Chandra Grahan 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 ന്, ഈ രാശിക്കാർക്ക് ഏറെ അപകടകരം
Chandra Grahan 2023: ഇന്ത്യയില്‍ ദൃശ്യമാകില്ല എങ്കിലും ചന്ദ്രഗ്രഹണത്തിന്റെ സ്വാധീനം 12 രാശികളിലേയും ആളുകളുടെ ജീവിതത്തില്‍ പ്രതിഫലിക്കും. മെയ് 5 ന് സംഭവിക്കുന്ന ചന്ദ്രഗ്രഹണ സമയത്ത് ചില രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം
Lunar Eclipse 2023: സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും പ്രധാനപ്പെട്ട രണ്ട് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളാണ്. എങ്കിലും അവയ്ക്ക് ഹൈന്ദവ മതത്തിലും ജ്യോതിഷത്തിലും വലിയ പ്രാധാന്യമുണ്ട്. എല്ലാ രാശിക്കാരുടെ ജീവിതത്തിലും ഗ്രഹണത്തിന്‍റെ ഫലം വ്യക്തമായി കാണുമെന്ന് പറയപ്പെടുന്നു.
ജ്യോതിശാസ്ത്ര സംഭവങ്ങളുടെ കാര്യത്തിൽ 2023 വളരെ പ്രധാനമാണ്. 2023-ൽ 2 സൂര്യഗ്രഹണങ്ങളും 2 ചന്ദ്രഗ്രഹണങ്ങളും സംഭവിക്കുന്നു. ഈ ഗ്രഹണങ്ങൾക്ക് മതപരവും ജ്യോതിഷപരവുമായ വലിയ പ്രാധാന്യമുണ്ട്. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇതിനോടകം സംഭവിച്ചുകഴിഞ്ഞു. അതായത്, ഏപ്രില്‍ 20നായിരുന്നു ഇത്.
ഇനി സംഭവിക്കാന്‍ പോകുന്നത് ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണമാണ്. മെയ് 5ന് വെള്ളിയാഴ്ചയാണ് ഈ വര്‍ഷത്തെ ആദ്യ ചന്ദ്ര ഗ്രഹണം നടക്കുന്നത്. ഈ ഗ്രഹണവും സൂര്യ ഗ്രഹണം പോലെതന്നെ ഇന്ത്യയില്‍ ദൃശ്യമാകില്ലെന്നാണ് സൂചന. അതുകൊണ്ട് അതിന്‍റെ സൂതക് കാലവും സാധുതയുള്ളതല്ല.
ഇന്ത്യയില്‍ ദൃശ്യമാകില്ല എങ്കിലും അതിന്‍റെ സ്വാധീനം 12 രാശികളിലേയും ആളുകളുടെ ജീവിതത്തില്‍ പ്രതിഫലിക്കും. മെയ് 5 ന് സംഭവിക്കുന്ന ചന്ദ്രഗ്രഹണ സമയത്ത് ഏതൊക്കെ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം എന്ന് നോക്കാം.
മേടം രാശി (Aries Zodiac Sign)
ജ്യോതിഷം പറയുന്നതനുസരിച്ച്, എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഗ്രഹണത്തിന്‍റെ പ്രഭാവം ഉണ്ടാകുമെങ്കിലും ഇ സമയത്ത് മേടം രാശിക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം. മാത്രമല്ല, ഈ കാലയളവിൽ ഈ രാശിക്കാര്‍ പല തെറ്റായ തീരുമാനങ്ങളും എടുക്കാം, അതിന്‍റെ ഫലം വ്യക്തിയുടെ സാമ്പത്തിക അവസ്ഥയെ സാരമായി ബാധിക്കും. ഈ രാശിക്കാരുടെ മനസ് അസ്വസ്ഥമായി തുടരുകയും വ്യക്തി നിയമപരമായ നൂലാമാലകളില്‍ പെടാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യും.
ഇടവം രാശി (Taurus Zodiac Sign)
ഇടവം രാശിക്കാർക്ക് ഈ സമയം ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കുമെന്ന് ജ്യോതിഷികൾ പറയുന്നു. ചന്ദ്രഗ്രഹണ സമയത്ത് ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം. വാക്കുതര്‍ക്കം ഉണ്ടാകാം. ഇത് മാത്രമല്ല, കുടുംബത്തിൽ അകൽച്ചയുടെ സാഹചര്യം ഉടലെടുക്കാം, ഇത് ഈ രാശിക്കാരുടെ ജീവിതത്തില്‍ നിന്ന് സന്തോഷവും സമാധാനവും കവര്‍ന്നെടുക്കാനും ഇടയുണ്ട്.
കര്‍ക്കിടകം രാശി (Cancer Zodiac Sign)
ജ്യോതിഷ പ്രകാരം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം അനുകൂലമല്ല. ചന്ദ്ര ഗ്രഹണത്തിന്‍റെ ദോഷഫലം ഈ രാശിക്കാരിലും പ്രകടമാവും. ആരോഗ്യപരമായ പ്രശ്നങ്ങൾ വ്യക്തിയുടെ ജീവിതത്തെ ബാധിക്കും. തൊഴിൽ മേഖലയിലും പല തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകാം. ഗ്രഹണ സമയത്ത് ശിവനെ ആരാധിക്കുന്നത് ഗുണം ചെയ്യും.
ചിങ്ങം രാശി (Leo Zodiac Sign)
ചിങ്ങം രാശിക്കാർക്കും ഗ്രഹണം ദോഷഫലങ്ങൾ കൊണ്ടുവരാൻ പോകുന്നു. ഈ രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം അശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയത്ത്, പലര്‍ക്കും ചില മോശം വിവരങ്ങൾ ലഭിച്ചേക്കാം. ഈ സമയത്ത് കുടുംബത്തെ പ്രത്യേകം ശ്രദ്ധിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് പലതവണ ചിന്തിക്കുക, അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...