നിങ്ങൾക്ക് തൊഴിൽ സംബന്ധമായ ദുരിതങ്ങൾ എന്തെങ്കിലും ഉണ്ടോ? എന്നാൽ വിഷമിക്കണ്ട അതിനും ഒരു പരിഹാരമിതാ.  ഇത്തരം പ്രശ്നങ്ങൾക്ക് ഹനുമദ് ഭജനമാണ് പരിഹാരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങൾ ഉദ്യോഗത്തിന് വേണ്ടി വളരെക്കാലമായി ശ്രമിക്കുന്നവരോ അല്ലെങ്കിൽ ജോലിയുണ്ട് പക്ഷേ ജോലിയിൽ നിറയെ പ്രശ്നങ്ങൾ എന്നിങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരോ ആണെങ്കിൽ ഈ ഹനുമദ് ഭജനം ചെയ്യൂ പ്രശനങ്ങൾക്ക് പരിഹാരമാകും.   


Also read: ദൃഷ്ടിദോഷം മാറാൻ ഇങ്ങനെ ചെയ്യൂ..


അതുപോലെതന്നെ നിങ്ങൾ മത്സരപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കുകയാണെങ്കിൽ അതിൽ വിജയം ഉറപ്പാക്കാൻ ഈ ഹനുമദ് ഭജനം ജപിക്കുന്നത് നല്ലതാണ്.  കൂടാതെ തൊഴിലിൽ സ്ഥാനക്കയറ്റത്തിന് ഉണ്ടാകുന്ന തടസങ്ങൾ ഒഴിയാനും ഹനുമദ് മന്ത്രജപം സഹായിക്കും.  അതുപോലെ ഹനുമാൻ സ്വാമിയുടെ ക്ഷേത്ര ദർശനം  ഭഗവാന്റെ ഇഷ്ട വഴിപാടായ വടമല എന്നിവ നൽകുന്നതും ദോഷങ്ങൾ അകറ്റുന്നതിന് വളരെ നല്ലതാണ്.  


ഹനുമദ് ഭജന മന്ത്രം ഭക്തിപൂർവ്വം ജപിക്കുന്നവര്ക്ക് തീർച്ചയായും ഫലസിദ്ധിയുണ്ടാകാവുന്നതാണ്.   മന്ത്രം ചുവടെ ചേർക്കുന്നു... 


മന്ത്രം


'ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ'