകും. മേലുദ്യോഗസ്ഥരുടെ പൂർണ പിന്തുണ നിങ്ങൾക്ക് ലഭിച്ചേക്കില്ല. നിങ്ങളുടെ ജോലിസ്ഥലത്ത്  ആത്മവിശ്വാസക്കുറവ് നിങ്ങൾക്ക് അനുഭവപ്പെടാം. നിങ്ങൾ സംസാരത്തില്‍ ശ്രദ്ധിക്കുക. 

വൃശ്ചികം രാശി  (Scorpio Zodiac Sign) 

നിങ്ങളുടെ പിതാവിന്‍റെ ആരോഗ്യം മോശമാകുന്ന സാഹചര്യം ഉണ്ടാകാം. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായി വാക്ക് തര്‍ക്കം ഉണ്ടാകാം. ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാം. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കണമെന്നില്ല. വയറുമായി ബന്ധപ്പെട്ട അസുഖങ്ങൾ നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

ധനു രാശി  (Sagittarius Zodiac Sign) 

ഇൻഷുറൻസ് വഴി നിങ്ങൾക്ക് നേട്ടമുണ്ടാക്കാം. ഒറ്റപ്പെട്ട് സമയം ചിലവഴിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ആത്മവിശ്വാസം കുറയും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരു വേർപിരിയലിന് വിധേയമായേക്കാം.  നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന ഒരു അനന്തരാവകാശം നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം.  

മകരം രാശി (Capricorn Zodiac Sign) 

നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. കുടുംബ ബന്ധങ്ങളില്‍ ശ്രദ്ധിക്കുക. പണത്തിന്‍റെ ഒഴുക്കില്‍ തടസം നേരിടാം. പങ്കാളിയുമായുള്ള ബന്ധത്തില്‍ ശ്രദ്ധിക്കുക. കർക്കടകത്തിലെ ചൊവ്വയുടെ ഈ സംക്രമത്തിൽ നിങ്ങളുടെ പങ്കാളിയെ വാഹനം ഉപയോഗിക്കാൻ അനുവദിക്കരുത്.

കുംഭം രാശി  (Aquarius Zodiac Sign) 

നിങ്ങളുടെ ആശയവിനിമയങ്ങൾ നിങ്ങളുടെ ശത്രുക്കൾ ലക്ഷ്യമിടും. തിനാല്‍ ശ്രദ്ധ പുലര്‍ത്തുക. നിങ്ങളുടെ ആശയവിനിമയങ്ങൾ കാരണം നിയമപരമായ കുരുക്കുകളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിലും നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സംസാരത്തിലും ജോലിസ്ഥലത്തും ശ്രദ്ധ വേണം.

മീനം രാശി ( Pisces Zodiac Sign) 

നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ക്ക് നിങ്ങളോട് ശത്രുത ഉണ്ടാകാം. ഭക്ഷണ രീതികള്‍ ശ്രദ്ധിക്കുക. അച്ഛനോട് ശാന്തമായി പെരുമാറണം. പരുഷമായ വാക്കുകളാൽ പ്രിയപ്പെട്ടവരെ വേദനിപ്പിച്ചേക്കാം. നിങ്ങളുടെ സംസാരരീതി മറ്റുള്ളവരെ വേദനിപ്പിക്കുന്നതും സംഘർഷങ്ങൾ സൃഷ്ടിക്കുന്നതും ആയതിനാൽ നിങ്ങൾ ശ്രദ്ധിക്കണം. ഹൃദയാരോഗ്യം ശ്രദ്ധിക്കണം. കുട്ടികളോട് വിമർശിക്കുന്ന രീതിയിൽ സംസാരിക്കരുത്. കർക്കടകത്തിലെ ചൊവ്വയുടെ ഈ സംക്രമത്തിൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും അശ്രദ്ധയും അനുഭവപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News