Mangal Margi 2023: ചൊവ്വയെ ഗ്രഹങ്ങളുടെ കമാൻഡർ എന്നാണ് ജ്യോതിഷികള്‍ വിശേഷിപ്പിക്കുന്നത്. ജാതകത്തില്‍ ചൊവ്വയുടെ സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നു.
ജനുവരി 13 മുതല്‍ ജ്യോതിഷത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. വിവിധ രാശിക്കാരില്‍ ഇത് വലിയ തോതില്‍ സ്വാധീനം ചെലുത്തും. അതായത്, ജനുവരി 13 മുതൽ ഇടവം രാശിയില്‍ ചൊവ്വ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഒക്ടോബർ 30 വരെ ചൊവ്വ നേർരേഖയിൽ തുടരും. ജ്യോതിഷ പ്രകാരം, ഇത് ചില രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കുന്നുവെങ്കില്‍ ചിലര്‍ക്ക് ഏറെ ദോഷം ചെയ്യും. അതായത് ചില രാശിക്കാര്‍ ഏറെ ശ്രദ്ധിക്കണം.
ഒരാളുടെ ജാതകത്തിൽ ചൊവ്വ ബലഹീനനാണെങ്കിൽ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്. ജനുവരി 13 മുതൽ ഇടവം രാശിയില്‍ ചൊവ്വ നേർരേഖയിൽ സഞ്ചരിയ്ക്കുന്നത് ചില രാശിക്കാര്‍ക്ക് അങ്ങേയറ്റം അശുഭകരമായിരിക്കും. അവർ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ രാശികൾ ഏതൊക്കെയാണെന്ന് അറിയാം.
ഇടവം രാശി (Taurus) : ഈ രാശിയിൽ ചൊവ്വ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. ഇത് ഇടവം രാശിക്കാര്‍ക്ക് ഗുണകരമല്ല. ചൊവ്വയുടെ ഈ നേരിട്ടുള്ള സഞ്ചാരം മൂലം രോഗങ്ങൾ മൂലമുള്ള ചെലവുകൾ വര്‍ദ്ധിക്കുമെന്ന് ജ്യോതിഷികൾ പറയുന്നു. നിങ്ങളുടെയാകാം, അല്ലെങ്കില്‍ മാതാപിതാക്കളുടെയാകാം അസുഖത്തിന് ധാരാളം പണ ചെലവ് ൾ ഉണ്ടാകാം. എന്നാൽ ഈ ബുദ്ധിമുട്ടുകൾ മറികടക്കാൻ നിങ്ങൾക്ക് കഴിയും.
മിഥുനം രാശി (Gemini): പങ്കാളിയുമായി കലഹത്തിന് സാധ്യത എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ചൊവ്വയുടെ നേരിട്ടുള്ള സഞ്ചാരം മൂലം ദാമ്പത്യ ജീവിതത്തിൽ വിള്ളലുകള്‍ സംഭവിക്കാം. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ജീവിത പങ്കാളിയോട് നന്നായി പെരുമാറുകയും ക്ഷമയോടെ പ്രശ്നങ്ങൾ പരിഹരിക്കുകയും വേണം.
തുലാം രാശി (Libra): ചൊവ്വയുടെ നേരിട്ടുള്ള ചലനം തുലാം രാശിക്കാരുടെ സംസാരരീതിയില്‍ പുരോഗതി കൊണ്ടുവരും. എന്നാൽ വലിയ ആളുകളുമായോ ഉദ്യോഗസ്ഥരുമായോ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക. യാത്രയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ദീർഘദൂരം യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത്. മറ്റുള്ളവരുടെ വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.
വൃശ്ചികം രാശി (Scorpio): ചൊവ്വയുടെ നേരിട്ടുള്ള ചലനം മൂലം ഈ രാശിക്കാരുടെ മാനസികാവസ്ഥ വ്യത്യാസപ്പെടും. കോപം നിലനിൽക്കും. ഇക്കാരണത്താൽ, അടുത്ത ആളുകളുമായുള്ള ബന്ധത്തെ ഇത് മോശമായി ബാധിക്കും. ഈ രാശിക്കാര്‍ പെരുമാറ്റത്തില്‍ നന്നായി സൂക്ഷിക്കണം. ഒരു കാരണവുമില്ലാതെ തർക്കത്തിൽ ഏർപ്പെടുന്നത് നഷ്ടത്തിലേക്ക് നയിക്കുമെന്നതിനാൽ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക.
എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്?
ചൊവ്വയുടെ നേരിട്ടുള്ള സഞ്ചാരം മൂലം ജീവിതത്തിൽ പ്രശ്നങ്ങൾ വർദ്ധിക്കാൻ തുടങ്ങിയാൽ, നിങ്ങൾ മഹാദേവന്‍റെ പുത്രനായ കാർത്തികേയനെ ആരാധിക്കണം. കാർത്തികേയനെ പൂജിച്ചാൽ ചൊവ്വയുടെ അനുഗ്രഹം ലഭിക്കും. ഇതുകൂടാതെ ഹനുമാൻജിയെ ആരാധിക്കുന്നത് മംഗളദോഷവും അകറ്റുന്നു. ചൊവ്വയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മറികടക്കാൻ, ഒരാൾ കാലഭൈരവനെ ആരാധിക്കുകയും മന്ത്രങ്ങൾ ജപിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...