Vastu Tips: ഈ 4 അലങ്കാര വസ്തുക്കള്‍ നിങ്ങളുടെ വീട്ടിലും ഉണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക

വാസ്തു ശാസ്ത്രം  വീട് രൂപകല്‍പന ചെയ്യുമ്പോള്‍ മാത്രമല്ല, അതിനുശേഷവും  ശ്രദ്ധിക്കേണ്ടതുണ്ട്. വീട് പണിയുമ്പോള്‍ ദിശ മാത്രമല്ല,  വീട്ടിൽ സൂക്ഷിക്കേണ്ട വസ്തുക്കളെപ്പറ്റിയും നമുക്ക് ശരിയായ ധാരണ ഉണ്ടായിരിയ്ക്കണം.

Written by - Zee Malayalam News Desk | Last Updated : Feb 24, 2022, 03:56 PM IST
  • വീട്ടില്‍ പല അലങ്കാര വസ്തുക്കളും നാം വയ്ക്കാറുണ്ട്. എന്നാല്‍, അവയില്‍ ചിലത് ചിലപ്പോള്‍ നമുക്ക് ദോഷകരമാവാം.
Vastu Tips: ഈ 4 അലങ്കാര വസ്തുക്കള്‍ നിങ്ങളുടെ വീട്ടിലും ഉണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക

Vastu Tips: വാസ്തു ശാസ്ത്രം  വീട് രൂപകല്‍പന ചെയ്യുമ്പോള്‍ മാത്രമല്ല, അതിനുശേഷവും  ശ്രദ്ധിക്കേണ്ടതുണ്ട്. വീട് പണിയുമ്പോള്‍ ദിശ മാത്രമല്ല,  വീട്ടിൽ സൂക്ഷിക്കേണ്ട വസ്തുക്കളെപ്പറ്റിയും നമുക്ക് ശരിയായ ധാരണ ഉണ്ടായിരിയ്ക്കണം.

വീട് പണിയ്ക് ശേഷം വീട്ടില്‍ പല അലങ്കാര വസ്തുക്കളും നാം വയ്ക്കാറുണ്ട്.   പലപ്പോഴും ആളുകൾ അവരുടെ വീട് അലങ്കരിക്കാൻ വിലകൂടിയ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. എന്നാല്‍, അവയില്‍ ചിലത്  ചിലപ്പോള്‍  നമുക്ക് ദോഷകരമാവാം. അതായത്, അത് മൂലം നെഗറ്റീവ് എനർജി ഉണ്ടാവുന്നു.  എന്നാല്‍, നമ്മുടെ ശ്രദ്ധ അതിലേക്ക് പോകുന്നില്ല എന്ന് മാത്രം.  

വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില അലങ്കാര വസ്തുകള്‍  എന്തൊക്കെയാണെന്ന് അറിയാമോ? വീട്ടിൽ  ഒഴിവാക്കേണ്ട ചില  സാധാരണ കാണാറുള്ള അലങ്കാര വസ്തുക്കള്‍  എന്തൊക്കെയെന്ന് അറിയാം.... 

Also Read: Vastu Tips: കുടുംബത്തിൽ സ്നേഹവും ഐശ്വര്യവും വര്‍ദ്ധിക്കും, ഈ കാര്യങ്ങൾ ചെയ്താല്‍ മാത്രം മതി

1. താജ് മഹല്‍ വീട്ടില്‍ സൂക്ഷിക്കരുത്‌

ദമ്പതികളോ സുഹൃത്തുക്കളോ പരസ്പരം താജ് മഹല്‍  സമ്മാനിക്കുന്നത് നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. പ്രണയത്തിന്‍റെ പ്രതീകമാണ്‌ താജ് മഹല്‍ എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്‌.  എന്നാല്‍  വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  താജ് മഹല്‍  സമ്മാനമായി നല്‍കുന്നതോ വീട്ടില്‍ സൂക്ഷിക്കുന്നതോ നല്ലതല്ല. (പ്രണയ സ്മാരകമാണ് എങ്കിലും  താജ് മഹല്‍ യഥാര്‍ത്ഥത്തില്‍ ശവകുടീരമാണ്‌, അതിനാല്‍ അവ സമ്മാനമായി നല്‍കുന്നതും വീടുകളില്‍ വയ്ക്കുന്നതും ശുഭമായി  കണക്കാക്കാറില്ല ) 

Also Read: Astrological Tips: നിങ്ങള്‍ കുളിയ്ക്കാനുപയോഗിക്കുന്ന വെള്ളത്തിൽ ചേര്‍ക്കാം ഈ 4 കാര്യങ്ങള്‍, പണവും ആയുസും വര്‍ദ്ധിക്കും

2  ഗ്ലാസുകൊണ്ടുള്ള അലങ്കാര സാധനങ്ങള്‍ക്ക് കേടു പറ്റിയാല്‍  വീട്ടില്‍ സൂക്ഷിക്കരുത്‌

വാസ്തു ശാസ്ത്രം  പറയുന്നതനുസരിച്ച് പൊട്ടിയ ഗ്ലാസോ കണ്ണാടിയോ വീട്ടില്‍ സൂക്ഷിക്കരുത്‌. ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത്തരം സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റിവ് എനർജി കൊണ്ടുവരും.   ഗ്ലാസുകൊണ്ടുള്ള അലങ്കാര സാധനങ്ങള്‍ക്ക് കേടു പറ്റിയാല്‍  പിന്നെ അത് വീട്ടില്‍ സൂക്ഷിക്കരുത്‌

3. പൊട്ടിയ കണ്ണാടികള്‍ വീട്ടില്‍ സൂക്ഷിക്കരുത്‌

Decorative Mirror ഇന്ന് നാം വീടുകളില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍  കേട് സംഭവിച്ചാല്‍ പിന്നെ അത് ഉപേക്ഷിക്കുകയാണ് നല്ലത്. 

4 - യുദ്ധവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കരുത്‌

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും, ചിലരുടെ വീട്ടില്‍ രാമായണ, മഹാഭാരത യുദ്ധ ചിത്രങ്ങള്‍ ഉണ്ടാകാം.   എന്നാല്‍, നിങ്ങള്‍ക്കറിയുമോ?  ഇത്തരം  ചിത്രങ്ങള്‍ വീട്ടില്‍ ശുഭമല്ല. കാരണം,  ഇത്തരം ചിത്രങ്ങള്‍ ആ  വീട്ടിലെ അംഗങ്ങൾ തമ്മിൽ  എപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാക്കാം.  അത്തരമൊരു സാഹചര്യത്തിൽ ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക.  

 മുകളിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള അലങ്കാര വസ്തുക്കള്‍ നിങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍  അത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. എന്നിരുന്നാലും, ഒരിക്കൽ വിദഗ്ധ അഭിപ്രായം സ്വീകരിക്കുന്നതും നല്ലതാണ്.. .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News