Gajalakshmi Rajyog: ചന്ദ്രഗ്രഹണത്തിന് മുൻപ് ഗജലക്ഷ്മി രാജയോഗം, ഈ 5 രാശിക്കാർക്ക് ധന വർഷം, ഒപ്പം കിടിലം നേട്ടങ്ങളും!

Chandra Grahan 2023:  ഏപ്രിൽ 22 ന് ദേവന്മാരുടെ ഗുരുവായ വ്യാഴം മേട രാശിയിൽ പ്രവേശിച്ചു. രാഹു നേരത്തെ തന്നെ ഇവിടെ ഉണ്ട്. രാഹുവും വ്യാഴവും ഏതെങ്കിലും രാശിയിൽ കണ്ടുമുട്ടുമ്പോൾ ഗജലക്ഷ്മി രാജയോഗം രൂപപ്പെടും. 

Written by - Ajitha Kumari | Last Updated : May 1, 2023, 10:56 AM IST
  • ചന്ദ്രഗ്രഹണത്തിന് മുൻപ് ഗജലക്ഷ്മി രാജയോഗം
  • രാഹുവും വ്യാഴവും ഏതെങ്കിലും രാശിയിൽ കണ്ടുമുട്ടുമ്പോൾ ഗജലക്ഷ്മി രാജയോഗം രൂപപ്പെടും
  • മെയ് 5 ബുദ്ധ പൂർണിമ കൂടിയാണ്
Gajalakshmi Rajyog: ചന്ദ്രഗ്രഹണത്തിന് മുൻപ് ഗജലക്ഷ്മി രാജയോഗം, ഈ 5 രാശിക്കാർക്ക് ധന വർഷം, ഒപ്പം കിടിലം നേട്ടങ്ങളും!

Guru-Rahu Yuti 2023: ജീവിതത്തിൽ പണം ആഗ്രഹിക്കാത്തവരായി ആരുണ്ട്. പണം സമ്പാദിക്കാൻ ആളുകൾ ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു.  ചില രാശികകരിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം പെയ്തിറങ്ങുമ്പോൾ ചിലരുടെ കൈയിൽ ഒരു പൈസ പോലും ബാക്കിയുണ്ടാകുമില്ല. പലരുടെയും ജാതകത്തിൽ പണം സ്വയമേവ ആകർഷിക്കപ്പെടുന്ന ഇത്തരം യോഗങ്ങളുണ്ട്. 2023-ലെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 ന് ദൃശ്യമാകും. വളരെ മംഗളകരമെന്ന് കരുതുന്ന ഗജലക്ഷ്മി രാജയോഗം ഈ ചന്ദ്രഗ്രഹണത്തിന് മുമ്പ് രൂപപ്പെട്ടിരിക്കുകയാണ്.

Also Read: ബുധന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ലഭിക്കും വൻ സമ്പൽസമൃദ്ധി!

ഏപ്രിൽ 22 ന് ദേവന്മാരുടെ ഗുരുവായ വ്യാഴം മേടത്തിൽ പ്രവേശിച്ചു. രാഹു നേരത്തെ തന്നെ ഇവിടെ ഉണ്ടായിരുന്നു. രാഹുവും വ്യാഴവും ഏതെങ്കിലും രാശിയിൽ കണ്ടുമുട്ടുമ്പോൾ ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നു. മെയ് 5 ബുദ്ധ പൂർണിമ കൂടിയാണ്. ഈ ദിവസം ചന്ദ്രഗ്രഹണ സമയത്തും  ഗജലക്ഷ്മി രാജയോഗത്തിന്റെ സ്വാധീനം ഉണ്ടാകും.  ഗജലക്ഷ്മി രാജയോഗത്തിന്റെ ഫലം 5 രാശികളിൽ ദൃശ്യമാകും. ഈ രാശിക്കാർക്ക് വലിയ ലാഭത്തിന് സാധ്യതയുണ്ട്. ഈ 5 ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത; പാചക വാതക വിലയിൽ വൻ ഇടിവ് 

മിഥുനം (Gemini):  ഗജലക്ഷ്മീ രാജയോഗം മൂലം മിഥുന രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. പ്രൊഫഷണൽ ജീവിതത്തിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. ജോലിയിൽ പുരോഗതിക്ക് സാധ്യത.

കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് ഗജലക്ഷ്മീ രാജയോഗം മൂലം ധനലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ കാലയളവിൽ ബിസിനസുകാർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. ഇതുകൂടാതെ ഭാഗ്യവും നിങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കും.

Also Read: Guru Gochar 2023: 12 വർഷത്തിന് ശേഷം വിപരീത രാജയോഗം; ഈ 5 രാശിക്കാർക്ക് അടിപൊളി സമയം!

കന്നി (Virgo): രാഹുവും വ്യാഴവും ചേർന്ന് രൂപപ്പെടുന്ന ഗജലക്ഷ്മീ രാജയോഗം മൂലം ദാമ്പത്യ ജീവിതം അത്ഭുതകരമായിരിക്കും. ഇതുകൂടാതെ നിങ്ങൾ സാമ്പത്തികമായി ശക്തരാകും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. ബിസിനസ്സിലും മികച്ച ഫലങ്ങൾ കൈവരിക്കും.

തുലാം (Libra):  തുലാം രാശിക്കാർക്കും ഗജലക്ഷ്മീ രാജയോഗത്തിന്റെ പൂർണമായ നേട്ടങ്ങൾ ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന പണികൾ പൂർത്തിയാകും. ഇതുകൂടാതെ പൂർവിക സ്വത്തുക്കളിൽ നിന്നും സാമ്പത്തിക നേട്ടം ലഭിക്കും. ഇതുകൂടാതെ പണം ലഭിക്കാനുള്ള സാധ്യതയുണ്ട്.

Also Read: ബുധ-ശുക്ര സംഗമം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ 3 രാശിക്കാർക്ക് വൻ ധനവർഷം!

മീനം (Pisces):  മീനം രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. ഈ കാലയളവിൽ നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. ഇതോടൊപ്പം കടബാധ്യതയും ഇല്ലാതാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News