Broom Remedies for Money: നമ്മുടെ  വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍  നാം ഏറെ ശ്രദ്ധിക്കാറുണ്ട്.  വൃത്തിയും വെടിപ്പുമുള്ള വീട്ടില്‍ ലക്ഷ്മിദേവിയുടെ വാസമുണ്ടാകുമെന്നും സമ്പത്തിന് യാതൊരു കുറവും ഉണ്ടാകില്ല  എന്നുമാണ് വിശ്വാസം.   


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുന്നതിനായി വീട് എപ്പോഴും  വൃത്തിയായി സൂക്ഷിക്കണം. വീട്ടിലെ അംഗങ്ങള്‍ എന്നും ഒരുമയോടെ ജീവിക്കുന്നതിനും  ധനാഗമത്തിനും വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്‌. 


Also Read:  Mangal Margi 2023:  ഈ രാശിക്കാരുടെ ജീവിതം ജനുവരി 13 മുതൽ തകിടം മറിയും, അശുഭ കാര്യങ്ങള്‍ക്ക് സാധ്യത  


ലക്ഷ്മിദേവിയുടെ കൃപാകടാക്ഷം ലഭിക്കാന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്ന് നമുക്കറിയാം. വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകര്‍ഷിക്കുന്നുവെന്നാണ് വിശ്വാസം. വീട്ടില്‍ ഐക്യവും സന്തോഷവും നിലനിര്‍ത്തുന്നതിനും ധനാഗമത്തിനും ദാരിദ്ര്യം നീക്കുന്നതിനും വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്‌.


Also Read:  Makar Sankranti 2023: മകരസംക്രാന്തിക്ക് മുമ്പ് ഈ 4 രാശിക്കാരുടെ ജീവിതത്തില്‍ അനുഗ്രഹത്തിന്‍റെ പെരുമഴ, ലക്ഷ്മി ദേവി സമ്പത്ത് വർഷിക്കും


ഹൈന്ദവ വിശ്വാസത്തില്‍ ചൂൽ ലക്ഷ്മിദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരാണമനുസരിച്ച് ചൂലില്‍  ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ചൂലുമായി ബന്ധപ്പെട്ട് പാലിക്കേണ്ടതായ പല നിയമങ്ങളും ഉണ്ട്. ഈ നിയമങ്ങൾ ശരിയായി നടപ്പാക്കുന്നതിലൂടെ എല്ലാത്തരം വാസ്തു ദോഷങ്ങളിൽ നിന്നും ഒരാൾക്ക് മുക്തി ലഭിക്കുന്നു, ഒപ്പം ധനലാഭത്തിനുള്ള സാധ്യതകളും തുറന്നു കിട്ടുന്നു. ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനും സമ്പത്തിന്‍റെ വളർച്ചയുടെ പുതിയ വഴികൾ തുറക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ചൂലുമായി ബന്ധപ്പെട്ട ചില ഫലപ്രദമായ നടപടികൾ സ്വീകരിക്കാം. 


ശനിദശ 


ജാതകത്തില്‍ ശനിദശയാണ്‌  നടക്കുന്നത് എങ്കില്‍ ശനിയാഴ്ച പുതിയ ചൂല്‍ വാങ്ങരുത്. ശനിയാഴ്ച പുതിയ ചൂല്‍ വാങ്ങുന്നത് ഒരു വ്യക്തിയെ ശനി ദേവന്‍റെ കോപത്തിന് ഇരയാക്കാം 


ചൂല്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക


നിങ്ങൾ ഒരു ചൂൽ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് എങ്കില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ചില ദിവസങ്ങള്‍ ചൂല്‍ വാങ്ങുന്നതിന് ഒട്ടും ഉചിതമല്ല. അതായത് ഈ ദിവസങ്ങളില്‍ ചൂല്‍ വാങ്ങിയാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതേസമയം, ചൊവ്വ, ശനി, ഞായർ ദിവസങ്ങളിൽ ചൂല്‍ വാങ്ങുന്നത് വളരെ  ശുഭകരമായി കണക്കാക്കപ്പെടുന്നു. പുതിയ ചൂല്‍ ഉയോഗിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ഒരു കാര്യം ശ്രദ്ധിക്കണം. ചൂലിന്‍റെ മുകള്‍ ഭാഗത്ത്‌ വെളുത്ത നിറമുള്ള ഒരു നൂൽ കെട്ടുക. ഇതിലൂടെ ലക്ഷ്മിദേവിയെ നാം  നമ്മുടെ ഭവനത്തില്‍ സ്ഥിര താമസമാക്കുകയാണ് ചെയ്യുന്നത്. 


ചൂല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം


ചൂല്‍ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. അതായത് ചൂലിനെ എപ്പോഴും ബഹുമാനിക്കണം, അബദ്ധത്തിൽ പോലും ചൂലില്‍ ചവിട്ടരുത്. ഇത് ലക്ഷ്മി ദേവിയെ അപമാനിക്കുന്നതിന് തുല്യമാണ്. ചൂല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുമ്പോള്‍ ബഹുമാനിക്കുന്നത്‌ ലക്ഷ്മിദേവിയെ ആണ്. ഇത് ദേവിയെ പ്രസാദിപ്പിക്കുകയും ദേവിയുടെ കൃപ നിങ്ങളുടെ മേല്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. അതായത്, ചൂല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് വഴി ദാരിദ്ര്യം അകറ്റാം 


പഴയ ചൂല്‍ എന്ന് ഉപേക്ഷിക്കാം 


പുതിയ ചൂല്‍ വാങ്ങുന്നതുപോലെ തന്നെ പഴയ ചൂല്‍ ഉപേക്ഷിക്കാനും ഒരു ദിവസമുണ്ട്. അതായത്,  ഏതു ദിവസവും പഴയ ചൂല്‍ ഉപേക്ഷിക്കരുത്. ശനിയാഴ്ച മാത്രമേ പഴയ ചൂൽ വീട്ടിൽ നിന്ന് കളയാവൂ. ഇത് നിങ്ങളുടെ വീട്ടില്‍ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കുകയും സമ്പത്തിന്‍റെ വരവിന് പുതിയ വാതിലുകൾ തുറക്കുകയും ചെയ്യുന്നു. വെള്ളിയാഴ്ച ലക്ഷ്മിയുടെ ദിവസമായി കണക്കാക്കപ്പെടുന്നു, അതിനാൽ ഈ ദിവസം അബദ്ധവശാൽ പോലും ചൂൽ വീട്ടിൽ നിന്ന് ഉപേക്ഷിക്കരുത്. ഇത് ലക്ഷ്മിദേവിയുടെ കോപത്തിന് ഇടയാക്കും  


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.