Jupiter Transit in Pisces: വ്യാഴത്തെ ഏറ്റവും വലിയ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ജ്യോതിഷത്തിൽ ഇത് ഒരു ശുഭഗ്രഹമായി കണക്കാക്കപ്പെടുന്നു. അറിവ്, ബഹുമാനം, വിദ്യാഭ്യാസം, ദാമ്പത്യ ജീവിതം എന്നിവയുടെ കാരണക്കാരനായ ഗ്രഹമാണ് വ്യാഴം. വ്യാഴം ഏതെങ്കിലും ഒരു രാശിയിൽ 13 മാസം നിൽക്കുന്നു. ജ്യോതിഷ പ്രകാരം ഏപ്രിൽ 12 ന് ദേവഗരു മീനരാശിയിൽ പ്രവേശിക്കും. വ്യാഴം സ്വന്തം രാശിയിലോ 2, 5, 9, 12 എന്നീ ഭാവങ്ങളിലോ സഞ്ചരിക്കുമ്പോൾ അതിന്റെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് വ്യാഴത്തിന്റെ ഈ മാറ്റം ഗുണകരമെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Vastu Tips: ഈ 4 അലങ്കാര വസ്തുക്കള്‍ നിങ്ങളുടെ വീട്ടിലും ഉണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക


മേടം (Aries)


മേടം രാശിയുടെ 12-ാം ഭാവത്തിലാണ് വ്യാഴത്തിന്റെ സംക്രമണം. അതിന്റെ ഫലമായി പൂർവ്വിക സ്വത്തിൽ നിന്ന് ലാഭമുണ്ടാകും. ഇതോടൊപ്പം കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. വ്യവസായികൾക്ക് ബിസിനസിൽ ലാഭത്തിന് ധാരാളം അവസരങ്ങൾ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത. അവിവാഹിതർക്ക് വിവാഹാലോചനകൾ വരും. കൂടാതെ ഭാഗ്യവും ഉണ്ടാകും.


Also Read: Shani Uday: ഇന്നു മുതൽ ഈ 6 രാശിക്കാരുടെ ഭാഗ്യം തെളിയും! 'രാജയോഗം' നൽകും അപാര സമ്പത്തും പുരോഗതിയും


കർക്കിടകം (Cancer)


ഏപ്രിലിൽ വ്യാഴത്തിന്റെ സംക്രമണം ഒമ്പതാം ഭാവത്തിലായിരിക്കും. വ്യാഴ സംക്രമത്തിന്റെ കാലഘട്ടം വളരെ ഗുണം ചെയ്യും. സ്വത്തുക്കളിൽ നിന്നും ധനലാഭം ഉണ്ടാകും. വ്യവസായികളുടെ വരുമാനം വർദ്ധിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. എന്നിരുന്നാലും അനാവശ്യ യാത്രകൾ ഭാഗികമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കും.


Also Read: Mahashivrathri 2022: ഈ 4 രാശിക്കാരുടെ ഭാഗ്യം ശിവരാത്രിയോടെ തിളങ്ങും!


വൃശ്ചികം (Scorpio)


വൃശ്ചിക രാശിയുടെ അഞ്ചാം ഭാവത്തിലാണ് വ്യാഴം സംക്രമണം നടക്കുന്നത്. അതുമൂലം സാമ്പത്തിക സ്ഥിതി ശക്തമാകും. ബിസിനസ്സിൽ സാമ്പത്തിക പുരോഗതി ഉണ്ടാകും. കരിയറിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള ശക്തമായ അവസരമുണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.


Also Read:Guru Ast 2022: ഈ 6 രാശിക്കാരുടെ ഭാഗ്യം വരുന്ന 28 ദിവസത്തേക്ക് പ്രകാശിക്കും


കുംഭം (Aquarius)


ഏപ്രിൽ മാസത്തിൽ കുംഭ രാശിയുടെ രണ്ടാം ഭാവത്തിലാണ് വ്യാഴം സഞ്ചരിക്കുന്നത്. ഈ കാലയളവിൽ ബിസിനസിൽ നല്ല സാമ്പത്തിക നേട്ടം ഉണ്ടാകും. കൂടാതെ ജോലിയിൽ സ്ഥാനക്കയറ്റത്തോടൊപ്പം, ശമ്പളം വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. ഇതുകൂടാതെ പിതാവിന്റെ സ്വത്തിൽ നിന്നും നേട്ടമുണ്ടാകും.


Also Read: Viral Video: പുഷ്പയിലെ രംഗങ്ങൾ ടോമും ജെറിയും അവതരിപ്പിച്ചാൽ..! വീഡിയോ വൈറൽ 


മീനരാശി (Pisces)


വ്യാഴത്തിന്റെ ഈ രാശിമാറ്റം മീനരാശിക്കാർക്ക് പ്രത്യേക ഉപയോഗമുണ്ടാകും. വ്യാഴത്തിന്റെ സംക്രമണം 12-ാം ഭാവത്തിലായിരിക്കും. അതുവഴി വിദേശ യാത്രയ്ക്ക് യോഗമുണ്ടാകും. ഇതോടൊപ്പം സമ്പത്തും വർദ്ധിക്കും. ജോലിയിൽ പുരോഗതിക്ക് സാധ്യത. ബിസിനസ്സിൽ വരുമാനം വർദ്ധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.