Copper Ring Benefits: സ്വർണ്ണത്തിനും വെള്ളിക്കും ഒപ്പം ചെമ്പ് കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങളും പ്രത്യേകിച്ച് മോതിരങ്ങള്‍ വളരെ പുരാതന കാലം മുതല്‍ ഉപയോഗിച്ച് വരുന്നു. ഇതിന് പല കാരണങ്ങള്‍ ഉണ്ട്. ജ്യോതിഷ പ്രകാരം, ഒരു വ്യക്തിയുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ചെമ്പ് മോതിരത്തിന് കഴിയും എന്ന് പഴമക്കാര്‍ മനസിലാക്കിയിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Weekly Tarot Card Reading: ഈ രാശിക്കാർക്ക് അടുത്ത 7 ദിവസങ്ങൾ ഭാഗ്യം നിറഞ്ഞത്‌!! വരുന്ന ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ? 


ചെമ്പിന് നമ്മുടെ ശരീരത്തിന് പ്രയോജനകരമായ ചികിത്സാ ഗുണങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ, ആന്‍റിമൈക്രോബയൽ ഗുണങ്ങൾ അതിനെ ശരീരത്തിന് ആവശ്യമായ ലോഹമാക്കി മാറ്റുന്നു. ആധുനിക ശാസ്ത്രം നമ്മുടെ ദൈനംദിന ജീവിതത്തിൽ ആരോഗ്യപരമായും ഔഷധപരമായിട്ടുമുള്ള ചെമ്പിന്‍റെ ഉപയോഗത്തിന്  പ്രാധാന്യം നൽകുന്നുണ്ട്.


ചെമ്പ് എന്ന ധാതു വളരെ കുറഞ്ഞ അളവില്‍ മാത്രമേ നമ്മുടെ ശരീരത്തിന് ആവശ്യമുള്ളു. ഇത് ഭക്ഷണത്തിലൂടെയോ അല്ലെങ്കില്‍ ചെമ്പ് ആഭരണങ്ങള്‍ ധരിച്ചുകൊണ്ടോ നേടാവുന്നതാണ്. നമുക്കറിയാം ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. 


ആളുകള്‍ സാധാരണയായി ചെമ്പ് ആഭരണങ്ങള്‍ അല്ലെങ്കില്‍ ചെമ്പ് മോതിരം ധരിക്കാറുണ്ട്. ചെമ്പ് മോതിരം ധരിയ്ക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്?  അറിയാം 


വളരെ പുരാതന കാലം മുതൽ ചെമ്പ് മോതിരം ധരിക്കുന്ന ആചാരം നിലനിന്നിരുന്നു. ജ്യോതിഷത്തിൽ ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ചെമ്പ് വളയത്തിന് നിരവധി ഗുണങ്ങളുണ്ട്, വ്യക്തിയുടെ നല്ല ആരോഗ്യത്തിന് മാത്രമല്ല, ഗ്രഹദോഷങ്ങളിൽ നിന്ന് മുക്തി നേടാനും ഇത് സഹായിയ്ക്കുന്നു. ജ്യോതിഷം പറയുന്നതനുസരിച്ച് ചെമ്പ് സൂര്യന്‍റെയും ചൊവ്വയുടെയും ലോഹമായി കണക്കാക്കപ്പെടുന്നു. ചെമ്പ് മോതിരം ധരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് നമുക്ക് അറിയാം... 


ഉദരസംബന്ധമായ പ്രശ്നങ്ങൾ മാറും


ജ്യോതിഷ പ്രകാരം, ചെമ്പ് വളയോ മോതിരമോ ധരിക്കുന്നതിലൂടെ സന്ധി വേദനയ്ക്ക് ആശ്വാസം ലഭിക്കും. ഇതിനൊപ്പം ഉദര സംബന്ധമായ രോഗങ്ങള്‍ മാറുന്നതിനും ഇത്  ഉപകരിയ്ക്കും. ആർത്രൈറ്റിസ് രോഗികൾ നിർബന്ധമായും ചെമ്പ് ബ്രേസ്ലെറ്റ് ധരിക്കണം.


സൂര്യ, മംഗള ദോഷങ്ങൾ അകലുന്നു


ജ്യോതിഷത്തിൽ ചെമ്പ് മോതിരം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് മോതിരവിരലിൽ ധരിക്കുന്നതിലൂടെ സൂര്യദോഷം ഇല്ലാതാകുമെന്ന് പറയപ്പെടുന്നു. സൂര്യനോടൊപ്പം ചൊവ്വയുടെ ദോഷഫലങ്ങളിൽ നിന്നും ഒരാൾക്ക് മോചനം ലഭിക്കും.


രക്തയോട്ടം ശരിയായ വിധത്തില്‍ പരിപാലിക്കും 


ചെമ്പ് വളയോ വളയോ ധരിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കുന്നു. മാത്രമല്ല അതിന്‍റെ ശരിയായ  ഒഴുക്കും  പരിപാലിക്കുന്നു. ഇത് ധരിക്കുന്നത് മാനസികവും ശാരീരികവുമായ സമ്മർദ്ദവും കുറയ്ക്കുന്നു. ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളവും കുടിയ്ക്കുന്നത് ഉത്തമമാണ്. 


വാസ്തു ദോഷം അവസാനിക്കുന്നു


വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ ചെമ്പ് പാത്രം സൂക്ഷിക്കുന്നത് സന്തോഷവും സമാധാനവും നൽകുന്നു. ചെമ്പിന്‍റെ പരിശുദ്ധി പോസിറ്റീവ് എനർജി നിലനിർത്തുന്നു. വീടിന്‍റെ പ്രധാന വാതിൽ തെറ്റായ ദിശയിലാണെങ്കിൽ, ഒരു ചെമ്പ് നാണയമോ ചെമ്പ് കൊണ്ടുള്ള ഏതെങ്കിലും വസ്തുവോ തൂക്കിയിടുന്നത് വാസ്തുദോഷം ഇല്ലാതാക്കാന്‍  സഹായിയ്ക്കുന്നു. 


വിരലില്‍ അണിയുന്ന ചെമ്പ് മോതിരത്തിന്‍റെ ശക്തി നിസ്സാരമല്ല. ഇത് ദിവസവും ധരിയ്ക്കുന്നത്‌ ഇരട്ടി  ഗുണങ്ങള്‍ നല്‍കും. ജ്യോതിഷം അനുസരിച്ച് ചെമ്പ് മോതിരം ധരിക്കുന്നത്  നിങ്ങളുടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുകയും കോപം, ഉത്കണ്ഠ പോലുള്ള നെഗറ്റീവ് വികാരങ്ങളെ അകറ്റുകയും ചെയ്യുന്നു. അത് ആത്മീയമായി ഉണര്‍ന്ന് മനസ്സിനെയും ആത്മാവിനെയും സംരക്ഷിക്കുന്നു. നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ തെറ്റായ സ്ഥാനം കാരണം സംഭവിക്കുന്ന സൂര്യന്‍റെയും ചൊവ്വയുടെയും പ്രതികൂല ഫലങ്ങള്‍ ഇത് ഒഴിവാക്കുന്നു. അതായത് ഒരു ചെമ്പ് മോതിരം നിങ്ങളുടെ വ്യക്തിത്വത്തെതന്നെ  മെച്ചപ്പെടുത്തുന്നു.



നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.