Lakshminarayan Yog Benefits: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റേതായ നിശ്ചിത സമയത്ത് രാശി മാറാറുണ്ട്.  ഇതിന്റെ സ്വാധീനം രാജ്യത്തിനും ലോകത്തിനുമൊപ്പം 12 രാശിക്കാരുടെയും ജീവിതത്തിലും കാണാം. ഗ്രഹസംക്രമത്തിന്റെ ഫലങ്ങൾ അനുകൂലവും പ്രതികൂലവുമാകാം. മെയ് മാസം ആരംഭിച്ചിരിക്കുകയാണ് അത്തരമൊരു സാഹചര്യത്തിൽ മെയ് 2 ആയ ഇന്ന് ശുക്രൻ മിഥുന രാശിയിൽ സംക്രമിക്കുകയും ബുധനുമായി സഖ്യമുണ്ടാക്കുകയും ചെയ്യും. മിഥുന രാശിയിൽ ബുധനും ശുക്രനും ഉള്ളതിനാൽ ലക്ഷ്മീ നാരായണയോഗം രൂപപ്പെടുന്നു. ജ്യോതിഷത്തിൽ ഈ യോഗത്തെ വളരെ ശുഭകരമായി കണക്കാക്കുന്നു, ഈ സമയത്ത് ചില രാശിക്കാർക്ക് പ്രത്യേക ഗുണം ലഭിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Gajalakshmi Rajyog: ചന്ദ്രഗ്രഹണത്തിന് മുൻപ് ഗജലക്ഷ്മിരാജയോഗം, ഈ 5 രാശിക്കാർക്ക് ധന വർഷം, ഒപ്പം കിടിലം നേട്ടങ്ങളും! 


ഇടവം (Taurus): ലക്ഷ്മീ നാരായണ യോഗം ഇടവ രാശിക്കാർക്ക് ഒരു അനുഗ്രഹമായിരിക്കും.  ഇതിലൂടെ ഇവർക്ക് ബമ്പർ ധനനേട്ടങ്ങൾ ലഭിക്കും.  അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ജോലിയിൽ പ്രമോഷൻ,  ബിസിനസുകാർക്ക് പുരോഗതി എന്നിവയുണ്ടാകും. മൊത്തത്തിൽ ഈ സമയം ഇവർക്ക് സാമ്പത്തിക സ്ഥിതിയിൽ വളരെയധികം പുരോഗതി കൊണ്ടുവരും. മേലധികാരിയുടെ പിന്തുണ ലഭിക്കും. പുതിയ ഉത്തരവാദിത്തം ലഭിക്കും.


മിഥുനം (Gemini): ലക്ഷ്മി നാരായണ യോഗത്തിലൂടെ മിഥുന രാശിക്കാരുടെ വ്യക്തിത്വം മെച്ചപ്പെടും. നിങ്ങളുടെ വ്യക്തിത്വത്തിന്റെ ആകർഷണം നിങ്ങളെ ജനപ്രിയനാക്കും. നിങ്ങൾ സ്വതന്ത്രമായി പണം ചെലവഴിക്കും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. നിങ്ങൾ എല്ലാകാര്യത്തിലും സമൂഹത്തിൽ സജീവമായിരിക്കും. പങ്കാളിത്തത്തോടെ പ്രവർത്തിക്കാൻ നല്ല സമയമാണ്.


Also Read: Guru Gochar 2023: 12 വർഷത്തിന് ശേഷം വിപരീത രാജയോഗം; ഈ 5 രാശിക്കാർക്ക് അടിപൊളി സമയം!


 


കന്നി (Virgo): ലക്ഷ്മീ നാരായണ യോഗം കന്നി രാശിക്കാർക്ക് തൊഴിൽരംഗത്ത് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ജോലിയിൽ പ്രമോഷൻ. വരുമാനം വർദ്ധിക്കും. പുതിയ ചുമതലകൾ കണ്ടെത്താനാകും, ബിസിനസ്സിൽ ലാഭം എന്നിവ ഈ സമയം ഉണ്ടാകും. നിങ്ങൾക്ക് പുതിയ ഓർഡറുകൾ ലഭിക്കും, അതിലൂടെ നിങ്ങൾക്ക് വളരെയധികം സാമ്പത്തിക നേട്ടം നൽകും. വസ്തുവിൽ നിന്ന് ലാഭം ഉണ്ടാക്കും നിക്ഷേപത്തിനും നല്ല സമയം.  


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.