Mercury Rise 2023: കർക്കടക രാശിയിൽ ബുധന്റെ ഉദയം; ഈ 3 രാശിക്കാർക്ക് നല്ല സമയം, സമ്പത്തും വിജയവുമുണ്ടാകും
ബുദ്ധിയുടെയും യുക്തിയുടെയും ഘടകമായി ബുധൻ കണക്കാക്കപ്പെടുന്നു. ബുധന്റെ ഉദയം പല രാശിക്കാർക്കും ഗുണം ചെയ്യും.
Mercury Transit in Cancer 2023: ജാതകത്തിൽ അനുകൂല സ്ഥാനത്തുള്ള ബുധന്റെ സാന്നിധ്യം ഒരു വ്യക്തിയെ കൂടുതൽ ബുദ്ധിമാനും എല്ലാ കാര്യത്തിലും വിജയവും നൽകുന്നു. അതിനാൽ ബുധന്റെ സ്ഥാനത്ത് വരുന്ന ഏത് മാറ്റവും ഒരു വ്യക്തിയുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഈ സമയത്ത് ബുധൻ കർക്കടക രാശിയിൽ പ്രവേശിച്ച് ശക്തമായ സ്ഥാനത്ത് നിൽക്കുന്നു. ജൂലൈ 11-ന് ബുധന്റെ ഉദയം കർക്കടക രാശിയിൽ സംഭവിച്ചു. ഇത് 12 രാശികളേയും ബാധിക്കും.എന്നാൽ ചില രാശിക്കാർക്ക് ബുധന്റെ ഈ ഉദയം അളവറ്റ സമ്പത്തും വിജയവും നൽകും.
മിഥുനം - മിഥുനം രാശിക്കാർക്ക് ബുധന്റെ ഉദയത്തിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും. സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. എവിടെയെങ്കിലും പണം കുടുങ്ങി കിടക്കുന്നുണ്ടെങ്കിൽ തിരികെ ലഭിക്കുകയും വരുമാനത്തിൽ വർദ്ധനവുണ്ടാകുകയും ചെയ്യും. ആത്മവിശ്വാസം വർധിക്കും. വസ്തുവോ ഭൂമിയോ വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചേക്കാം. ജോലി സാധ്യതകൾ, സ്ഥാനക്കയറ്റം അല്ലെങ്കിൽ സ്ഥലംമാറ്റം എന്നിവ സംബന്ധിച്ച് നല്ല വാർത്തകൾ വന്നേക്കാം.
കന്നി - കന്നി രാശിക്കാർക്ക് ബുധന്റെ ഉദയം ഗുണം ചെയ്യും. അവർക്ക് അനുകൂലമായ ഫലങ്ങളും നേട്ടങ്ങളും ലഭിക്കും. ബിസിനസ്സിൽ വിപുലീകരണത്തിനും ലാഭം വർദ്ധിക്കുന്നതിനും സാധ്യതയുണ്ട്. വരുമാനത്തിൽ വർദ്ധനവുണ്ടാകും. അത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ജോലിയിലും ജീവിതത്തിലും പുരോഗതിയുണ്ടാകും. ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യും. ആത്മാഭിമാനം വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ ഐക്യം പ്രതീക്ഷിക്കാം.
മകരം - ബുധന്റെ ഉദയം മകരം രാശിക്കാരിൽ നല്ല സ്വാധീനം ചെലുത്തും. ജീവിതത്തിന്റെ പല മേഖലകളിലും അനുകൂലമായ ഫലങ്ങൾ അനുഭവപ്പെടും. സ്ഥാനക്കയറ്റത്തിനും ഇൻക്രിമെന്റിനും സാധ്യതയുണ്ട്. കുടുങ്ങിയ പണം തിരികെ ലഭിക്കുകയും, ബിസിനസ്സിൽ പുരോഗതി കാണുകയും ചെയ്തേക്കാം. വരുമാനം വർദ്ധിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. നിയമപരമായ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. വിവാഹ സംബന്ധമായ കാര്യങ്ങളും പരിഹരിക്കപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...