Rahu Budh Yuti 2024: 18 വർഷത്തിന് ശേഷം രാഹു ബുധ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും പുത്തൻ ജോലിയും അപാര ധനവും!
Rahu Budh Yuti Effects: വേദ ജ്യോതിഷപ്രകാരം ബുധനും രാഹുവും കൂടിച്ചേരാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും ആകസ്മിക ധനലാഭം
Mercury Rahu Conjunction: ജ്യോതിഷപ്രകാരം കടുത്ത വാക്കുകൾ, ദുഷ്ട കർമ്മങ്ങൾ, ത്വക്ക് രോഗങ്ങൾ, യാത്രകൾ എന്നിവയുടെ കാരകനായിട്ടാണ് രാഹുവിനെ കണക്കാക്കുന്നത്. അതുപോലെ ബുദ്ധി സംസാരം, ചാതുര്യം എന്നിവയുടെ കാരകനായിട്ടാണ് ബുധനെ കണക്കാക്കുന്നത്. അതായത് ഈ ഗ്രഹങ്ങളുടെ സഞ്ചാരത്തിൽ മാറ്റം വരുമ്പോൾ ഇതിലൊക്കെയും മാറ്റം വരും.
ഈ മാസം 9 ന് ബുധൻ രാശിമാറി മീന രാശിയിൽ പ്രവേശിക്കും. ഇവിടെ നേരത്തെ തന്നെ രാഹു ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഈ രണ്ടു ഗ്രഹങ്ങളും മീനത്തിലെ കൂടിച്ചേരും അതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം മാറിമറിയും. ഒപ്പം ധനസമ്പത്തിൽ വർധനവുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...
Also Read:
കർക്കടകം (Cancer): ഈ രാശിക്കാർക്ക് രാഹു ബുധ സംഗമം വലിയ നേട്ടങ്ങൾ നൽകും. കാരണം ഈ കൂടിച്ചേരൽ ഈ രാശിയുടെ നവമ ഭാവത്തിലാണ് നടക്കുന്നത്. അതുകൊണ്ട് ഈ സമയം നിങ്ങളുടെ ഭാഗ്യം തെളിയും. ഒപ്പം മാതാപിതാക്കളോടൊപ്പം നിങ്ങളുടെ ബന്ധം മികച്ചതാകും. കുടുംബസുഖവും ഈ സമയം ലഭിക്കും. വിദേശ യാത്രയ്ക്കും ഈ സമയം യോഗമുണ്ടാകും. ഈ രാശിയിലെ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും.
കുംഭം (Aquarius): രാഹു ബുധ സംഗമം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. കാരണം ഈ സംഗമം നിങ്ങളുടെ ജാതകത്തിലെ ധന ഭാവനത്തിലാണ് നടക്കാൻ പോകുന്നത്. അതുകൊണ്ട് നിങ്ങൾക്ക് ഈ സമയം ആകസ്മിക ധനനേട്ടം ഉണ്ടായേക്കാം. പുതിയ വാഹനം, വസ്തു എന്നിവ വാങ്ങാൻ യോഗം. ബിസിനസിൽ നല്ല നേട്ടങ്ങൾ ഉണ്ടാകാനുള്ള യോഗമുണ്ട് . വ്യക്തിത്വം തിളങ്ങും, നിങ്ങളുടെ പദ്ധതികൾ വിജയിക്കും. സമൂഹത്തിൽ നിങ്ങൾക്ക് ആദരവും ബഹുമാനവും പദവിയും ലഭിക്കും.
Also Read:
ധനു (Sagittarius): രാഹു ബുധ സംയോഗം ധനു രാശിക്കാർക്ക് നല്ല ദിനങ്ങൾക്ക് തുടക്കമാകും. കാരണം ഈ സംയോഗം നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ നിങ്ങൾക്ക് ഈ സമയം ഭൗതിക നേട്ടങ്ങൾ ലഭിക്കും. ജോലിയുള്ളവർക്ക് നിങ്ങൾ ചെയ്ത കഠിനപ്രയത്നത്തിന് ഫലം ലഭിക്കും. നിങ്ങളുടെ പദവിയിൽ ഉയർച്ചയുണ്ടാകും. ഒപ്പം ഈ സമയം നിങ്ങൾക്ക് പൈതൃക സ്വത്ത് ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)