Grah Gochar 2023: ബുധനും വ്യാഴവും സൂര്യനും ചേർന്ന് മഹാസംഗമം; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം ഒപ്പം ജോലിയിൽ പുരോഗതിയും!
Planet Conjunction in Pisces: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംഗമം വളരെ പ്രധാനമാണ്. ഈ സമയത്ത് വ്യാഴം, ബുധൻ, സൂര്യൻ എന്നീ ഗ്രഹങ്ങൾ മീനരാശിയിലുണ്ട്. ഈ 3 പ്രധാന ഗ്രഹങ്ങൾ മീന രാശിയിൽ കൂടിച്ചേരുന്നത് ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
Grah Yuti 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ രാശി മാറ്റുന്നു. ഇതോടൊപ്പം ഗ്രഹങ്ങളുടെ കൂടിച്ചേരലും ഉണ്ടാകും. ഗ്രഹങ്ങളുടെ സഖ്യം രാജ്യവും ലോകവും ഉൾപ്പെടെ എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഒരു പ്രധാന സ്വാധീനം ചെലുത്താറുണ്ട്. നിലവിൽ 3 പ്രധാന ഗ്രഹങ്ങൾ മീനരാശിയിൽ കൂടിച്ചേർന്നിരിക്കുകയാണ്. സൂര്യൻ, ഗുരു, ബുധൻ എന്നീ ഗ്രഹങ്ങളുടെ ഈ മഹായുതി വളരെ പ്രത്യേകതയുള്ളതാണ്. വ്യാഴത്തിന്റെ രാശിയായ മീനരാശിയിൽ രൂപീകരിക്കുന്ന ഈ മഹായുതി ചില രാശിക്കാർക്ക് വളരെ വിശേഷമായിരിക്കും. സൂര്യൻ വിജയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഘടകമാണ്. അതുപോലെ വ്യാഴം ഭാഗ്യവും ദാമ്പത്യവും സന്തോഷവും നൽകുന്ന ഗ്രഹമാണ്. ബുധനാകട്ടെ സമ്പത്ത്, ബിസിനസ്സ്, ബുദ്ധി എന്നിവയുടെ ഘടകമാണ്. ഇങ്ങനെ മീന രാശിയിൽ ഈ ഗ്രഹങ്ങളുടെ യോഗം ഈ മേഖലകളെയെല്ലാം ബാധിക്കും. സൂര്യൻ, ബുധൻ, ഗുരു എന്നിവയുടെ സംയോഗം ഏത് രാശിയിലുള്ള ആളുകളുടെ ഭാഗ്യം പ്രകാശിപ്പിക്കുമെന്ന് നമുക്ക് നോക്കാം...
മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് ഈ മഹായുതി വളരെ ഗുണകരമായിരിക്കും. ഈ ആളുകൾക്ക് മികച്ച വിജയം നേടാൻ കഴിയും. ജോലിസ്ഥലത്ത് നല്ല സമയം ചെലവഴിക്കാൻ സാധിക്കും. നിങ്ങളുടെ സ്വാധീനം വർദ്ധിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ഏത് രോഗത്തിൽ നിന്നും മുക്തി നേടാനും കഴിയും.
കർക്കടകം (Cancer): ഗ്രഹങ്ങളുടെ മഹാസംഗമം ബന്ധങ്ങളുടെ കാര്യത്തിൽ കർക്കടക രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് ആരെങ്കിലുമായി പിണക്കമുണ്ടായിരുന്നെങ്കിൽ അത് മാറും. ജോലി തിരച്ചിൽ അവസാനിക്കും ഈ സമയം ഇവർക്ക് നല്ലൊരു ജോലി ലഭിക്കും. കരിയറിന് നല്ല സമയം. ധനഗുണമുണ്ടാകും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും.
Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരന്റെ കുസൃതി, നാണിച്ചു ചുവന്ന് വധുവും..! വീഡിയോ വൈറൽ
ചിങ്ങം (Leo): സൂര്യൻ, ബുധൻ, വ്യാഴം എന്നിവയുടെ കൂടിച്ചേരൽ ചിങ്ങം രാശിക്കാർക്ക് സ്ഥാനം, ധനം, അഭിമാനം എന്നിവയൊക്കെ നൽകും. ബാങ്ക് ബാലൻസ് വർദ്ധിക്കും. പ്രതീക്ഷിക്കാത്തിടത്തു നിന്നും പെട്ടെന്ന് ധനം ലഭിക്കും. നിക്ഷേപത്തിൽ നിന്നും വൻ ലാഭം ലഭിക്കും.
വൃശ്ചികം (Scorpio): ഈ സമയം വൃശ്ചിക രാശിക്കാർക്ക് അത്ഭുതകരമായ ഫലങ്ങൾ ലഭിക്കും. നിങ്ങൾക്ക് പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ ലഭിക്കാൻ യോഗം. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും, ബിസിനസ്സ് വിഭാഗത്തിനും നേട്ടം ലഭിക്കും, വരുമാനം വർദ്ധിക്കും.
Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ
മീനം (Pisces): മൂന്ന് ഗ്രഹങ്ങളും കൂടിച്ചേരുന്നത് മീന രാശിക്കാരുടെ ധൈര്യവും ഭാഗ്യവും വർദ്ധിക്കും. ജോലിയിൽ വിജയം ഉണ്ടാകും. ആവശ്യമുള്ള സമയത്ത് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും, സാമ്പത്തിക നേട്ടത്തിനും ശക്തമായ സാധ്യതയുണ്ട്. ഏത് പരീക്ഷയിലും വിജയം നേടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...