House Main Gate Vastu: വീട് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങള്‍ ഉണ്ട്. അതിലൊന്നാണ് വീടിന്‍റെ വാസ്തു. വീട് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല പ്രധാന കാര്യങ്ങളും വാസ്തു ശാസ്ത്രത്തില്‍ പറയുന്നുണ്ട്. അതിലൊന്നാണ് വീടിന്‍റെ പ്രധാന വാതില്‍ സംബന്ധിക്കുന്ന കാര്യങ്ങള്‍...
വീടിന്‍റെ പ്രധാന വാതില്‍ വാസ്തു പ്രകാരമല്ലെങ്കിൽ, വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാവും. ഇത് വീടിന്‍റെ സന്തോഷവും ഐശ്വര്യവും ഇല്ലാതാക്കുകയും ആ വ്യക്തിക്ക് ജീവിതത്തില്‍ കനത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുകയും ചെയ്യുന്നു.
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീടിന്‍റെ പ്രധാന വാതില്‍ നിങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്‍റെ വഴിയാണ്. പ്രധാന വാതില്‍ വാസ്തു പ്രകാരമാണ് ഉണ്ടാക്കിയതെങ്കിൽ ആ ഗൃഹത്തിൽ താമസിക്കുന്നവരുടെ ഭാഗ്യം പ്രകാശിക്കുമെന്ന് പറയപ്പെടുന്നു. നേരെമറിച്ച്, പ്രധാന വാതില്‍ വാസ്തു പ്രകാരമല്ലെങ്കിൽ, നെഗറ്റീവ് എനർജി വീട്ടിൽ വസിക്കാൻ തുടങ്ങുന്നു, ഇത് പണനഷ്ടത്തിന് കാരണമാകുന്നു. കൂടാതെ, ആ വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ കലഹത്തിന് ഇടയാകുന്നു.
വീടിന്‍റെ പ്രധാന വാതിലിൽ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. വീടിന്‍റെ പ്രധാന വാതില്‍ വാസ്തു പ്രകാരമല്ല നിര്‍മ്മിച്ചിരിയ്ക്കുന്നത് എങ്കില്‍ നിങ്ങളുടെ വീട്ടില്‍ അസ്വസ്ഥത ഉണ്ടാവുക സ്വാഭാവികമാണ്. അതായത് ആ വീട്ടില്‍ താമസിക്കുന്നവര്‍ തമ്മില്‍ കലഹം സ്വാഭാവികമായി മാറും. ഇത്തരം സാഹചര്യത്തില്‍ വീടിന്‍റെ പ്രധാന വാതില്‍ സംബന്ധിക്കുന്ന ചില പ്രധാന കാര്യങ്ങള്‍ അറിയുകയും അതനുസരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നത് ഉചിതമായിരിയ്ക്കും.
വീടിന്‍റെ പ്രധാന വാതിലുമായി ബന്ധപ്പെട്ട ചില നടപടികൾ വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങള്‍ നടപ്പാക്കുന്നതിലൂടെ ആ വീട്ടില്‍ ലക്ഷ്മി ദേവി കുടികൊള്ളുന്നു. പ്രധാന വാതില്‍ സംബന്ധിക്കുന്ന വാസ്തു നുറുങ്ങുകൾ അറിയാം...
1. വാസ്തു ശാസ്ത്രം അനുസരിച്ച്, വീടിന്‍റെ പ്രധാന വാതില്‍ നിർമ്മിക്കുന്നതിനുള്ള ഏറ്റവും നല്ല ദിശകളായി കിഴക്ക്, വടക്ക്-കിഴക്ക്, പടിഞ്ഞാറ് എന്നിവ കണക്കാക്കുന്നു.
2. വീടിന്‍റെ പ്രധാന വാതിലിന് മറ്റ് വാതിലുകളെ അപേക്ഷിച്ച് വലിപ്പം കൂടുതലായിരിക്കണം. അതുമൂലം വീട്ടിൽ ധാരാളം സ്വാഭാവിക വെളിച്ചം ലഭിക്കും. വീട്ടിൽ ഇരുട്ട് ഉണ്ടാവില്ല, ഇത് വീട്ടിലെ ആളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, വീട്ടിൽ പോസിറ്റീവ് എനർജി നിലനിര്‍ത്തുകയും ചെയ്യുന്നു.
3. വീടിന്‍റെ പ്രധാന വാതില്‍ തുറക്കുന്ന അവസരത്തില്‍ ശബ്ദം ഉണ്ടാകുന്നത് നല്ലതല്ല. പ്രധാന വാതില്‍ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ഉണ്ടാകുന്ന ശബ്ദം പെട്ടെന്നുള്ള കുഴപ്പങ്ങളുടെ സൂചനയാണെന്ന് പറയപ്പെടുന്നു.
4. വീടിന്‍റെ പ്രധാന ഗേറ്റ് എപ്പോഴും പുറത്തേയ്ക്ക് തുറക്കണം. അകത്തേയ്ക്ക് തുറക്കുന്ന ഗേറ്റ് ശുഭകരമല്ലെന്ന് പറയപ്പെടുന്നു.
5. വീടിന്‍റെ പ്രധാന വാതില്‍ ഗേറ്റിൽ ഒരു ഡോര്‍ മാറ്റ് വയ്ക്കേണ്ടത് ആവശ്യമാണ്. ഇല്ല എങ്കില്‍ അത് വീട്ടില്‍ നെഗറ്റീവ് എനർജി വര്‍ദ്ധിക്കാന്‍ ഇടയാക്കും.
6. വീടിന്‍റെ പ്രധാന വാതിലിന്‍റെ നിറം ഇരുണ്ടതായിരിക്കരുത്. ഇളം മഞ്ഞ, ബീജ്, വെള്ള തുടങ്ങിയ നിറങ്ങൾ പ്രധാന വാതിലിന് നല്‍കാം.
7. വീടിന് മുന്നിൽ മറ്റൊരു വീടിന്‍റെ പ്രധാന വാതില്‍ ഉള്ളത് വാസ്തു പ്രകാരം ശരിയല്ല.
8. വീടിന്‍റെ പ്രധാന വാതിലില്‍ സ്ഥാപിച്ചിരിയ്ക്കുന്ന ഡോർബെൽ അടിക്കാതെ ആരെങ്കിലും വാതിലിൽ മുട്ടുന്നത് ശുഭമല്ല. ഇത് വീട്ടിൽ അസ്വസ്ഥത ഉണ്ടാക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...