Shani Favorite Rashi: ഈ രണ്ടു രാശിക്കാർക്ക് പുറമെ ഇവരും ശനിയുടെ പ്രിയ രാശിക്കാർ
Shani Favorite Rashi: നീതിയുടെ ദൈവം എന്നറിയപ്പെടുന്ന ഗ്രഹമാണ് ശനി. ഓരോരുത്തരും ചെയ്യുന്ന കർമ്മത്തിന് അനുസരിച്ചുള്ള ഫലമാണ് ശനി നൽകുന്നത്. എങ്കിലും ശനിയെന്നു കേൾക്കുമ്പോഴേ എല്ലാവർക്കും പേടിയാണ്.
Shani Favorite Zodiac: ശനി മനുഷ്യർക്ക് അവരുടെ നല്ലതും ചീത്തയുമായ കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്നു. എന്നിരുന്നാലും ശനിയെന്നു കേൾക്കുമ്പോഴേ ആളുകൾക്ക് ഭയമാണ്. ശനി മകരം, കുംഭം എന്നീ രണ്ട് രാശിക്കാരുടെ അധിപനാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രണ്ട് രാശിക്കാർ ശനിക്ക് പ്രിയപ്പെട്ടവരാണ്. ഇത് കൂടാതെയും ചില രാശികളുണ്ട് അതിനേയും ശനിക്ക് ഇഷ്ടമാണ്. ഇവരെ ഏഴര ശനി കണ്ടക ശനി കാലത്തു പോലും അധികം ബുദ്ധിമുട്ടിക്കില്ല.
Also Read: Budhaditya Yoga: ബുധാദിത്യ യോഗത്തിലൂടെ കുംഭം ഉൾപ്പെടെ ഈ 6 രാശിക്കാർക്ക് ഡിസംബർ 3 വരെ വൻ ധനലാഭം!
മകരം (Capricorn): മകരം രാശിയുടെ അധിപനാണ് ശനി. അതിനാൽ ഈ രാശിയെ ശനിയുടെ പ്രിയരാശിയായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഏഴര, കണ്ടക ശനി കാലത്തും മകര രാശിക്കാർക്ക് അധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരില്ല. അതായത് മകരം രാശിക്കാരിൽ ശനി ദേവന്റെ വിശേഷക കൃപ നിലനിൽക്കുന്നുവെന്നർത്ഥം.
കുംഭം (Aquarius): ശനി കുംഭ രാശിക്കാരുടെ അധിപനാണ്. അതിനാൽ ഈ രാശിക്കാർക്കും ശനിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ശനിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടിവരില്ല. അതുകൊണ്ടാണ് ഈ ആളുകൾ സാമ്പത്തികമായി ശക്തരായി തുടരുന്നത്.
Also Read: നിർത്തിയിട്ടിരുന്ന ബൈക്കിൽ സ്‌കൂട്ടി കൊണ്ടിടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ഇടവം (Taurus): ശനിയ്ക്ക് ഇടവ രാശിക്കാരോട് വരെയധികം ദയയുണ്ടായിരിക്കും. ഇടവ രാശിക്കാരുടെ അധിപൻ ശുക്രനാണ്. എങ്കിലും ഈ രാശിയും തനിക്ക് പ്രിയമാണ് അതുകൊണ്ടുതന്നെ വർക്കും ലഭിക്കും വാൻ ഗുണങ്ങൾ. ഇവർക്ക് ശനി അശുഭകരമായ ഫലങ്ങൾ നൽകുന്നില്ല.
തുലാം (Libra): തുലാം രാശിയും ശനി ദേവിന് വളരെ പ്രിയപ്പെട്ട രാശിയാണ്. ഈ രാശിയുടെ അധിപൻ ശുക്രനാണ് തുലാം രാശിയിൽ ശനി ഉന്നതനാണ്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ഏഴര ശനി കണ്ടക ശനി എന്നീ പ്രശ്നങ്ങൾ ഉള്ളപ്പോഴും അധികം ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല. ശനി ഈ രാശിക്കാർക്ക് നല്ല പുരോഗതി നൽകുന്നു.
Also Read: Saturn Favorite Zodiac: ഈ രാശിക്കാർക്ക് ലഭിക്കും ശനിയുടെ അനുഗ്രഹം! ലഭിക്കും വൻ പുരോഗതി
ധനു (Sagittarius): ധനു രാശിയുടെ അധിപൻ വ്യാഴമാണ്. ശനിയും വ്യാഴവുമായി നല്ല ബന്ധമുള്ളതിനാൽ ധനു രാശിക്കാർക്ക് ശനിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും. ഈ രാശിക്കാർക്ക് ശനി കാരണം അധികം കഷ്ടപ്പെടേണ്ടി വരില്ല. ശനി ഈ രാശിക്കാർക്ക് ധാരാളം പണം നൽകുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...