Mahashivrathri 2022: ഈ 4 രാശിക്കാരുടെ ഭാഗ്യം ശിവരാത്രിയോടെ തിളങ്ങും!

Mahashivrathri 2022: മഹാശിവരാത്രിയുടെ പുണ്യദിനത്തോടെയാണ് മാർച്ച് മാസം ആരംഭിക്കുന്നത്.  ഈ 4 രാശിക്കാർക്ക് ഈ മാസം വളരെ അനുകൂലമാണ്. ഇവർക്ക് ഈ മാസം മുഴുവൻ ധാരാളം പണവും പുരോഗതിയും സന്തോഷവും ലഭിക്കും.

Written by - Ajitha Kumari | Last Updated : Feb 22, 2022, 02:16 PM IST
  • ഈ 4 രാശിക്കാർക്ക് മാർച്ച് 2022 അനുകൂലമായിരിക്കും
  • ശിവാനുഗ്രഹത്താൽ സന്തോഷം ചൊരിയും
  • ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ല
Mahashivrathri 2022:  ഈ 4 രാശിക്കാരുടെ ഭാഗ്യം ശിവരാത്രിയോടെ തിളങ്ങും!

ന്യൂഡൽഹി: Mahashivrathri 2022: ഹിന്ദുമതത്തിലെ വളരെ വിശേഷപ്പെട്ട ദിനമാണ് ശിവരാത്രി. ഈ ദിവസം ശിവഭക്തർ വ്രതം അനുഷ്ഠിക്കുകയും പ്രത്യേക പൂജകൾ നടത്തുകയും ആരാധനകൾ നടത്തുകയുമൊക്കെ ചെയ്യാറുണ്ട്. ഈ വർഷത്തെ മഹാശിവരാത്രി 2022 മാർച്ച് 1 ചൊവ്വാഴ്ചയാണ്. അതായത് മാർച്ച് മാസത്തിന്റെ ആരംഭം തന്നെ ശുഭകരമായ അങ്ങ് തുടങ്ങുന്നുവെന്ന് അർത്ഥം.  

Also Read: Maha Shivratri 2022: മഹാ ശിവരാത്രിയിൽ ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും, മഹാദേവന്റെ പ്രത്യേക കൃപ ഉണ്ടാകും

ജ്യോതിഷപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച് ഈ മഹാശിവരാത്രി ചില രാശിക്കാരുടെ ഭാഗ്യം മാറിമറിയുന്ന കാലം കൂടിയാണ്. മഹാശിവരാത്രി ദിവസം മുതൽ ആ ഒരു മാസം മുഴുവൻ ഈ രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഈ മാസം മുഴുവൻ അവർക്ക് ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും നേരിടേണ്ടി വരില്ല എന്നാണ് പറയുന്നത്.

Also Read: വ്യാഴത്തിന്റെ അസ്തമനം: ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!

മിഥുനം (Gemini)

2022 മാർച്ചിൽ മിഥുന രാശിക്കാർക്ക് ധനലാഭമുണ്ടാകും. തൊഴിൽ-വ്യാപാരത്തിൽ ലാഭസാധ്യതകൾ ഉണ്ടാകും. ഈ മാസം ആത്മവിശ്വാസം വർദ്ധിപ്പിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. സ്ഥാനവും ബഹുമാനവും ലഭിക്കും. ഭാഗ്യത്തിന്റെ സഹായത്തോടെ ജോലി എളുപ്പത്തിൽ പൂർത്തീകരിക്കപ്പെടുമെന്ന് മാത്രമല്ല നിങ്ങളുടെ പ്രവൃത്തികൾ അഭിനന്ദിക്കപ്പെടുകയും ചെയ്യും. നല്ല വാർത്തകൾ ലഭിക്കും.

Also Read: Horoscope February 22, 2022: തുലാം രാശിക്കാർക്ക് ഇന്ന് വൻ വിജയം, കർക്കടകം രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും

കർക്കിടകം (Cancer)

കർക്കിടക രാശിക്കാർക്ക് മാർച്ച് മാസം ജോലിക്കും ബിസിനസ്സിനും അനുകൂലമായിരിക്കും. ബിസിനസ്സിൽ വലിയ ലാഭമുണ്ടെങ്കിൽ തൊഴിലന്വേഷകർക്ക് പുതിയ തൊഴിൽ ഓഫർ ലഭിക്കും. പ്രമോഷനും ശമ്പള വർദ്ധനയും ലഭിക്കാനുള്ള പൂർണ സാധ്യതകളുണ്ട്. പുതിയ ജോലികൾ ആരംഭിക്കുന്നവർക്കും വിജയം ലഭിക്കും. ധനലാഭമുണ്ടാകും.

Also Read: SBI Scheme: എസ്ബിഐയുടെ ഈ സ്കീമിൽ ഒറ്റത്തവണ നിക്ഷേപിക്കൂ.. നേടാം കിടിലം മാസ വരുമാനം

 

വൃശ്ചികം (Scorpio)

വൃശ്ചികം രാശിക്കാർക്കും മാർച്ച് മാസം എല്ലാ ജോലികളിലും ശുഭകരമായ ഫലങ്ങൾ നൽകുമെന്നാണ് ജോതിഷപരമായി പറയുന്നത്. പുതിയ ജോലി ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ധനലാഭമുണ്ടാകും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കും. പണത്തിനൊപ്പം സ്ഥാനവും ബഹുമാനവും ലഭിക്കും. നിക്ഷേപത്തിന് നല്ല സമയമാണ്.

Also Read: Viral Video: ട്രയൽ റൂമിൽ ഒളിഞ്ഞിരിക്കുന്ന ആളെ കണ്ടോ? വീഡിയോ കണ്ടാല്‍ ഞെട്ടും..! 

മീനരാശി (Pisces)

2022 മാർച്ച് മാസത്തിൽ മീനരാശിക്കാർക്ക് വളരെയധികം സന്തോഷം ലഭിക്കും. കരിയറിൽ വിജയം കൈവരിക്കും. ബിസിനസുകാർക്ക് വലിയ ഇടപാട് ലഭിക്കും. പഴയ ഇടപാടുകൾ തീർക്കാൻ നല്ല സമയമാണ്. ധനലാഭമുണ്ടാകും. ധനം വരാൻ പുതിയ വഴികൾ തുറക്കും.  ഈ മാസം നിങ്ങൾക്ക് പ്രയോജനകരമായിരിക്കും. ഇടപാടുകൾക്ക് നല്ല സമയം. മൊത്തത്തിൽ ഈ സമയം എല്ലാ കാര്യങ്ങളാക്കും നല്ലതാണ്.
 
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

Trending News