Chanakya Niti: ജീവിതവുമായി ബന്ധപ്പെട്ട മിക്കവാറുമുള്ള എല്ലാ വശങ്ങളെക്കുറിച്ചും വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ആചാര്യ ചാണക്യ (Acharya Chanakya) പറഞ്ഞിട്ടുണ്ട്. നല്ലതും സന്തോഷകരവുമായ ജീവിതത്തിന് എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യരുതാത്തതെന്നും അദ്ദേഹം വ്യക്തമായി വിവരിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാര്യങ്ങൾ നിങ്ങൾ ജീവിതത്തിൽ പകർത്തിയാൽ ജീവിതം ഒരു സ്വർഗതുല്യമാകാൻ (Life like Heaven) അധികനാളുകൾ വേണ്ടിവരില്ല.  അതുപോലെ തെറ്റായ വഴിയിലൂടെ നടക്കുന്ന ഒരു വ്യക്തി നല്ല ജീവിതത്തെ നരകതുല്യമാക്കുന്നു. സന്തോഷകരമായ ജീവിതത്തിന് (Happy Life) വേണ്ട വളരെ പ്രധാനപ്പെട്ട അത്തരം ചില കാര്യങ്ങൾ ഇന്ന് നമുക്ക് നോക്കാം...


Also Read: Lord Hanuman Puja: എന്തുകൊണ്ടാണ് ഹനുമാനെ ചൊവ്വാഴ്ചകളിൽ മാത്രം ആരാധിക്കുന്നത്? 


ഇവർ സ്വർഗം പോലെയുള്ള ജീവിതം ആസ്വദിക്കും 


ഒരു വ്യക്തിയുടെ ജീവിതം ഭൂമിയിലെ സ്വർഗം പോലെയാകും എങ്ങനെയെന്നാൽ അവരുടെ കുട്ടികൾ അനുസരണയുള്ളവരും സംസ്ക്കാരമുള്ളവരുമാണെങ്കിൽ. കൂടാതെ കുടുംബത്തെ ഒന്നിച്ചുനിർത്തുന്നതിലും താൻ സമ്പാദിച്ച പണത്തിൽ സംതൃപ്തരാകുന്ന വ്യക്തിയുമായിരിക്കണം ഭാര്യ. അത്തരമൊരു വ്യക്തി വളരെ സന്തോഷകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നു. 


ചാണക്യനീതി  (Chanakya Niti) പ്രകാരം ഒരാൾക്ക് ഈ മൂന്ന് കാര്യങ്ങൾ ഭാഗ്യം കൊണ്ട് മാത്രമേ ലഭിക്കൂ. അതുകൊണ്ട് സംസ്‌കാരവും വിദ്യാഭ്യാസവുമുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുക. ഒപ്പം നിങ്ങളുടെ കുട്ടികൾക്കും നല്ല കാര്യങ്ങൾ പറഞ്ഞുകൊടുക്കുക.  ഒരുപക്ഷെ അവർ തെറ്റ് ചെയ്യുകയാണെങ്കിൽ ഒരിക്കലും അത് കണ്ടില്ലായെന്ന് നടിക്കരുത്. പകരം അവരെ പറഞ്ഞു മനസിലാക്കുക. അല്ലാത്തപക്ഷം കുട്ടി മോശമാകാൻ അധികനാൾ വേണ്ടിവരില്ല.


Also Read: Horoscope November 9, 2021: ഇന്ന് ധനു, കുംഭം, ചിങ്ങം രാശിക്കാർക്ക് നല്ലതല്ല, പ്രശ്നങ്ങൾ ഉണ്ടാകാം 


 


ഭാര്യയുടെ വേർപാട് നേരിടേണ്ടിവരുകയോ സഹോദരങ്ങളിൽ നിന്നും മക്കളിൽ നിന്ന് അപമാനം സഹിക്കേണ്ടിവരികയും ചെയ്യുന്നവരുടെ ജീവിതം വളരെ ദുഃഖകരമാണ്. ഇതുകൂടാതെ, കടബാധ്യത, ദാരിദ്ര്യം, ദുഷ്ടനായ യജമാനനെ സേവിക്കുക എന്നിങ്ങനെയുള്ള ദുരിതങ്ങൾ ഒരു വ്യക്തിയുടെ ജീവിതം നരകതുല്യമാക്കും. അതുപോലെ നിസ്സഹായനായ ഒരാളുടെ പണം തട്ടിയെടുത്ത് സമ്പന്നരായ ആളുകളും അവരുടെ ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.